scorecardresearch

ഇനി കോയിൻ പൊറോട്ട വീട്ടിൽ തയ്യാറാക്കാം വീശിയടിക്കാതെ തന്നെ

പുറമെ ക്രിസ്പിയും അകമേ സോഫ്റ്റുമായിരിക്കുന്ന ഇത്തിരി കുഞ്ഞൻ കോയിൻ പൊറോട്ട ഇനി വളരെ എളുപ്പത്തിൽ വീട്ടിൽ തന്നെ ചുട്ടെടുക്കാം

പുറമെ ക്രിസ്പിയും അകമേ സോഫ്റ്റുമായിരിക്കുന്ന ഇത്തിരി കുഞ്ഞൻ കോയിൻ പൊറോട്ട ഇനി വളരെ എളുപ്പത്തിൽ വീട്ടിൽ തന്നെ ചുട്ടെടുക്കാം

author-image
WebDesk
New Update
Coin Porotta Recipe FI

കോയിൻ പൊറോട്ട

കേരളീയരുടെ ഇഷ്ട വിഭവങ്ങളിൽ മുൻപന്തിയിലാണ് പൊറോട്ട. പൊറോട്ടയുടെ കൂടെ അതിന്റെ കുഞ്ഞൻ രൂപമായ കോയിൻ പൊറോട്ടയ്ക്ക് ആരാധകർ ഏറെയാണ്. ഹോട്ടലുകളിലും തട്ടുകടകളിലും മാത്രം കണ്ടുവരുന്ന ഈ ചെറു പൊറോട്ടയുടെ രുചി ഒന്ന് വേറെ തന്നെയാണ്. ഓരോന്നും നാണയം പോലെ ചെറുതായതുകൊണ്ട് തന്നെ എണ്ണ കുറച്ചുമത, മൊരിഞ്ഞ അരികുകളോടെ ലെയറുകൾ വേർതിരിഞ്ഞു കിട്ടാനും എളുപ്പമാണ്. പുറമെ ക്രിസ്പിയായും അകത്ത് മൃദുവുമായിരിക്കുന്ന ഈ കൊച്ചുമിടുക്കൻ പൊറോട്ട വീട്ടിൽ ഉണ്ടാക്കിയെടുക്കുന്നത് ഒരു വലിയ വെല്ലുവിളിയായി പലരും കണക്കാക്കാറുണ്ട്.

Advertisment

Also Read: ബേക്കറി സ്റ്റൈൽ പഫ്സ് ഇനി വീട്ടിൽ തയ്യാറാക്കാം ഓവനില്ലാതെ തന്നെ

എന്നാൽ പൊറോട്ട ഉണ്ടാക്കുന്നതിൻ്റെ ആ അടിയും പറത്തലും ഒന്നുമില്ലാതെ, വളരെ ലളിതമായ ചില വിദ്യകൾ ഉപയോഗിച്ച് ഈ സ്വാദിഷ്ടമായ കോയിൻ പൊറോട്ട നമുക്ക് അടുക്കളയിൽ ഉണ്ടാക്കാം. സാലു തൻ്റെ യൂട്യൂബ് ചാനലിലൂടെയാണ് അത് തയ്യാറാക്കുന്ന വിധം പരിചയപ്പെടുത്തി തരുന്നത്. 

Also Read: പഴവും മുട്ടയും വേണ്ട, ഇനി പാൻ കേക്ക് ഇങ്ങനെ തയ്യാറാക്കി നോക്കൂ

Advertisment

ചേരുവകൾ

  • മൈദ
  • മുട്ട
  • പഞ്ചസാര
  • ഉപ്പ്
  • വെള്ളം
  • എണ്ണ 

Also Read: ഒരു മുട്ട മതി, ഇനി ആരും കൊതിക്കുന്ന രുചിയിൽ കിടിലൻ ബ്രേക്ക്ഫാസ്റ്റ് തയ്യാറാക്കാം

തയ്യാറാക്കുന്ന വിധം

  • ഒരു ബൗളിൽ അൽപ്പം മൈദ എടുത്ത് ഒരു മുട്ട പൊട്ടിച്ചൊഴിക്കാം.
  • അതിലേക്ക് അൽപ്പം പഞ്ചസാരയും ഉപ്പും ചേർത്തിളക്കാം.  
  • ആവശ്യത്തിന് വെള്ളം കൂടി ഒഴിച്ചിളക്കി യോജിപ്പിക്കാം.
  • മാവ് രണ്ട് മണിക്കൂർ മാറ്റി വയ്ക്കാം.
  • തയ്യാറാക്കിയ മാവിൽ നിന്ന് ചെറിയ ഉരുളകളെടുത്ത് കട്ടി കുറച്ച് പരത്താം.
  • നീളത്തിൽ ചെറിയ കഷ്ണങ്ങളായി മുറിക്കുക. അവ ചുരുട്ടിയെടുക്കാം.
  • ഒരു പാൻ അടുപ്പിൽ വച്ച് ആവശ്യത്തിന് എണ്ണയൊഴിച്ചു ചൂടാക്കുക. അതിലേക്ക് പൊറോട്ട വെച്ച് ഇരുവശങ്ങളും ചുട്ടെടുക്കാം.

Read More: പഞ്ഞിപോലുള്ള കുബ്ബൂസ് ഇനി വീട്ടിൽ ചുട്ടെടുക്കാം, ഇത്രമാത്രം ചെയ്താൽ മതി

Food Recipe

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: