scorecardresearch

ധുരന്ധറിലൂടെ വീണ്ടും തരംഗമായ 'ദൂധ് സോഡ' ഇനി സിംപിളായി വീട്ടിൽ തയ്യാറാക്കാം

രൺവീർ സിങിൻ്റെ 'ധുരന്ധർ' എന്ന ഹിന്ദി ചിത്രം കണ്ടവർ "ഡാർലിംഗ്, ഡാർലിംഗ്, പീലൊ ദൂധ് സോഡ!" എന്ന ഡയലോഗ് കേട്ടിട്ടുണ്ടാകും. ഗൗരവ് ഗെരയുടെ കഥാപാത്രം പറഞ്ഞ ദൂധ് സോഡ ട്രൈ ചെയ്തു നോക്കൂ

രൺവീർ സിങിൻ്റെ 'ധുരന്ധർ' എന്ന ഹിന്ദി ചിത്രം കണ്ടവർ "ഡാർലിംഗ്, ഡാർലിംഗ്, പീലൊ ദൂധ് സോഡ!" എന്ന ഡയലോഗ് കേട്ടിട്ടുണ്ടാകും. ഗൗരവ് ഗെരയുടെ കഥാപാത്രം പറഞ്ഞ ദൂധ് സോഡ ട്രൈ ചെയ്തു നോക്കൂ

author-image
WebDesk
New Update
Dhurandhar doodh soda

ദൂധ് സോഡ

വേനൽക്കാലത്തെ കൊടുംചൂടിൽ തളർന്നിരിക്കുമ്പോൾ ഉന്മേഷം നൽകാൻ ഉത്തരേന്ത്യൻ തെരുവുകളിൽ ഇന്നും സജീവമായി വിൽപന ചെയ്യപ്പെടുന്ന ഒരു പാനീയമാണ് ദൂത് സോഡ.  'ധുരന്ധർ' സിനിമ കണ്ടവർ എന്തായാലും ഈ ഒരു പാനീയം മറക്കില്ല. ചിത്രത്തിൽ ഗൗരവ് ഗെരയുടെ കഥാപാത്രം ഈ പാനീയത്തെക്കുറിച്ച് പരാമർശിച്ചതോടെയാണ് 'ദൂധ് സോഡ' വീണ്ടും സോഷ്യൽ മീഡിയയിൽ തരംഗമായത്. പണ്ടുകാലത്ത് ദഹനപ്രശ്നങ്ങൾക്കും ചൂടിനും ഒരു പ്രതിവിധിയായിട്ടാണ് ഇത് കണക്കാക്കപ്പെട്ടിരുന്നത്.

Advertisment

Also Read: ദഹനാരോഗ്യം മെച്ചപ്പെടുത്താം ഭക്ഷണത്തിനൊപ്പം ഇതിലൊന്ന് കുടിക്കൂ

വിക്ടോറിയൻ കാലഘട്ടത്തിൽ ഉത്ഭവിച്ച ഈ പാനീയം ബ്രിട്ടീഷ് അധിനിവേശ കാലത്താണ് ഇന്ത്യയിലെത്തിയത്. പാൽ കാർബണേറ്റ് ചെയ്യുന്നത് ദഹനത്തിന് നല്ലതാണെന്നും ഉദരസംബന്ധമായ പ്രശ്നങ്ങൾക്ക് ആശ്വാസം നൽകുമെന്നും അക്കാലത്തെ ഡോക്ടർമാർ വിശ്വസിച്ചിരുന്നു. എന്നാൽ ഇന്ത്യയിൽ ഇത് എല്ലാവർക്കും പ്രിയപ്പെട്ട ഒരു 'സമ്മർ കൂളൻ്റ് ' ആയി മാറി.

Also Read: ഊർജ്ജവും ഉന്മേഷവും ഒപ്പം ദഹനാരോഗ്യവും മെച്ചപ്പെടുത്താം, ഇത് കഴിച്ച് ദിവസം തുടങ്ങൂ

കൊൽക്കത്തയിലെ പ്രശസ്തമായ 'ബൽവന്ത് സിംഗ് ധാബ'യിൽ ഇത് കോള ചേർത്തും വിളമ്പാറുണ്ട്. ജോലി കഴിഞ്ഞ് വരുന്നവരും രാത്രി വൈകി പഠിക്കുന്ന വിദ്യാർത്ഥികളും ബൽവന്തിലെ ഈ 'ദൂധ് കോള'യുടെ ആരാധകരായി മാറി. 1926-ൽ സ്ഥാപിതമായ ഈ ഭക്ഷണശാല കൊൽക്കത്തയുടെ ചരിത്രത്തിന്റെ തന്നെ ഭാഗമാണ്. വെറും ഒരു ദാഹശമനി എന്നതിലുപരി ഒരു തലമുറയുടെ ഗൃഹാതുരത്വമുണർത്തുന്ന ഒരു പാനീയമാണിത്. എങ്കിലും ഇതിലെ ഉയർന്ന പഞ്ചസാരയുടെ അളവും കലോറിയും അടങ്ങിയിരിക്കുന്നതിനാൽ മിതമായ അളവിൽ കഴിക്കാൻ ശ്രദ്ധിക്കണം. 

ദൂധ് സോഡ പല രീതിയിൽ തയ്യാറാക്കാം. ചില ഹോട്ടലുകളിൽ തിളപ്പിച്ച പാൽ ഐസ് വെള്ളത്തിൽ ഇറക്കിവെച്ച് തണുപ്പിച്ച ശേഷം സോഡയുമായി കലർത്തുന്നു. പാനീയത്തിന് നല്ല പതയും ഫിസ്സും ലഭിക്കാൻ ഇത് ഒരു ഗ്ലാസിൽ നിന്ന് മറ്റൊരു ഗ്ലാസിലേക്ക് ആറ്റിയെടുക്കാറുണ്ട്. രുചി വർദ്ധിപ്പിക്കാൻ ഫ്ലേവറുകൾ, സുഗന്ധവ്യഞ്ജനങ്ങൾ, തേൻ, നാരങ്ങാനീര് എന്നിവയും ചേർക്കാം.

Also Read: പ്രതിരോധശേഷി മെച്ചപ്പെടുത്താം കരുത്തുറ്റ ശരീരം നേടാം ഈ പ്രോട്ടീൻ പൗഡർ ട്രൈ ചെയ്യൂ

ചേരുവകൾ

  • പാൽ- 1 കപ്പ്
  • സ്പ്രൈറ്റ് അല്ലെങ്കിൽ ഇഷ്ടമുള്ള സോഡ- 2 കപ്പ്
  • പഞ്ചസാര- 2 ടേബിൾ സ്പൂൺ
  • ഐസ് ക്യൂബുകൾ- 1/2 കപ്പ്

തയ്യാറാക്കുന്ന വിധം

ഒരു പാത്രത്തിൽ പാലും പഞ്ചസാരയും സോഡയും എടുക്കാം. ഇതിലേക്ക് ഐസ് ക്യൂബുകൾ ചേർത്ത് 20-30 സെക്കൻഡ് നന്നായി ബ്ലെൻഡ് ചെയ്യാം. ദാഹം ശമിപ്പിക്കാൻ ദൂധ് സോഡ തയ്യാർ!

Also Read: പഞ്ചസാര ഒരു സ്പൂൺ​ പോലും ചേർക്കേണ്ട, കാപ്പി ഇനി ഇങ്ങനെ തയ്യാറാക്കാം

ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം

ലക്റ്റോസ് ഇൻടോളറൻസ് ഉള്ളവർക്ക് ഈ പാനീയം അനുയോജ്യമല്ല. കൂടാതെ സോഡയിൽ പഞ്ചസാര കൂടുതലാണെന്നും പോഷകഗുണങ്ങൾ കുറവാണെന്നും ബാംഗ്ലൂർ ആസ്റ്റർ സിഎംഐ ഹോസ്പിറ്റലിലെ ക്ലിനിക്കൽ ന്യൂട്രീഷൻ മേധാവി എഡ്വിന രാജ് പറയുന്നു.

"ഇത് വിറ്റാമിനുകളോ മിനറലുകളോ ഇല്ലാത്ത വെറും കലോറി മാത്രമാണ് നൽകുന്നത്. പഞ്ചസാരയുടെ അളവ് കൂടുതലായതിനാൽ ഇത് ഗ്ലൂക്കോസ് നില പെട്ടെന്ന് വർദ്ധിപ്പിക്കും. കുടിച്ചു കഴിയുമ്പോൾ ഒരു ഉന്മേഷം തോന്നുമെങ്കിലും കുറച്ചു സമയം കഴിയുമ്പോൾ വീണ്ടും ക്ഷീണം അനുഭവപ്പെട്ടേക്കാം. അമിതമായി ഉപയോഗിച്ചാൽ ശരീരഭാരം വർദ്ധിക്കാനും ഇത് കാരണമാകും," അവർ മുന്നറിയിപ്പ് നൽകുന്നു.

Read More: കട്ടിയായി പോകില്ല, ഇനി ഇഡ്ഡലിക്കുള്ള മാവിലേയ്ക്ക് ഇത് കൂടി ചേർക്കൂ

Food Ranveer Singh Recipe Drinks

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: