scorecardresearch

കട്ലറ്റ് ക്രിസ്പിയായി വറുത്തെടുക്കാം, ഇതുപയോഗിച്ച് മാവ് തയ്യാറാക്കൂ

ചൂടൻ ചായക്കൊപ്പം കഴിക്കാൻ ക്രിസ്പിയായ കട്ലറ്റ് കൂടി ഉണ്ടെങ്കിലോ? എങ്കിൽ ഇങ്ങനെ തയ്യാറാക്കി നോക്കൂ

ചൂടൻ ചായക്കൊപ്പം കഴിക്കാൻ ക്രിസ്പിയായ കട്ലറ്റ് കൂടി ഉണ്ടെങ്കിലോ? എങ്കിൽ ഇങ്ങനെ തയ്യാറാക്കി നോക്കൂ

author-image
WebDesk
New Update
Green Gram Cutlet FI

കട്ലറ്റ്

ആൻ്റി ഓക്സിഡൻ്റുകളുടെയും ഫിനോളിക് ആസിഡിൻ്റെയും ഉറവിടമാണ് ചെറുപയർ. പ്രമേഹവും ഉയർന്ന രക്തസമ്മർദ്ദവും നിയന്ത്രിക്കാൻ ഇതു സഹായിക്കും. മാത്രമല്ല ചെറുപയർ കഴിക്കുന്നത് ദഹനം എളുപ്പമാക്കും. പ്രോട്ടീനും നാരുകളും അടങ്ങിയിരിക്കുന്നതിനാൽ ദിവസവും രാവിലെ കഴിക്കുന്നത് നല്ലതാണ്. പ്രമേഹം, ഹൃദ്രോഗം എന്നിവയ്‌ക്കെതിരെ പോരാടുന്നതിന് ചെറുപയർ സഹായിക്കും. ചെറുപയർമുളപ്പിച്ചതാകട്ടെ അത്യധികം പോഷകഗുണമുള്ളതും പ്രോട്ടീനുകളുടെ പവർഹൗസുമാണ്. പയർ മുളപ്പിച്ചു കഴിക്കുന്നത് അതിൻ്റെ ഗുണം വർധിപ്പിക്കും. മുളപ്പിച്ച ചെറുപയർ ഉപയോഗിച്ച് ഒരു കട്ലറ്റ് തയ്യാറാക്കാം. 

Advertisment

Also Read: സോഷ്യൽ മീഡിയയിൽ വൈറലായ ബട്ടർ ക്രീം ബൺ തയ്യാറാക്കാം ഓവനില്ലാതെ

ചേരുവകൾ

  • ചെറുപയർ- 1 കപ്പ്
  • സവാള- 1/2  കപ്പ്
  • ബ്രെഡ് പൊടിച്ചത്- 1 കപ്പ്
  • പച്ചമുളക്
  • വെളുത്തുള്ളി- 6 അല്ലി
  • ഇഞ്ചി
  • മല്ലിയില
  • കുരുമുളക്- 1/2 ടീസ്പൂൺ
  • ഉപ്പ്- ആവശ്യത്തിന്

Also Read: ഉടഞ്ഞു പോകില്ല, ഇതുപയോഗിച്ച് കൊഴുക്കട്ട തയ്യാറാക്കൂ

Also Read: മീൻ വേണ്ട, ഒരു തവണ വഴുതനങ്ങ ഇങ്ങനെ പാകം ചെയ്താൽ വീണ്ടും കഴിക്കാൻ കൊതിക്കും

Advertisment

തയ്യാറാക്കുന്ന വിധം

  • ഒരു കപ്പ് ചെറുപയർ വെള്ളത്തിൽ കുതിർത്ത് മുളപ്പിച്ചെടുക്കാം.
  • ഇടത്തരം വലിപ്പമുള്ള ഒരു സവാള, പച്ചമുളക്, ഇഞ്ചി, വെളുത്തുള്ളി, മല്ലിയില, എന്നിവ ചെറുതായി അരിഞ്ഞെടുക്കാം.
  • മുളപ്പിച്ചെടുത്ത ചെറുപയർ മിക്സിയൽ അരച്ചെടുക്കാം.
  • ഇതിലേയ്ക്ക് പച്ചക്കറികൾ അരിഞ്ഞതു ചേർക്കാം. ആവശ്യത്തിന് ഉപ്പും, എരിവിനനുസരിച്ച് കുരുമുളകുപൊടിയും ചേർത്തിളക്കി യോജിപ്പിക്കാം.
  • ചെറുപയർ അരച്ചത് ഉരുളകളാക്കി കട്ലറ്റ് ആകൃതിയിൽ പരത്താം.
  • അടി കട്ടിയുള്ള ഒരു പാൻ അടുപ്പിൽ വച്ച് എണ്ണ ഒഴിച്ചു ചൂടാക്കാം. അതിൽ കട്ലറ്റ് വറുത്തെടുക്കാം. 

Read More: കഠിനമായ ഡയറ്റില്ലാതെ ശരീരഭാരം നിയന്ത്രിക്കാം ഒപ്പം ആരോഗ്യം മെച്ചപ്പെടുത്താം, ബ്രേക്കാഫാസ്റ്റിന് ഇത് കഴിക്കൂ

Food Recipe Snack

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: