scorecardresearch

സൂപ്പർ ക്രിസ്പി പൂരി വറുത്തെടുക്കാം ഇനി അധികം എണ്ണ പാഴാക്കാതെ

പ്രഭാതഭക്ഷണത്തിനോ വൈകുന്നേരത്തെ പലഹാരമായോ കറിയോടൊപ്പം പൂരി കഴിക്കാൻ ഇഷ്ടപ്പെടുന്നവരാണ് നമ്മളിൽ പലരും, എങ്കിൽ ഇനി ഇങ്ങനെ തയ്യാറാക്കി നോക്കൂ

പ്രഭാതഭക്ഷണത്തിനോ വൈകുന്നേരത്തെ പലഹാരമായോ കറിയോടൊപ്പം പൂരി കഴിക്കാൻ ഇഷ്ടപ്പെടുന്നവരാണ് നമ്മളിൽ പലരും, എങ്കിൽ ഇനി ഇങ്ങനെ തയ്യാറാക്കി നോക്കൂ

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Crispy Poori Recipe FI

പൂരി | ചിത്രം: ഗൂഗിൾ ജെമിനി

ഇന്ത്യൻ അടുക്കളയിലെ പ്രിയപ്പെട്ട വിഭവമാണ് പൂരി. പ്രഭാതഭക്ഷണത്തിനോ വൈകുന്നേരത്തെ പലഹാരമായോ കറിയോടൊപ്പം പൂരി കഴിക്കാൻ ഇഷ്ടപ്പെടുന്നവരാണ് നമ്മളിൽ പലരും. സാധാരണയായി ഗോതമ്പ് മാവ് ഉപയോഗിച്ചാണ് പൂരി ഉണ്ടാക്കാറുള്ളത്. എന്നാൽ, റവ ചേർത്ത് പൂരി ഉണ്ടാക്കുമ്പോൾ അത് കൂടുതൽ മൃദുലവും ക്രിസ്പിയും ആയിരിക്കും, ഈ റെസിപ്പി ട്രൈ ചെയ്തു നോക്കൂ. സജി തൻ്റെ യൂട്യൂബ് ചാനലിലൂടെയാണ് അത് തയ്യാറാക്കുന്ന വിധം പരിചയപ്പെടുത്തി തരുന്നത്. 

Advertisment

Also Read: കുറച്ച് എണ്ണയിൽ കൂടുതൽ ക്രിസ്പിയായി ഉള്ളിവട വറുത്തെടുക്കാം, ട്രൈ ചെയ്തു നോക്കൂ

ചേരുവകൾ

  • റവ - 1 കപ്പ്
  • ഗോതമ്പ് മാവ് - 1/2 കപ്പ്
  • ചൂടു വെള്ളം - 1 കപ്പ്
  • ഉപ്പ് - ആവശ്യത്തിന്
  • പഞ്ചസാര - 1/2 ടീസ്പൂൺ
  • എണ്ണ- ആവശ്യത്തിന്

Also Read: അസാധ്യ രുചിയിൽ പഞ്ഞിപോലുള്ള വട്ടയപ്പം കഴിക്കാം, അരിപ്പൊടിയിൽ ഇവ ചേർത്ത് മാവ് തയ്യാറാക്കൂ

Advertisment

Also Read: ഇത് ഒരു തുള്ളി മതി, ചപ്പാത്തി പഞ്ഞി പോലെ സോഫ്റ്റാകും പൊങ്ങി വരും

തയ്യാറാക്കുന്ന വിധം

  • ഒരു വലിയ പാത്രത്തിൽ റവ എടുക്കാം. അതിലേക്ക് തിളച്ച വെള്ളം ഒഴിച്ച് നന്നായി ഇളക്കി അടച്ചുവെക്കാം. 10 മുതൽ 15 മിനിറ്റ് വരെ ഇത് മാറ്റി വയ്ക്കാം. 
  • റവ തണുത്തതിന് ശേഷം അതിലേക്ക് ഗോതമ്പ് മാവ്, ഉപ്പ്, പഞ്ചസാര, 2 ടേബിൾസ്പൂൺ എണ്ണ എന്നിവ ചേർക്കാം.
  • എല്ലാം കൂടി നന്നായി യോജിപ്പിച്ച് സേഫ്റ്റായി മാവ് കുഴച്ചെടുക്കാം. വെള്ളം ആവശ്യമെങ്കിൽ മാത്രം അല്പം ചേർക്കാം. എന്നാൽ, മാവ് അധികം അയഞ്ഞുപോകാതിരിക്കാൻ ശ്രദ്ധിക്കുക. (
  • കുഴച്ച മാവ് ഒരു നനഞ്ഞ തുണി കൊണ്ട് മൂടി 15-20 മിനിറ്റ് വെക്കാം. ഇത് മാവ് കൂടുതൽ സോഫ്റ്റാകാൻ സഹായിക്കും. 
  • മാവിൽ നിന്ന് ചെറിയ ഉരുളകൾ എടുത്ത് നേർപ്പിച്ച് വട്ടത്തിൽ പരത്തുക. അധികം കട്ടി കുറയാതെയും കൂടാതെയും വേണം ഇത് പരത്താൻ. 
  • ഒരു ചീനച്ചട്ടിയിൽ എണ്ണ ചൂടാക്കാൻ വെക്കാം. എണ്ണ നന്നായി ചൂടാകുമ്പോൾ ഓരോ പൂരിയും ഇട്ട് ഗോൾഡൻ ബ്രൗൺ നിറമാകുന്നത് വരെ വറുത്തെടുക്കാം.
  • പൂരി എണ്ണയിൽ ഇട്ടയുടൻ ഒരു തവി ഉപയോഗിച്ച് പതുക്കെ അമർത്തുകയാണെങ്കിൽ നന്നായി പൊങ്ങിവരും.
  • വറുത്ത പൂരികൾ പേപ്പർ ടവലിലേക്ക് മാറ്റുക. ഇത് അധികമുള്ള എണ്ണ മാറ്റാൻ സഹായിക്കും.

Read More: പൂപോലുള്ള അപ്പം വേണോ? മാവ് അരയ്ക്കുമ്പോൾ ഇത് ഒരു കപ്പ് ചേർത്താൽ മതി

Food Recipe

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: