ഉള്ളി അരിയുന്നത് ആരെയും അക്ഷരാർത്ഥത്തിൽ കരയിപ്പിക്കും. എന്നാൽ ഉള്ളി വേഗത്തിലും കണ്ണ് നിറയാതെയും മുറിക്കാമെന്ന് നിങ്ങളോട് പറഞ്ഞോലോ? കണ്ണിൽനിന്നും ഒട്ടും വെള്ളം വരാതെ 30 സെക്കൻഡിനുള്ളിൽ ഉള്ളി മുറിക്കുന്ന വീഡിയോ ഇന്റർനെറ്റിൽ വൈറലായി മാറിയിട്ടുണ്ട്.
എഴുത്തുകാരിയും പോഷകാഹാര വിദഗ്ധയുമായ മെലാനി ലിയോണല്ലോ പങ്കിട്ട വൈറൽ വീഡിയോയിൽ അവർ വളരെ എളുപ്പത്തിലും വേഗത്തിലും ഉള്ളി മുറിക്കുന്നത് കാണാം. “ഇങ്ങനെയും ഉള്ളി മുറിച്ചെടുക്കാൻ കഴിയുമെന്ന് അറിഞ്ഞപ്പോഴേക്കും എനിക്ക് വയസ്സായി. ഞാൻ മാത്രമല്ല, ഇങ്ങനെ ഉള്ളതെന്ന് എന്നോട് പറയൂ,” അവർ വീഡിയോയിൽ പറഞ്ഞു.
വീഡിയോ സോഷ്യൽ മീഡിയയിൽ ദിവസങ്ങൾക്കുള്ളിൽതന്നെ വൈറലാവുകയും 826,453 ലൈക്കുകൾ നേടുകയും ചെയ്തു. “ഈ ഹാക്ക് വളരെയധികം കണ്ണീർ ലാഭിക്കാൻ പോകുന്നു. ഒരു മുഴുവൻ സവാളം 30 സെക്കൻഡിനുള്ളിൽ മുറിക്കുന്നത് ഇങ്ങനെയാണ്. ഇപ്പോൾ ഈ വിദ്യ പഠിക്കുന്നത് ഞാൻ മാത്രമല്ലെന്ന് എന്നോട് പറയൂ?,” എന്ന ക്യാപ്ഷനോട് കൂടിയാണ് വിഡിയോ ഷെയർ ചെയ്തിരിക്കുന്നത്.
എങ്ങനെയാണിത് കൃത്യമായി ചെയ്യുന്നത്?
ഉള്ളിയുടെ താഴെ ഭാഗം മുറിച്ചശേഷം വശങ്ങളിൽ കീറുന്നു. അടുത്തതായി, ഉള്ളി ഒരു വശത്തേക്ക് തിരിച്ചുവച്ച് നിരവധി കഷ്ണങ്ങളായി മുറിച്ചെടുക്കുന്നു. 30 സെക്കൻഡിനുള്ളിൽ മെലാനി കണ്ണ് നിറയാതെ ഉള്ളി മുറിച്ചു.