/indian-express-malayalam/media/media_files/2025/11/17/ullivada-recipe-fi-2025-11-17-13-52-41.jpg)
ഉള്ളിവട
പരിപ്പു വടയും ഉള്ളിവടയും മലയാളികളുടെ സ്ഥിരം പലഹാരങ്ങളിൽ ഒന്നാണ്. ചായ കുടിച്ച് ഒപ്പം കറുമുറു കഴിക്കാൻ ഒരു പലഹാരവും അതാണ് എക്കാലത്തേയും മലയാളികളുടെ ഇടയിലുള്ള ട്രെൻഡ്. ചായക്കടകളിൽ കിട്ടുന്ന പലഹാരങ്ങളോട് കിടപിടിക്കാൻ പോന്നവ വീട്ടിൽ തയ്യാറാക്കിയാലോ? ഇനി ദിവസവും ചൂടോടെ അതേ രുചിയിൽ ഉള്ളിവട കഴിക്കാം. അതിനായി നാടൻ വടയ്ക്ക് ഒരു മേക്കോവർ നൽകാം. വളരെ കുറച്ച് എണ്ണ ഉപയോഗിച്ച് ക്രിസ്പിയായി ഉള്ളിവട എങ്ങനെ തയ്യാറാക്കാം എന്ന് ഷെഖ ഹാസിം തൻ്റെ ഇൻസ്റ്റഗ്രാം പേജിലൂടെ പരിചയപ്പെടുത്തി തരുന്നുണ്ട്.
Also Read: പഞ്ഞിക്കെട്ടു പോലുള്ള ഇടിയപ്പം വേണോ? അരിപ്പൊടിക്കു പകരം ഇതുപയോഗിച്ച് മാവ് തയ്യാറാക്കാം
ചേരുവകൾ
- സവാള- 3
- മുട്ട- 2
- ചിക്കൻ- 1/4 കപ്പ്
- ബ്രെഡ്- 2
- മല്ലിയില- 2 ടേബിൾസ്പൂൺ
- ചിക്കൻ മസാല- 1 ടീസ്പൂൺ
- കുരുമുളകുപൊടി- 1/2 ടീസ്പൂൺ
- മൈദ- 3 ടേബിൾസ്പൂൺ
- അരിപ്പൊടി- 1 ടേബിൾസ്പൂൺ
- വെള്ളം- 1 ടേബിൾസ്പൂൺ
- ഉപ്പ്- ആവശ്യത്തിന്
- എണ്ണ- ആവശ്യത്തിന്
Also Read: ഒരു കപ്പ് സോയ ഉണ്ടോ? എങ്കിൽ ദോശ മാവ് ഇങ്ങനെ അരച്ചെടുക്കൂ
Also Read: ഉരുളക്കിഴങ്ങ് മതി, ഇനി ചായക്കൊപ്പം കറുമുറു കഴിക്കാൻ കിടിലൻ പലഹാരം തയ്യാറാക്കാം
തയ്യാറാക്കുന്ന വിധം
- മൂന്ന് സവാള കട്ടി കുറച്ച് അരിഞ്ഞെടുക്കാം.
- അതിലേയ്ക്ക് അര ടീസ്പൂൺ കുരുമുളകുപൊടി, ഒരു ടേബിൾസ്പൂൺ അരിപ്പൊടി, ഒരു ടീസ്പൂൺ ചിക്കൻ മസാല രണ്ട് ടേബിൾസ്പൂൺ​ മല്ലിയില, മൂന്ന് ടേബിൾസ്പൂൺ അരിപ്പൊടി, ആവശ്യത്തിന് ഉപ്പ് എന്നിവ ചേർത്തിളക്കി മാറ്റി വയ്ക്കാം.
- എല്ലില്ലാത്ത ചിക്കൻ കഷ്ണങ്ങൾ മസാലപ്പൊടികൾ ചേർത്തു വേവിക്കാം.
- ഇത് ചെറിയ കഷ്ണങ്ങളാക്കി മാറ്റി വച്ചിരിക്കുന്ന സവാളയിലേയ്ക്കു ചേർക്കാം.
- ഒപ്പം രണ്ട് ബ്രെഡ് പൊടിച്ചതും, രണ്ട് മുട്ട പൊട്ടിച്ചൊഴിച്ചതും ചേർത്തിളക്കി യോജിപ്പിക്കാം.
- അടി കട്ടിയുള്ള ഒരു പാത്രം അടുപ്പിൽ വച്ച് വറുക്കാനാവശ്യത്തിന് എണ്ണ ഒഴിച്ചു ചൂടാക്കാം.
- അതിലേയ്ക്ക് മസാലകൾ ചേർത്ത സവാള ചെറിയ ഉരുളകളാക്കി ചേർത്തു വറുക്കാം.
- ഇനി ചൂടോടെ തക്കാളി സോസിനൊപ്പം കഴിച്ചു നോക്കൂ.
Read More: ഇനി ദിവസവും പ്രോട്ടീൻ സമ്പന്നമായ ദോശ കഴിക്കാം, ഇതൊരു കഷ്ണം ചേർത്ത് മാവ് തയ്യാറാക്കൂ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us