scorecardresearch

2 ചുവന്നുള്ളി ഇങ്ങനെ വഴറ്റിയെടുത്താൽ ഇനി ചോറ് കഴിക്കാൻ ആരും കൊതിക്കും

വിശപ്പിനിടയിൽ പച്ചക്കറികൾ അരിഞ്ഞെടുക്കാൻ മടിയുണ്ടോ? എങ്കിൽ ഈ റെസിപ്പി ട്രൈ ചെയ്തു നോക്കൂ

വിശപ്പിനിടയിൽ പച്ചക്കറികൾ അരിഞ്ഞെടുക്കാൻ മടിയുണ്ടോ? എങ്കിൽ ഈ റെസിപ്പി ട്രൈ ചെയ്തു നോക്കൂ

author-image
WebDesk
New Update
Shallot Tamarind Chutney Recipe FI

ചുവന്നുള്ളി ചമ്മന്തി | ചിത്രം: ഫ്രീപിക്

ഉച്ചയ്ക്ക് ഊണിന് കറി തയ്യാറായോ?. അതിന് പച്ചക്കറികൾ കുറവാണോ?. വിഷമിക്കേണ്ട, അൽപ്പം ചുവന്നുള്ളി ഉണ്ടെങ്കിൽ കൊതിയൂറുന്ന കറി തയ്യാറാക്കാം അഞ്ച് മിനിറ്റിനുള്ളിൽ. ചുവന്നുള്ളി വെളിച്ചെണ്ണയിൽ വഴറ്റിയെടുത്ത് അൽപ്പം പുളി വെള്ളം ചേർത്ത് തിളപ്പിച്ചെടുത്താൽ മതിയാകും.

Advertisment

Also Read: ഒരു മുറി ഉരുളക്കിഴങ്ങ് ഇങ്ങനെ വേവിച്ചെടുത്താൽ ഇനി ബ്രേക്ക്ഫാസ്റ്റിനും ഉച്ചയൂണിനും മറ്റൊരു കറി വേണ്ട

ചോറ് വെന്തു വരുന്നതിനു മുമ്പ് കറി റെഡിയാക്കാൻ ഇതാ കിടിലൻ റെസിപ്പി. 

Also Read: ഒരു പിടി നെല്ലിക്ക ഇങ്ങനെ സൂക്ഷിക്കൂ, പ്രതിരോധശേഷിയും ദഹനാരോഗ്യവും മെച്ചപ്പെടുത്താൻ ഇനി മറ്റൊന്നും വേണ്ട

ചേരുവകൾ

  • കടുക്
  • ഉലുവ
  • വെളുത്തുള്ളി
  • പച്ചമുളക്
  • പുളി
  • ശർക്കര
  • ഉപ്പ്
  • എണ്ണ
  • കറിവേപ്പില
  • കായം

Also Read: രുചികൊണ്ടും മണം കൊണ്ടും കൊതിപ്പിക്കും ഈ ചട്നി, തയ്യാറാക്കാൻ എളുപ്പമാണ്

Advertisment

തയ്യാറാക്കുന്ന വിധം

  • ഒരു പാൻ അടുപ്പിൽ വെച്ച് ആൽപ്പം എണ്ണയൊഴിച്ചു ചൂടാക്കി കടുകും ഉലുവയും ചേർത്ത്
  • പൊട്ടിക്കാം.
  • അതിലേയ്ക്ക് വെളുത്തുള്ളി നടുവെ അരിഞ്ഞതു ചേർത്തിളക്കാം.
  • ഇഞ്ചി വട്ടത്തിൽ കഷ്ണങ്ങളാക്കിയതും, പച്ചമുളകും, ചുവന്നുള്ളിയും ചേർത്ത് വഴറ്റാം.
    ആവശ്യത്തിന് ഉപ്പും, കായപ്പൊടിയും ചേർത്തിളക്കാം.
  • നെല്ലിക്ക വലിപ്പത്തിലുള്ള വാളൻപുളി വെള്ളത്തിൽ കുതിർത്തു വെച്ചത് ചേർത്ത് തിളപ്പിക്കാം.
  • തിളച്ചു തുടങ്ങുമ്പോൾ കുറച്ച് ശർക്കര കൂടി ചേർത്തിളക്കുക. നന്നായി തിളച്ച കറി അടുപ്പിൽ നിന്നു മാറ്റാം.

Read More: ഇനി തേങ്ങ ചിരകാൻ ചിരവ തപ്പേണ്ട, ഇതാ പൊടിക്കൈകൾ

Food Recipe

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: