scorecardresearch

ഒരു സ്പൂൺ ഉഴുന്ന് പരിപ്പ് മതി, ദോശയോടൊപ്പം ഈ ചമ്മന്തി കഴിച്ചു നോക്കൂ

തേങ്ങ മാത്രം അരച്ചെടുക്കുന്നതിനു പകരം ഇനി ചമ്മന്തി ഇടയ്ക്ക് ഇങ്ങനെ ട്രൈ ചെയ്തു നോക്കൂ. ബ്രേക്ക്ഫാസ്റ്റിനും ഉച്ചയൂണിനും ഇത് അടിപൊളി കോമ്പിനേഷനാണ്

തേങ്ങ മാത്രം അരച്ചെടുക്കുന്നതിനു പകരം ഇനി ചമ്മന്തി ഇടയ്ക്ക് ഇങ്ങനെ ട്രൈ ചെയ്തു നോക്കൂ. ബ്രേക്ക്ഫാസ്റ്റിനും ഉച്ചയൂണിനും ഇത് അടിപൊളി കോമ്പിനേഷനാണ്

author-image
WebDesk
New Update
Dal Coconut Chutney

ചമ്മന്തി

മലയാളികളുടെ ഭക്ഷണമേശയിൽ ഒഴിച്ചുകൂടാനാവാത്ത ഒന്നാണല്ലോ ചമ്മന്തി. ചോറിനോടൊപ്പമായാലും പ്രഭാതഭക്ഷണത്തിനായാലും ഒരു  നുള്ള് ചമ്മന്തിയുണ്ടെങ്കിൽ അതിന്റെ രുചി ഒന്ന് വേറെ തന്നെയാണ്. സാധാരണ തേങ്ങ ചമ്മന്തിയിൽ നിന്നും തക്കാളി ചമ്മന്തിയിൽ നിന്നും വ്യത്യസ്തമായി, അല്പം പുതുമ ആഗ്രഹിക്കുന്നവർക്ക് പരീക്ഷിക്കാവുന്ന ഒന്നാണ് പാലക്കാടൻ സ്റ്റൈലിലുള്ള പരിപ്പ് ചമ്മന്തി. 

Advertisment

Also Read: കൈ ഉപയോഗിച്ച് നനയ്‌ക്കേണ്ട, പഞ്ഞിപോലുള്ള പുട്ട് കിട്ടാൻ ഇങ്ങനെ ചെയ്യാം

വളരെ ലളിതമായ ചേരുവകൾ കൊണ്ട് ചുരുങ്ങിയ സമയത്തിനുള്ളിൽ എങ്ങനെ ഇത് തയ്യാറാക്കാം എന്ന് അക്ഷയ തൻ്റെ ഇൻസ്റ്റഗ്രാം പേജിലൂടെ പരിചയപ്പെടുത്തി തരുന്നു. 

ചേരുവകൾ

  • വെളിച്ചെണ്ണ- 2ടേബിൾസ്പൂൺ
  • വറ്റൽമുളക്- 8
  • ഉഴുന്ന് പരിപ്പ്- 1 ടീസ്പൂൺ
  • സവാള- 1
  • തക്കാളി- 2
  • ഇഞ്ചി- 1
  • ഉപ്പ്- ആവശ്യത്തിന്
  • കറിവേപ്പില- 1 തണ്ട്
  • തേങ്ങ-  1/2 കപ്പ്
  • മല്ലിയില- 1 തണ്ട്

Also Read: മൈദ വേണ്ട, ഒരു കപ്പ് അരിപ്പൊടിൽ ചുട്ടെടുക്കാം ഹോട്ടൽ സ്റ്റൈൽ റുമാലി റൊട്ടി

Also Read: ദിവസം മുഴുവൻ ഊർജ്ജസ്വലരായിരിക്കാം, ബ്രേക്ക്ഫാസ്റ്റിന് ഇത് കഴിക്കൂ

തയ്യാറാക്കുന്ന വിധം

  • അടി കട്ടിയുള്ള ഒരു പാത്രം അടുപ്പിൽ വച്ച് രണ്ട് ടേബിൾസ്പൂൺ വെളിച്ചെണ്ണ ഒഴിച്ചു ചൂടാക്കാം.
  • അതിലേയ്ക്ക് 8 വറ്റൽമുളക് ചേർത്തു വറുക്കാം.
  • കുറഞ്ഞ തീയിൽ വറ്റൽമുളക് വറുക്കാൻ ശ്രദ്ധിക്കാം.
  • അല്ലെങ്കിൽ പെട്ടെന്ന് കരിഞ്ഞു പോകാനുള്ള സാധ്യതയുണ്ട്.
  • വറുത്ത വറ്റൽമുളക് മറ്റൊരു പാത്രത്തിലേയ്ക്കു മാറ്റാം.
  • എണ്ണയിലേയ്ക്ക് ഒരു ടീസ്പൂൺ ഉഴുന്നു പരിപ്പു ചേർത്ത് വറുത്തു മാറ്റാം.
  • അതേ എണ്ണയിലേയ്ക്ക് ചെറുതായി അരിഞ്ഞ സവാളയും, തക്കാളിയും, കറിവേപ്പിലയും ചേർത്തു വഴറ്റാം.
  • വെന്തു വരുമ്പോൾ ഒരു പിടി മല്ലിയിലയും, അര കപ്പ് തേങ്ങ ചിരകിയതും ചേർക്കാം.
  • ആവശ്യത്തിന് ഉപ്പ് ചേർത്തിളക്കാം. ഒപ്പം ഇഞ്ചി അരിഞ്ഞതും ചേർക്കാം.
  • വറുത്തു വച്ചിരിക്കുന്ന വറ്റൽമുളകിലേയ്ക്ക് വഴറ്റിയ പച്ചക്കറികൾ ചേർത്ത് അരച്ചെടുക്കാം.
  • നല്ല ചൂടൻ ദോശയോടൊപ്പം ഇത് കഴിച്ചു നോക്കൂ. 

Read More: ബ്രേക്ക്ഫാസ്റ്റ് കഴിക്കാൻ ഇനി ആരും മടികാണിക്കില്ല, പോഷകസമൃദ്ധമായ ഈ ദോശ ഉണ്ടെങ്കിൽ

Recipe Food

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: