scorecardresearch

Christmas Pork Vindaloo: ക്രിസ്മസ് വിരുന്നിന് മാറ്റ് കൂട്ടാൻ, കൊതിയൂറുന്ന പോർക്ക് വിന്താലു

ക്രിസ്മസ് വിരുന്നിന് മാറ്റേകാൻ വിനാഗിരിയുടെ പുളിയും വറ്റൽമുളകിന്റെ എരിവും സുഗന്ധവ്യഞ്ജനങ്ങളുടെ തനതായ മണവും ചേർന്ന വിന്താലു

ക്രിസ്മസ് വിരുന്നിന് മാറ്റേകാൻ വിനാഗിരിയുടെ പുളിയും വറ്റൽമുളകിന്റെ എരിവും സുഗന്ധവ്യഞ്ജനങ്ങളുടെ തനതായ മണവും ചേർന്ന വിന്താലു

author-image
WebDesk
New Update
Pork VIndaloo

പോർക്ക് വിന്താലു | ചിത്രം: ഫ്രീപിക്

Pork Vindaloo: മഞ്ഞുകാലത്തിന്റെ കുളിരും ക്രിസ്മസ് കരോൾ ഗാനങ്ങളുടെ ഈണവും മനസ്സിൽ സന്തോഷം നിറയ്ക്കുന്ന ഒരു പുണ്യകാലമാണ് ഡിസംബർ. ലോകമെമ്പാടുമുള്ള ക്രൈസ്തവർ യേശുദേവന്റെ തിരുപ്പിറവി ആഘോഷിക്കുമ്പോൾ, ആ ആഘോഷങ്ങളുടെ മാറ്റ് കൂട്ടുന്നത് കുടുംബാംഗങ്ങൾ ഒത്തുചേർന്നുള്ള സ്നേഹവിരുന്നുകളാണ്. ക്രിസ്മസ് വിരുന്നുകളിൽ ഒഴിച്ചുകൂടാനാവാത്ത പ്രധാന വിഭവങ്ങളിൽ ഒന്നാണ് പോർക്ക് അഥവാ പന്നിയിറച്ചി വിഭവങ്ങൾ. കേരളത്തിലെ സുറിയാനി ക്രിസ്ത്യാനികളുടെ ഇടയിലും ഗോവൻ തീരദേശങ്ങളിലും പോർക്ക് വിഭവങ്ങൾക്ക് പ്രത്യേക സ്ഥാനമുണ്ട്. ഇതിൽ തന്നെ ഏറ്റവും ജനപ്രിയമായ ഒന്നാണ് ഗോവൻ ശൈലിയിലുള്ള 'പോർക്ക് വിന്താലു'.

Advertisment

Also Read: ക്രിസ്മസ് ഹെൽത്തിയായി ആഘോഷിക്കാം, ഈ ഗ്ലൂട്ടൻ രഹിത കേക്ക് ട്രൈ ചെയ്യൂ

പോർച്ചുഗീസ് പാചകരീതിയിൽ നിന്നും കടന്നുവന്ന ഈ വിഭവം ഇന്ന് ഇന്ത്യയിലെ ക്രിസ്മസ് ആഘോഷങ്ങളുടെ അവിഭാജ്യ ഘടകമാണ്. വിനാഗിരിയുടെ പുളിയും ഉണക്കമുളകിന്റെ എരിവും സുഗന്ധവ്യഞ്ജനങ്ങളുടെ തനതായ മണവും ചേർന്ന വിൻഡാലു, അതിന്റെ ഗാഢമായ രുചി കൊണ്ട് ഏതൊരു ഭക്ഷണപ്രിയനെയും ആകർഷിക്കും. സാധാരണ പോർക്ക് കറികളിൽ നിന്നും വ്യത്യസ്തമായി മാസങ്ങളോളം കേടുകൂടാതെ ഇരിക്കുമെന്നതാണ് വിൻഡാലുവിന്റെ മറ്റൊരു സവിശേഷത. ഈ വർഷത്തെ ക്രിസ്മസ് ദിനത്തിൽ നിങ്ങളുടെ അതിഥികൾക്കായി വിളമ്പാൻ പറ്റിയ, രുചികരവും തനിമയാർന്നതുമായ പോർക്ക് വിൻഡാലു എങ്ങനെ വീട്ടിൽ തന്നെ എളുപ്പത്തിൽ തയ്യാറാക്കാം എന്ന് നമുക്ക് നോക്കാം. ക്രിസ്മസ് അപ്പത്തിനൊപ്പമോ ചോറിനൊപ്പമോ ഈ വിഭവം മികച്ച കോമ്പിനേഷനായിരിക്കും.അപർണ നായർ തൻ്റെ ഇൻസ്റ്റഗ്രാം പേജിലൂടെയാണ് ഇത് തയ്യാറാക്കുന്ന വിധം പരിചയപ്പെടുത്തി തരുന്നത്. 

Also Read: ക്രിസ്മസ് വിരുന്നിന് മാറ്റേകാൻ ബീഫ് കട്ലറ്റ് വീട്ടിൽ ഉണ്ടാക്കാം

ചേരുവകൾ

  • പോർക്ക്- 1 കിലോ
  • കശ്മീരി മുളക്- 10-12 എണ്ണം
  • വിനാഗിരി- 1/2 കപ്പ്
  • ഇഞ്ചി, വെളുത്തുള്ളി പേസ്റ്റ്- 2 ടേബിൾ സ്പൂൺ
  • സവാള- 3 എണ്ണം (ചെറുതായി അരിഞ്ഞത്)
  • മഞ്ഞൾപ്പൊടി- 1/2 ടീസ്പൂൺ 
  • കറുവപ്പട്ട- ചെറിയ കഷ്ണം 
  • ഗ്രാമ്പൂ- 4 എണ്ണം 
  • കുരുമുളക്- 1 ടീസ്പൂൺ 
  • ജീരകം- 1 ടീസ്പൂൺ 
  • കടുക്- 1/2 ടീസ്പൂൺ
  • ശർക്കര- 1 ടീസ്പൂൺ
  • ഉപ്പ്, എണ്ണ- ആവശ്യത്തിന്

Also Read: പൊടിഞ്ഞു പോകില്ല ഉടയില്ല, പെർഫക്ടായി കേക്ക് മുറിക്കാൻ ഇതാ പൊടിക്കൈകൾ

തയ്യാറാക്കുന്ന വിധം 

  • വറ്റൽമുളക്, ജീരകം, കുരുമുളക്, ഗ്രാമ്പൂ, കറുവപ്പട്ട, കടുക് എന്നിവ വിനാഗിരി ചേർത്ത് നന്നായി അരച്ചെടുക്കാം. ഇത് വിൻന്താ ലവിന് പ്രത്യേക രുചി നൽകുന്നു.
  • കഴുകി വൃത്തിയാക്കിയ പോർക്ക് കഷ്ണങ്ങളിലേക്ക് അരച്ചുവെച്ച മസാലയും, മഞ്ഞൾപ്പൊടിയും, ഇഞ്ചി-വെളുത്തുള്ളി പേസ്റ്റും, ആവശ്യത്തിന് ഉപ്പും ചേർത്ത് നന്നായി യോജിപ്പിക്കാം. ഇത് കുറഞ്ഞത് 4 മണിക്കൂറെങ്കിലും ഫ്രിഡ്ജിൽ വെക്കാം.
  • ഒരു ചീനച്ചട്ടിയിലോ കുക്കറിലോ എണ്ണ ചൂടാക്കി സവാള വഴറ്റാം. സവാള ഗോൾഡൻ ബ്രൗൺ നിറമാകുമ്പോൾ മാരിനേറ്റ് ചെയ്ത ഇറച്ചി ചേർത്ത് നന്നായി ഇളക്കാം.
  • ഇറച്ചിയിൽ നിന്ന് വെള്ളം ഇറങ്ങി വരുന്നത് വരെ വഴറ്റാം. ശേഷം ആവശ്യത്തിന് വെള്ളം ഒഴിച്ച് അടച്ചുവെച്ച് വേവിക്കാം. കുക്കറാണെങ്കിൽ 4-5 വിസിൽ വരെ വേവിക്കാം.
  • ഇറച്ചി വെന്ത് ചാറ് കുറുകി വരുമ്പോൾ രുചി ക്രമീകരിക്കാൻ ഒരു ടീസ്പൂൺ പഞ്ചസാരയോ ശർക്കരയോ ചേർക്കാം. എണ്ണ തെളിഞ്ഞു വരുമ്പോൾ അടുപ്പിൽ നിന്നും വാങ്ങാം.

Read More: ഒരു വർഷത്തെ കാത്തിരിപ്പിലൊരുങ്ങുന്ന കേരളത്തിന്റെ കേക്ക് പെരുമ

Food Christmas Recipe Pork

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: