scorecardresearch

Christmas 2025 Recipe: ക്രിസ്മസിന് മധുരം പകരാൻ ഒരു സ്റ്റീം പുഡിംഗ്, 3 ചേരുവകൾ മതി

ക്രിസ്മസിന് വൈവിധ്യമാർന്ന് മധുരപലഹാരങ്ങൾ കഴിക്കാൻ കൊതിയുള്ളവർക്ക് വളരെ എളുപ്പത്തിൽ ട്രൈ ചെയ്യാവുന്ന ഒരു റെസിപ്പിയാണിത്

ക്രിസ്മസിന് വൈവിധ്യമാർന്ന് മധുരപലഹാരങ്ങൾ കഴിക്കാൻ കൊതിയുള്ളവർക്ക് വളരെ എളുപ്പത്തിൽ ട്രൈ ചെയ്യാവുന്ന ഒരു റെസിപ്പിയാണിത്

author-image
WebDesk
New Update
Steam Cake FI

സ്റ്റീം കേക്ക്

ക്രിസ്മസ് ആഘോഷങ്ങളുടെ അവിഭാജ്യഘടകമാണ് വൈവിധ്യമാർന്ന മധുരപലഹാരങ്ങൾ. കേക്കുകൾക്കും കുക്കീസിനും ഇടയിൽ തികച്ചും വ്യത്യസ്തവും എന്നാൽ ലളിതവുമായ ഒരു വിഭവം പരീക്ഷിച്ചാലോ? അധികം അധ്വാനമില്ലാതെ വീട്ടിലുള്ള ചേരുവകൾ ഉപയോഗിച്ച് തയ്യാറാക്കാൻ സാധിക്കുന്ന ഒന്നാണ് 'ക്രിസ്മസ് സ്റ്റീം പുഡിംഗ്'. വെറും മൂന്ന് ചേരുവകൾ ഉപയോഗിച്ച് ഇത് തയ്യാറാക്കാം.

Advertisment

Also Read:  ക്രിസ്മസ് ഹെൽത്തിയായി ആഘോഷിക്കാം, ഈ ഗ്ലൂട്ടൻ രഹിത കേക്ക് ട്രൈ ചെയ്യൂ

ചേരുവകൾ

  • തൈര്- 3 കപ്പ്
  • മിൽക്കി മിസ്റ്റ് കണ്ടൻസ്ഡ് മിൽക്ക്- 1 കപ്പ്
  • ഏലയ്ക്കാപ്പൊടി- 1/4 ടീസ്പൂൺ

Also Read: 5 ദിവസം കൊണ്ട് സൊയമ്പൻ വൈൻ തയ്യാറാക്കാം യീസ്റ്റില്ലാതെ തന്നെ

Also Read: ക്രിസ്മസ് വിരുന്നിന് മാറ്റേകാൻ ബീഫ് കട്ലറ്റ് വീട്ടിൽ ഉണ്ടാക്കാം

തയ്യാറാക്കുന്ന വിധം

  • മൂന്ന് കപ്പ് തൈര് ഒരു വൃത്തിയുള്ള തുണിയിൽ കെട്ടി ഒരു അരിപ്പയ്ക്ക് മുകളിൽ വയ്ക്കാം. ഇതിന് മുകളിൽ ചെറിയൊരു ഭാരം കയറ്റി 30 മിനിറ്റ് നേരം വയ്ക്കാം. തൈരിലെ അമിതമായ വെള്ളം പൂർണ്ണമായും വാർന്നുപോകാനാണ് ഇങ്ങനെ ചെയ്യുന്നത്.
  • വെള്ളം നീക്കം ചെയ്ത കട്ടിയുള്ള തൈര് ഒരു പാത്രത്തിലേക്ക് മാറ്റാം. ഇതിലേക്ക് ഒരു കപ്പ് കണ്ടൻസ്ഡ് മിൽക്കും ഏലയ്ക്കാപ്പൊടിയും ചേർക്കാം. ഒരു വിസ്ക് ഉപയോഗിച്ച് ഈ മിശ്രിതം നല്ലപോലെ അടിച്ചെടുക്കണം. ഒട്ടും കട്ടകളില്ലാതെ വെണ്ണ പോലെ മൃദുവാകുന്നത് വരെ ഇത് തുടരാം.
  • തയ്യാറാക്കിയ മിശ്രിതം ഒരു കേക്ക് ടിന്നിലേക്കോ പരന്ന പാത്രത്തിലേക്കോ മാറ്റാം. ഇതൊരു സ്റ്റീമറിലോ ഇഡ്ഡലി പാത്രത്തിലോ വെച്ച് ഏകദേശം 25 മിനിറ്റ് ആവിയിൽ വേവിക്കാം.
  • വെന്തുകഴിഞ്ഞാൽ പുഡിംഗ് പുറത്തെടുത്ത് തണുക്കാൻ അനുവദിക്കാം. ഇതിനുശേഷം ഏകദേശം 2 മണിക്കൂർ ഫ്രിഡ്ജിൽ വെച്ച് തണുപ്പിക്കാം.
  • നല്ലപോലെ തണുത്തതിന് ശേഷം ഇത് മുറിച്ച് വിളമ്പാവുന്നതാണ്. വായിലിട്ടാൽ അലിഞ്ഞുപോകുന്ന ഈ പുഡിംഗ് കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടപ്പെടും. 

Read More: ഒരു മുട്ട പോലും വേണ്ട, ഇനി കേക്ക് തയ്യാറാക്കാം സിംപിളായി

Food Christmas New Year Recipe

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: