/indian-express-malayalam/media/media_files/2025/11/18/herbal-tea-recipe-fi-2025-11-18-11-01-58.jpg)
ചുക്ക് കാപ്പി
ജലദോഷം, ചുമ, ക്ഷീണം, ദഹനക്കേട് എന്നിവയ്ക്ക് വളരെക്കാലം മുമ്പ് തന്നെ ഉപയോഗത്തിലുള്ള ഒരു ആയുർവേദ പാനീയമാണ് ചുക്കു കാപ്പി. ചുക്ക് കാപ്പിയിലെ പ്രധാന ചേരുവയായ ഉണങ്ങിയ ഇഞ്ചിക്ക് മെറ്റബോളിസം വർധിപ്പിക്കാനും കൊഴുപ്പ് കത്തിച്ചു കളയാനുമുള്ള കഴിവുകളുണ്ട്. ഇതിലടങ്ങിയിട്ടുള്ള ജിഞ്ചറോൾ പോലുള്ള സംയുക്തങ്ങൾ ദഹനപ്രക്രിയയെ ത്വരിതപ്പെടുത്തുകയും, അനാവശ്യമായ വിശപ്പ് കുറയ്ക്കുകയും ചെയ്യുന്നു. കൂടാതെ, മറ്റ് സുഗന്ധവ്യഞ്ജനങ്ങളായ കുരുമുളകും തുളസിയും ചേരുമ്പോൾ ഇത് ശരീരത്തിലെ വിഷാംശങ്ങളെ നീക്കം ചെയ്യാനും സാധിക്കും.
Also Read: ദിവസവും രാവിലെ ഇത് കുടിക്കൂ, തിളക്കമുള്ള ചർമ്മം മാത്രമല്ല ആരോഗ്യമുള്ള ശരീരവും സ്വന്തമാക്കാം
ശരീരഭാരം നിയന്ത്രിക്കാനും മൊത്തത്തിലുള്ള ആരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കുന്ന ഹെർബൽ ഡ്രിങ്കാണിത്. മോഹന തൻ്റെ ഇൻസ്റ്റഗ്രാം പേജിലൂടെയാണ് ഇത് തയ്യാറാക്കുന്ന വിധം പരിചയപ്പെടുത്തി തരുന്നത്.
Also Read: പ്രതിരോധശേഷിയും ദഹനാരോഗ്യവും വർധിപ്പിക്കാം, ദിവസവും ഇത് ഒരു ഗ്ലാസ് കുടിക്കൂ
ചേരുവകൾ
- ചുക്ക്- 3 കഷണങ്ങൾ
- മല്ലി- ½ കപ്പ്
- ഏലയ്ക്ക- 2 മുതൽ 3 വരെ
- കുരുമുളക്- 1 ടേബിൾസ്പൂൺ
- ശർക്കര- ആവശ്യത്തിന്
- വെള്ളം- 2 കപ്പ്
തയ്യാറാക്കുന്ന വിധം
ഒരു പാൻ അടുപ്പിൽ വച്ച് അതിലേയ്ക്ക് മല്ലി, കുരുമുളക്, ഏലയ്ക്ക, ചുക്ക് എന്നി ചേർത്തു വറുക്കാം. ശേഷം അടുപ്പണച്ച് അത് തണുക്കാൻ മാറ്റി വയ്ക്കാം. തണുത്തു കഴിഞ്ഞ് മിക്സിയിൽ പൊടിച്ചെടുക്കാം. ഈ​ പൊടി വായുസഞ്ചാരമില്ലാത്ത അടച്ചുറപ്പുള്ള പാത്രത്തിലാക്കി വച്ചാൽ ആവശ്യാനുസരണം ഉപയോഗിക്കാം. ഒരു പാത്രത്തിൽ രണ്ട് വെള്ളം ഒഴിച്ചു തിളപ്പിക്കാം. ഇതിലേയ്ക്ക് ഒരു ടീസ്പൂൺ പൊടി ചേർത്തു തിളപ്പിക്കാം. ഒരു നുള്ള് മഞ്ഞൾപ്പൊടി കൂടി ചേർക്കാം. ഇത് അരിച്ചെടുക്കാം. ഒപ്പം ആവശ്യത്തിന് ശർക്കര പൊടിച്ചതും ചേർത്തിളക്കി യോജിപ്പിക്കാം. ഇത് ചൂടോടെ കുടിച്ചു നോക്കൂ.
Also Read: രുചിയേക്കാളേറെ ഗുണമുണ്ട്, ബ്രേക്ക്ഫാസ്റ്റിനൊപ്പം ഈ സിംപിൾ പുഡ്ഡിംഗ് ശീലമാക്കൂ
ഗുണങ്ങൾ
ദഹനം മെച്ചപ്പെടുത്തുന്നു
ഇഞ്ചിയിൽ അടങ്ങിയിരിക്കുന്ന എൻസൈമുകൾ ദഹന സംബന്ധമായ തകരാറുകൾ, വയറ്റിലെ അൾസർ, ഗ്യാസ് പ്രശ്നങ്ങൾ എന്നിവ കുറയ്ക്കാൻ സഹായിക്കും.
ജലദോഷത്തിനും ചുമയ്ക്കും പ്രകൃതിദത്ത പരിഹാരങ്ങൾ
മഞ്ഞളും കുരുമുളകും ശരീര താപനില നിയന്ത്രിക്കാനും തൊണ്ടവേദന, ജലദോഷം, മൂക്കടപ്പ് എന്നിവ വേഗത്തിൽ കുറയ്ക്കാനും സഹായിക്കുന്നു.
ശരീരത്തിന്റെ പ്രതിരോധശേഷി വർധിപ്പിക്കുന്നു
ഏലയ്ക്കയിലും മല്ലിയിലുമുള്ള ആന്റിഓക്‌സിഡന്റുകൾ ശരീരത്തെ ശക്തിപ്പെടുത്തുകയും രോഗങ്ങളിൽ നിന്ന് സംരക്ഷിക്കുകയും ചെയ്യുന്നു.
Also Read: ഊർജ്ജവും ഉന്മേഷവും നേടാം ഒപ്പം പ്രതിരോധശേഷി വർധിപ്പിക്കാം, ഇവ കഴിച്ച് ദിവസം തുടങ്ങൂ
ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നു
ശർക്കരയുടെ തെർമോജെനിക് ഗുണം ശരീരത്തിലെ കൊഴുപ്പ് കത്തിക്കാൻ സഹായിക്കുന്നു.
സമ്മർദ്ദവും ക്ഷീണവും കുറയ്ക്കുന്നു
ഏലയ്ക്കയുടെ സുഗന്ധം ശരീരത്തിന് വിശ്രമം നൽകുകയും ദിവസം മുഴുവൻ ഊർജ്ജം നൽകുകയും ചെയ്യുന്നു.
സ്ത്രീകൾക്ക് ആർത്തവ വേദന ഒഴിവാക്കുന്നു
ഇഞ്ചിയും മല്ലിയും ചേർന്ന മിശ്രിതം ശരീരത്തിലെ രക്തയോട്ടം മെച്ചപ്പെടുത്തുകയും ആർത്തവ വേദന കുറയ്ക്കുകയും ചെയ്യുന്നു.
ശരീരത്തിലെ വിഷാംശം ഇല്ലാതാക്കൽ
കുരുമുളക് ശരീരത്തിൽ നിന്ന് വിഷവസ്തുക്കളെ നീക്കം ചെയ്യുകയും കരളിന്റെ പ്രവർത്തനം മെച്ചപ്പെടുത്തുകയും ചെയ്യുന്നു.
പ്രമേഹരോഗികൾക്ക് സുരക്ഷിതമായ പാനീയം
പഞ്ചസാര ചേർക്കാതെയും അല്പം ശർക്കര ചേർത്തും ഇത് കുടിക്കുന്നത് രക്തത്തിലെ പഞ്ചസാര നിയന്ത്രണത്തിലാക്കുകയും ആരോഗ്യപരമായ ഗുണങ്ങൾ നൽകുകയും ചെയ്യും.
മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.
Read More: ബാക്കി വരുന്ന ബ്രെഡ് മതി ഈ രുചിയൂറും വിഭവങ്ങൾ തയ്യാറാക്കാൻ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us