scorecardresearch

ഒരു മുറി ഉരുളക്കിഴങ്ങ് ഇങ്ങനെ വേവിച്ചെടുത്താൽ ഇനി ബ്രേക്ക്ഫാസ്റ്റിനും ഉച്ചയൂണിനും മറ്റൊരു കറി വേണ്ട

ചോറിനൊപ്പമോ, ചപ്പാത്തിക്കൊപ്പമോ, അല്ലെങ്കിൽ വെറുതെ സ്നാക്ക് ആയിട്ടോ ഇത് കഴിക്കാൻ നല്ലതാണ്

ചോറിനൊപ്പമോ, ചപ്പാത്തിക്കൊപ്പമോ, അല്ലെങ്കിൽ വെറുതെ സ്നാക്ക് ആയിട്ടോ ഇത് കഴിക്കാൻ നല്ലതാണ്

author-image
WebDesk
New Update
Potato Fry Recipe FI

ഉരുളക്കിഴങ്ങ് ഫ്രൈ

സദ്യയ്ക്കും സാധാരണ ഊണിനും ഒപ്പം കഴിക്കാവുന്ന വിഭവമാണ് ഉരുളക്കഴങ്ങ് ഫ്രൈ. ഉരുളക്കിഴങ്ങ് ഫ്രൈ ഇഷ്ടമില്ലാത്തവർ ആരുണ്ട്? പ്രത്യേകിച്ച് അതിന്റെ മൊരിഞ്ഞ ഭാഗങ്ങൾ ചോറിനൊപ്പമോ, ചപ്പാത്തിക്കൊപ്പമോ, അല്ലെങ്കിൽ വെറുതെ സ്നാക്ക് ആയിട്ടോ ഇത് കഴിക്കാൻ രസമാണ്.

Advertisment

Also Read: തിരക്കിനിടയിൽ ഒരു പ്രോട്ടീൻ റിച്ച് ബ്രേക്ക്ഫാസ്റ്റ്; ട്രൈ ചെയ്യൂ ഈ സാൻഡ്വിച്ച് റെസിപ്പി

എന്നാൽ പലപ്പോഴും നമ്മൾ ഇത് ഉണ്ടാക്കുമ്പോൾ വിചാരിച്ചത്ര മൊരിച്ചിൽ കിട്ടാറില്ല. ചിലപ്പോൾ അത് വെറുതെ 'മെഴുക്കുപുരട്ടി' ആയി മാറും. ശരിക്കും പുറംഭാഗം നല്ല ക്രിസ്പിയായി, ഉൾഭാഗം മൃദുവായി ഇരിക്കുന്ന ഒരു ഉരുളക്കിഴങ്ങ് ഫ്രൈ എങ്ങനെ ഉണ്ടാക്കാം എന്ന് നോക്കാം. ഇതിന് ചില ചെറിയ പൊടിക്കൈകളുണ്ട്. നിബ്ലി എന്ന് ഇൻസ്റ്റഗ്രാം പേജിലൂടെ ഇതിൻ്റെ റെസിപ്പി പരിചയപ്പെടാം.

Also Read: ഇനി റവ വറുത്തെടുക്കേണ്ട, 5 മിനിറ്റിൽ ഉപ്പുമാവ് റെഡി

ചേരുവകൾ

  • ഉരുളക്കിഴങ്ങ്- 3
  • നല്ലെണ്ണ- 5 ടേബിൾസ്പൂൺ
  • കടുക്- 1 ടീസ്പൂൺ
  • ജീരകം- 1 ടീസ്പൂൺ
  • വറ്റൽമുളക്- 2
  • കറിവേപ്പില- ഒരു പിടി
  • കായം- 1/4 ടീസ്പൂൺ
  • മഞ്ഞൾപ്പൊടി- 1 ടീസ്പൂൺ
  • സാമ്പാർ പൊടി- 1/2 ടീസ്പൂൺ
  • മുളകുപൊടി- 1 ടീസ്പൂൺ
  • ഉപ്പ്- ആവശ്യത്തിന്
Advertisment

Also Read: ശരീരഭാരം നിയന്ത്രിക്കാം പ്രതിരോധ ശേഷി വർധിപ്പിക്കാം, വൈകിട്ട് കഴിക്കാൻ ഒരു ഹെൽത്തി സ്നാക്ക് ഇതാ

തയ്യാറാക്കുന്ന വിധം

  • ഒരു പാനിലേയ്ക്ക് 5 ടേബിൾസ്പൂൺ നല്ലെണ്ണയെടുക്കാം. 
  • എണ്ണ ചൂടായി വരുമ്പോൾ ഒരു ടീസ്പൂൺ കടുക്, ചേർത്തു പൊട്ടിക്കാം. 
  • ഒരു ടീസ്പൂൺ ജീരകവും രണ്ട് വറ്റൽമുളകും, ഒരു പിടി കറിവേപ്പിലയും ചേർത്തു വറുക്കാം. 
  • ഇതിലേയ്ക്ക് ചെറി കഷ്ണങ്ങളാക്കിയ ഉരുളക്കിഴങ്ങു ചേർത്ത് ഗോൾഡൻ നിറമാകുന്നതു വരെ വേവിക്കാം. 
  • കാൽ ടീസ്പൂൺ കായപ്പൊടി, ഒരു ടീസ്പൂൺ മഞ്ഞൾപ്പൊടി എന്നീ മസാലപ്പൊടികൾ ചേർത്തിളക്കാം. 
  • അര ടീസ്പൂൺ സാമ്പാർ പൊടി, 1 ടീസ്പൂൺ മുളകുപൊടി, ആവശ്യത്തിന് ഉപ്പ് എന്നിവ ഇളക്കി യോജിപ്പിക്കാം. മസാലകൾ ഉരുളക്കിഴങ്ങിൽ പിടിക്കുന്നതു വരെ ഇളക്കി വേവിച്ചെടുക്കാം. 
  • ശേഷം അടുപ്പണച്ച് മുകളിൽ കുറച്ച് മല്ലിയില വിതറാം. ഇത് ചോറിനൊപ്പം കഴിച്ചു നോക്കൂ. 

Read More: ഒരു സവാള മതി, ഇനി ബ്രേക്ക്ഫാസ്റ്റിനും ഉച്ചയൂണിനും കറി തയ്യാറാക്കാം 2 മിനിറ്റിൽ

Food Recipe

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: