ബട്ടറിന്റെ രുചിയും മണവും ഇഷ്ടപ്പെടുന്ന നിരവധി പേരുണ്ട്. പോഷകങ്ങളുടെ കലവറയാണ് ബട്ടര്‍. ബ്രെഡ് മുതൽ പറാത്തകളും സൂപ്പുകളും വരെ – തുടങ്ങി വെണ്ണ പലവിധത്തിൽ ആസ്വദിക്കാം. മറ്റു ഭക്ഷ്യവസ്തുക്കളെ പോലെ തന്നെ ബട്ടറിലും മായം കലരാനുള്ള സാധ്യതയുണ്ട്.
ബട്ടറിൽ സാധാരണ കലർത്തുന്ന മായങ്ങളിലൊന്നാണ് സ്റ്റാർച്. ഇത് വലിയ അളവിൽ കഴിക്കുമ്പോൾ ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകും. അതിനാൽ വെണ്ണയിൽ സ്റ്റാർചിന്റെ സാന്നിധ്യം ഉണ്ടോയെന്ന് ശ്രദ്ധിക്കേണ്ടതുണ്ട്.
ബട്ടറിൽ മായം കലർന്നിട്ടുണ്ടോയെന്ന് എങ്ങനെ കണ്ടുപിടിക്കുമെന്നോർത്ത് വിഷമിക്കേണ്ട?. ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ് അതോറിറ്റി ഓഫ് ഇന്ത്യ (എഫ്എസ്എസ്എഐ) ബട്ടറിലെ മായം കണ്ടെത്തുന്നതിനുള്ള എളുപ്പ വഴി പങ്കുവച്ചിട്ടുണ്ട്.
- ഒരു ഗ്ലാസ് പാത്രത്തിൽ കുറച്ച് വെള്ളം/എണ്ണ എടുക്കുക
- ഇതിലേക്ക് അര ടീസ്പൂൺ വെണ്ണ ചേർക്കുക
- പാത്രത്തിൽ 2-3 തുള്ളി അയോഡിൻ ലായനി ചേർക്കുക
- വെണ്ണ മായം കലരാത്തതാണെങ്കിൽ, ലായനിയിൽ നിറവ്യത്യാസമുണ്ടാകില്ല
- മായം കലർന്നിട്ടുണ്ടെങ്കിൽ അതിന്റെ നിറം നീലയിലേക്ക് മാറും
Read More: കടുകിൽ മായം കലർന്നിട്ടുണ്ടോ? എളുപ്പത്തിൽ കണ്ടുപിടിക്കാം