/indian-express-malayalam/media/media_files/2026/02/28/chinese-samosa-fi-2026-02-28-15-04-19.jpg)
ചൈനീസ് സമൂസ
നാട്ടിലെ ചായസമയങ്ങളിലെ ഒഴിച്ചുകൂടാനാവാത്ത വിഭവമാണ് സമൂസ. സാധാരണയായി ഉരുളക്കിഴങ്ങും മറ്റ് പച്ചക്കറികളും ചേർത്തുള്ള ഫില്ലിംഗ് ആണ് സമൂസകളിൽ കാണാറുള്ളത്. എന്നാൽ, ഒരേ രുചിയിൽ നിന്ന് മാറി അല്പം വ്യത്യസ്തവും രുചികരവുമായ എന്തെങ്കിലും പരീക്ഷിക്കാൻ ആഗ്രഹിക്കുന്നവർക്ക് പറ്റിയ ഒന്നാണ് ചൈനീസ് സമൂസ. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന ഈ വിഭവം, ചൈനീസ് വിഭവങ്ങളുടെയും നമ്മുടെ നാടൻ സമൂസയുടെയും ഒരു കിടിലൻ കോമ്പിനേഷൻ ആണ്. ഇഫ്തർ വിരുന്നിന് പറ്റിയ പലഹാരമാണിത്.
Also Read: മാവ് പുളിപ്പിക്കാതെ തന്നെ നല്ല മൊരിഞ്ഞ ദോശ തയ്യാറാക്കാം, ഒരു കപ്പ് റവ മതി
സാധാരണ സമൂസയിൽ നിന്ന് വ്യത്യസ്തമായി, ഇതിൽ ചിക്കൻ മിൻസ്ഡ് അല്ലെങ്കിൽ പച്ചക്കറികൾക്കൊപ്പം ചൈനീസ് സോസുകളും സുഗന്ധവ്യഞ്ജനങ്ങളും ചേർത്താണ് ഫില്ലിംഗ് തയ്യാറാക്കുന്നത്. ഇത് സമൂസയ്ക്ക് ഒരു പ്രത്യേക രുചിയും മണവും നൽകുന്നു. മലബാർ മെനു എന്ന ഇൻസ്റ്റഗ്രാം പേജാണ് ഇത് തയ്യാറാക്കുന്ന വിധം പരിചയപ്പെടുത്തി തരുന്നത്.
Also Read: അരിയും ഉഴുന്നും വേണ്ട, ശരീരത്തിന് തണുപ്പും ഊർജ്ജവും നൽകാൻ ഈ സ്പെഷ്യൽ ഇഡ്ഡലി ശീലമാക്കാം
ചേരുവകൾ
ഫില്ലിംഗിനായി
- ചിക്കൻ മിൻസ്ഡ്- 200 ഗ്രാം
- സ്പ്രിംഗ് ഒണിയൻ- 2 ടേബിൾസ്പൂൺ (അരിഞ്ഞത്)
- കാപ്സിക്കം- 2 ടേബിൾസ്പൂൺ (അരിഞ്ഞത്)
- സോയ സോസ്- 1 ടേബിൾസ്പൂൺ
- ഹോട്ട് സോസ്- 1 ടേബിൾസ്പൂൺ
- കുരുമുളക് പൊടി- 1 ½ ടീസ്പൂൺ
- എള്ളെണ്ണ- 1 ടേബിൾസ്പൂൺ
- ഇഞ്ചി പേസ്റ്റ്- ½ ടീസ്പൂൺ
- ഉപ്പ്- ആവശ്യത്തിന്
സോസിനായി
- കെച്ചപ്പ്- 2 ടേബിൾസ്പൂൺ
- സോയ സോസ്- 1 ടേബിൾസ്പൂൺ
- ഹോട്ട് സോസ്- 1 ടേബിൾസ്പൂൺ
- ബ്രൗൺ ഷുഗർ- 2 ടേബിൾസ്പൂൺ
- കോൺഫ്ലോർ- 1 ടീസ്പൂൺ
- വെള്ളം- 1/3 കപ്പ്
- എള്ള്- ½ ടീസ്പൂൺ
Also Read: മൈദ വേണ്ട ഓവനും വേണ്ട; ഇത് ഒരു കപ്പുണ്ടെങ്കിൽ മിനിറ്റുകൾക്കുള്ളിൽ കുക്കീസ് വീട്ടിൽ തയ്യാറാക്കാം
തയ്യാറാക്കുന്ന വിധം
- ഒരു പാത്രത്തിൽ ചിക്കൻ മിൻസ്ഡ്, സ്പ്രിംഗ് ഒണിയൻ, കാപ്സിക്കം, സോയ സോസ്, ഹോട്ട് സോസ്, കുരുമുളക് പൊടി, എള്ളെണ്ണ, ഇഞ്ചി പേസ്റ്റ്, ഉപ്പ് എന്നിവ ചേർത്ത് നന്നായി യോജിപ്പിക്കാം.
- ഒരു ചെറിയ പാത്രത്തിൽ കെച്ചപ്പ്, സോയ സോസ്, ഹോട്ട് സോസ്, ബ്രൗൺ ഷുഗർ, കോൺഫ്ലോർ, വെള്ളം എന്നിവ ചേർത്ത് മിക്സ് ചെയ്യാം. ഇത് മീഡിയം തീയിൽ വെച്ച് ചെറുതായി കട്ടിയാകുന്നതുവരെ വേവിക്കാം. അവസാനം എള്ള് ചേർത്ത് ഇളക്കാം.
- സമൂസ ഷീറ്റിൽ തയ്യാറാക്കിയ ഫില്ലിംഗ് വെച്ച് സമൂസയുടെ ആകൃതിയിൽ മടക്കാം. വശങ്ങൾ ഒട്ടിക്കാൻ മൈദ പേസ്റ്റ് ഉപയോഗിക്കാം.
- ഒരു ചീനച്ചട്ടിയിൽ എണ്ണ ചൂടാക്കി, തയ്യാറാക്കിയ സമൂസകൾ സ്വർണ്ണ നിറമാകുന്നതുവരെ വറുത്തെടുക്കാം.
- രുചികരമായ ചൈനീസ് സമൂസ തയ്യാർ! ഇത് തയ്യാറാക്കിയ സോസിനൊപ്പം ചൂടോടെ വിളമ്പാം.
Read More: ഒരു പഴം മതി, 10 മിനിറ്റിൽ ഹെൽത്തി ബ്രേക്ക്ഫാസ്റ്റ് റെഡി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us