/indian-express-malayalam/media/media_files/2025/12/12/beef-cutlet-recipe-fi-2025-12-12-13-03-08.jpg)
ബീഫ് കട്ലറ്റ് | ചിത്രം: ഫ്രീപിക്
ക്രിസ്മസ് ആഘോഷങ്ങളുടെ ഭാഗമായി കേരളത്തിലെ തീൻമേശകളിൽ ഒഴിച്ചുകൂടാനാവാത്ത വിഭവമാണ് ബീഫ് കട്ട്ലറ്റ്. വിദേശ ക്രിസ്മസ് വിഭവങ്ങളിൽ നിന്ന് വ്യത്യസ്തമായി, കേരളീയ ക്രിസ്മസ് സദ്യയെ 'ബ്രൗൺ ക്രിസ്മസ്' എന്ന് വിശേഷിപ്പിക്കാറുണ്ട്. കട്ലറ്റിന്റെ തവിട്ടുനിറവും, ബീഫ് കറിയുടെയും മറ്റും നിറഭേദങ്ങളും ഈ വിളിപ്പേരിന് കാരണമാകുന്നു. ഓരോ ക്രിസ്മസിനും ഇത് എങ്ങനെ എളുപ്പത്തിൽ തയ്യാറാക്കാം എന്ന് പരിചയപ്പെടാം.
Also Read: അമിതമായി പുളിച്ചു പോകില്ല, അപ്പത്തിനുള്ള മാവ് ഇങ്ങനെ സൂക്ഷിക്കാം
ചെറിയ കുട്ടികൾ മുതൽ മുതിർന്നവർ വരെ ഒരുപോലെ ഇഷ്ടപ്പെടുന്ന ഈ പലഹാരം, വിരുന്നുകാർക്ക് നൽകാനും ചായക്കൊപ്പം കഴിക്കാനും ഉത്തമമാണ്.
Also Read: 5 ദിവസം കൊണ്ട് സൊയമ്പൻ വൈൻ തയ്യാറാക്കാം യീസ്റ്റില്ലാതെ തന്നെ
ചേരുവകൾ
- എല്ലില്ലാത്ത ബീഫ്- 1/2 കിലോ
- ഉരുളക്കിഴങ്ങ് (വേവിച്ചുടച്ചത്)- 2 വലുത്
- സവാള (അരിഞ്ഞത്)- 1 വലുത്
- ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ്- 1 ടേബിൾ സ്പൂൺ
- പച്ചമുളക് (അരിഞ്ഞത്)- 2-3 എണ്ണം
- മഞ്ഞൾപ്പൊടി- 1/2 ടീസ്പൂൺ
- ഗരം മസാല- 1 ടീസ്പൂൺ
- കുരുമുളകുപൊടി- 1 ടീസ്പൂൺ
- കറിവേപ്പില, മല്ലിയില- ആവശ്യത്തിന്
- മുട്ട (അടിച്ചത്)- 1 എണ്ണം
- ബ്രെഡ്ക്രംബ്സ്- ആവശ്യത്തിന്
- ഉപ്പ്, എണ്ണ- ആവശ്യത്തിന്
Also Read: കുക്കറിൽ തയ്യാറാക്കാം കിടിലൻ ബീഫ് കറി, ഈ മാസാലക്കൂട്ട് ചേർത്തു നോക്കൂ
തയ്യാറാക്കുന്ന വിധം
- ബീഫിൽ മഞ്ഞൾപ്പൊടിയും ഉപ്പും കുറച്ച് കുരുമുളകുപൊടിയും ചേർത്ത് നന്നായി വേവിച്ച ശേഷം വെള്ളം പൂർണ്ണമായും വറ്റിച്ചെടുക്കാം. ശേഷം, ഇത് മിക്സിയിൽ ഒരു തവണ അരച്ചെടുക്കാം. (അധികം അരഞ്ഞുപോകാതിരിക്കാൻ ശ്രദ്ധിക്കുക).
- ഒരു പാനിൽ എണ്ണ ചൂടാക്കി സവാള വഴറ്റാം. അതിലേക്ക് ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ്, പച്ചമുളക്, കറിവേപ്പില എന്നിവ ചേർത്ത് പച്ചമണം മാറും വരെ വഴറ്റാം. ഗരം മസാല, കുരുമുളകുപൊടി എന്നിവ ചേർത്ത് നന്നായി യോജിപ്പിക്കാം.
- ഈ മസാലയിലേക്ക് വേവിച്ച ബീഫും ഉടച്ച ഉരുളക്കിഴങ്ങും ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കാം. ആവശ്യത്തിന് ഉപ്പും മല്ലിയിലയും ചേർത്ത് തീ അണയ്ക്കാം.
മിശ്രിതം ചെറുതായി തണുത്ത ശേഷം, ചെറിയ ഉരുളകളാക്കി കട്ലലറ്റിന്റെ രൂപത്തിൽ പരത്താം. - തയ്യാറാക്കിയ കട്ലറ്റുകൾ ആദ്യം അടിച്ചുവെച്ച മുട്ടയിൽ മുക്കാം, ശേഷം ബ്രെഡ് പൊടിച്ചതിൽ മുക്കിയെടുക്കാം. ഒരു പാനിൽ എണ്ണ ചൂടാക്കി കട്ലറ്റുകൾ ഗോൾഡൻ ബ്രൗൺ നിറമാകുന്നതുവരെ ഇരുവശവും വറുത്തെടുക്കാം.
Read More: ക്രിസ്മസ് ഹെൽത്തിയായി ആഘോഷിക്കാം, ഈ ഗ്ലൂട്ടൻ രഹിത കേക്ക് ട്രൈ ചെയ്യൂ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us