scorecardresearch

ഉരുളക്കിഴങ്ങ് മതി, ഇനി ചായക്കൊപ്പം കറുമുറു കഴിക്കാൻ കിടിലൻ പലഹാരം തയ്യാറാക്കാം

ബേക്കറികളിൽ നിന്നും ചായക്കടയിൽ നിന്നും സ്ഥിരമായി വാങ്ങി കഴിക്കുന്ന ബജ്ജി ഇനി ഇങ്ങനെ വീട്ടിൽ പാകം ചെയ്തു കഴിക്കാം

ബേക്കറികളിൽ നിന്നും ചായക്കടയിൽ നിന്നും സ്ഥിരമായി വാങ്ങി കഴിക്കുന്ന ബജ്ജി ഇനി ഇങ്ങനെ വീട്ടിൽ പാകം ചെയ്തു കഴിക്കാം

author-image
WebDesk
New Update
Potato Bajji Recipe FI

ഉരുളക്കിഴങ്ങ് ബജ്ജി

വൈകുന്നേരത്തെ ചായസമയമായാൽ ഒപ്പം പലഹാരം കൂടി ഉണ്ടെങ്കിൽ എന്ന് കൊതിച്ചിട്ടുണ്ടാകും. കൂട്ടത്തിൽ ഏറ്റവും പ്രിയപ്പെട്ടതും എളുപ്പത്തിൽ ഉണ്ടാക്കാവുന്നതുമായ ഒരു വിഭവമാണ് മൊരിഞ്ഞ ഉരുളക്കിഴങ്ങ് ബജ്ജി. പുറമെ നല്ല ക്രിസ്പിയായും അകത്ത് സോഫ്റ്റായും ഇരിക്കുന്ന ഈ ബജ്ജി കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടമാണ്. ബേക്കറികളിൽ നിന്നും ചായക്കടകളിൽ നിന്നും നമ്മൾ സ്ഥിരമായി വാങ്ങി കഴിക്കുന്ന ഈ പലഹാരം, കൃത്യമായ ചേരുവകളും രീതികളും ഉപയോഗിച്ച് വീട്ടിൽ ഉണ്ടാക്കുകയാണെങ്കിൽ അതിന്റെ രുചി ഒന്നു വേറെ തന്നെയാണ്. നീത തൻ്റെ യൂട്യൂബ് ചാനലിലൂടെയാണ് അത് തയ്യാറാക്കുന്ന വിധം പരിചയപ്പെടുത്തി തരുന്നത്. 

Advertisment

Also Read: കൊഴുക്കട്ട പെർഫക്ടായി കിട്ടും, ഇങ്ങനെ ചെയ്തു നോക്കൂ

ചേരുവകൾ

  • ഉരുളക്കിഴങ്ങ്- 2 എണ്ണം
  • കടലമാവ്- 1 കപ്പ്
  • അരിപ്പൊടി- 1/4 കപ്പ് 
  • മുളകുപൊടി- 1/2 ടീസ്പൂൺ
  • മഞ്ഞൾപ്പൊടി- 1 നുള്ള്
  • കായപ്പൊടി- 1 നുള്ള്
  • സോഡാപ്പൊടി (ബേക്കിംഗ് സോഡ) - ഒരു നുള്ള്
  • ഉപ്പ് - ആവശ്യത്തിന്
  • വെള്ളം - ആവശ്യത്തിന്
  • എണ്ണ - വറുക്കാൻ ആവശ്യത്തിന്

Also Read: ഒരു കപ്പ് സോയ ഉണ്ടോ? എങ്കിൽ ദോശ മാവ് ഇങ്ങനെ അരച്ചെടുക്കൂ

Also Read: ഗോതമ്പും അരിപ്പൊടിയും വേണ്ട, ഒരു പഴം മതി രാവിലെ അപ്പം ചുട്ടെടുക്കാം

തയ്യാറാക്കുന്ന വിധം

  • ഒരു വലിയ പാത്രത്തിൽ കടലമാവെടുക്കാം. അതിലേയ്ക്ക് അരിപ്പൊടി, മുളകുപൊടി, മഞ്ഞൾപ്പൊടി, കായപ്പൊടി, സോഡാപ്പൊടി ആവശ്യത്തിന് ഉപ്പ് എന്നിവ ചേർത്തിളക്കാം. 
  • ഇതിലേയ്ക്ക് കുറച്ച് വെള്ളം ഒഴിച്ച് കട്ടിയായി മാവ് തയ്യാറാക്കാം. അധികം അയഞ്ഞു പോകാതെ ശ്രദ്ധിക്കണം.
  • അടി കട്ടിയുള്ള ഒരു പാത്രം അടുപ്പിൽ വച്ച് എണ്ണ ഒഴിച്ചു ചൂടാക്കാം. 
  • ഉരുളക്കിഴങ്ങ് വട്ടത്തിൽ അരിഞ്ഞെടുക്കാം. ഇത് മാവിൽ മുക്കാം.
  • ചൂടായ എണ്ണയിലേയ്ക്ക് ഉരുളക്കിഴങ്ങ് ചേർത്തു വറുക്കാം. 
  • ഇടത്തരം തീയിൽ വേണം ബജ്ജി വറുത്തെടുക്കാം. ശേഷം ടിഷ്യൂ പേപ്പറിലേയ്ക്ക് മാറ്റാം. 
  •  ഇനി ചൂടോടെ ചായക്കൊപ്പം കഴിച്ചു നോക്കൂ
Advertisment

Read More: രുചിയേക്കാളേറെ ഗുണമുണ്ട്, ബ്രേക്ക്ഫാസ്റ്റിനൊപ്പം ഈ സിംപിൾ പുഡ്ഡിംഗ് ശീലമാക്കൂ

Food Recipe

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: