/indian-express-malayalam/media/media_files/2026/02/27/dates-recipe-fi-2026-02-27-15-14-35.jpg)
ഈന്തപ്പഴം ഭക്ഷണക്രമത്തിൽ ഭാഗമാക്കാം | ചിത്രം: ഫ്രീപിക്
/indian-express-malayalam/media/media_files/2026/02/27/dates-recipe-1-2026-02-27-15-14-45.jpg)
പോഷകഗുണങ്ങളുടെ കലവറയായ ഈന്തപ്പഴം വെറും വയറ്റിലോ അതല്ലെങ്കിൽ വിഭവങ്ങളിൽ ചേർത്തോ കഴിക്കുന്നത് ശരീരത്തിന് ഉടനടി ഊർജ്ജം നൽകാൻ സഹായിക്കുന്നു. ധാതുക്കൾ, വിറ്റാമിനുകൾ, നാരുകൾ എന്നിവയാൽ സമ്പന്നമായ ഈ പഴം ദഹനപ്രക്രിയ സുഗമമാക്കാനും ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും ഏറെ ഗുണകരമാണ്.
/indian-express-malayalam/media/media_files/2026/02/27/dates-recipe-2-2026-02-27-15-14-45.jpg)
ഈന്തപ്പഴം മിൽക്ക് ഷേക്ക്
രാവിലെയുള്ള ഭക്ഷണത്തിൽ ഉൾപ്പെടുത്താവുന്ന ഏറ്റവും ഊർജ്ജദായകമായ ഒന്നാണിത്. പാലിൽ ഈന്തപ്പഴം കുതിർത്ത് അരച്ചെടുക്കുന്നതിലൂടെ പഞ്ചസാര ചേർക്കാതെ തന്നെ സ്വാദിഷ്ടമായ ഷേക്ക് തയ്യാറാക്കാം. അണ്ടിപ്പരിപ്പും ബദാമും ഇതിനൊപ്പം ചേർത്താൽ ഗുണം ഇരട്ടിയാകും.
/indian-express-malayalam/media/media_files/2026/02/27/dates-recipe-3-2026-02-27-15-14-45.jpg)
ഡേറ്റ്സ് ആൻഡ് നട്സ് ലഡു
മൈദയോ പഞ്ചസാരയോ ചേർക്കാതെ ഈന്തപ്പഴം ഉപയോഗിച്ച് ഹെൽത്തി ലഡു നിർമ്മിക്കാം. ഈന്തപ്പഴം അരച്ചെടുത്തതിലേക്ക് വറുത്ത നട്ട്സുകൾ ചേർത്ത് ഉരുളകളാക്കിയാൽ കുട്ടികൾക്ക് നൽകാവുന്ന മികച്ച ലഘുഭക്ഷണമായി.
/indian-express-malayalam/media/media_files/2026/02/27/dates-recipe-4-2026-02-27-15-14-45.jpg)
സാലഡുകൾ
പച്ചക്കറി സാലഡുകളിലോ ഫ്രൂട്ട് സാലഡുകളിലോ ഈന്തപ്പഴം ചെറുതായി അരിഞ്ഞു ചേർക്കുന്നത് വേറിട്ടൊരു രുചി നൽകും. ഇത് സാലഡിലെ പോഷകാംശം വർദ്ധിപ്പിക്കാൻ സഹായിക്കുന്നു.
/indian-express-malayalam/media/media_files/2026/02/27/dates-recipe-5-2026-02-27-15-14-46.jpg)
ഈന്തപ്പഴം ചട്ണി
ഇഡ്ഡലി, ദോശ, അല്ലെങ്കിൽ സ്നാക്സുകൾ എന്നിവയ്ക്കൊപ്പം കഴിക്കാൻ ഈന്തപ്പഴം കൊണ്ട് മധുരവും പുളിയുമുള്ള ചട്ണി തയ്യാറാക്കാം. വാളൻപുളിയും ഈന്തപ്പഴവും ചേർത്തുള്ള ഈ കോമ്പിനേഷൻ ഏറെ പ്രശസ്തമാണ്.
/indian-express-malayalam/media/media_files/2026/02/27/dates-recipe-6-2026-02-27-15-14-46.jpg)
ഓട്സ് വിത്ത് ഡേറ്റ്സ്
രാവിലെ ഓട്സ് കഴിക്കുന്നവർക്ക് പഞ്ചസാരയ്ക്ക് പകരം ഈന്തപ്പഴം അരിഞ്ഞു ചേർക്കാം. ഇത് പ്രഭാതഭക്ഷണം കൂടുതൽ പോഷകസമൃദ്ധവും രുചികരവുമാക്കുന്നു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us