/indian-express-malayalam/media/media_files/2025/11/06/chicken-salad-recipe-fi-2025-11-06-11-18-14.jpg)
ചിക്കൻ സാലഡ് | ചിത്രം: ഫ്രീപിക്
ആരോഗ്യകരമായ ജീവിതശൈലി നിലനിർത്താനും ഫലപ്രദമായി ഭാരം കുറയ്ക്കാനും ആഗ്രഹിക്കുന്നവർക്ക് എപ്പോഴും വെല്ലുവിളിയാകാറുള്ളത് രുചികരവും പോഷകസമൃദ്ധവുമായ ഭക്ഷണം കണ്ടെത്തുക എന്നതാണ്. കലോറി കുറവായതും എന്നാൽ വയറു നിറയ്ക്കുന്നതുമായ വിഭവങ്ങൾ ഡയറ്റിൽ ഉൾപ്പെടുത്തുന്നത് വലിയ കാര്യമാണ്. തിരക്കിട്ട ജീവിതത്തിനിടയിൽ വേഗത്തിൽ തയ്യാറാക്കാൻ കഴിയുന്നതും എന്നാൽ ആരോഗ്യത്തിന് യാതൊരു കോട്ടവും വരുത്താത്തതുമായ വിഭവങ്ങൾ ഒരു അനുഗ്രഹമാണ്.
Also Read: തിരക്കിനിടയിൽ ഒരു പ്രോട്ടീൻ റിച്ച് ബ്രേക്ക്ഫാസ്റ്റ്; ട്രൈ ചെയ്യൂ ഈ സാൻഡ്വിച്ച് റെസിപ്പി
ഭക്ഷണപ്രേമികളുടെയും ഡയറ്റ് ചെയ്യുന്നവരുടെയും പ്രിയപ്പെട്ട വിഭവമാണ് സാലഡുകൾ. എന്നാൽ, സാലഡിനെ എങ്ങനെ കൂടുതൽ രുചികരവും അതേ സമയം പ്രോട്ടീൻ സമ്പന്നവുമാക്കാം?അതിന് ഉചിതമായ റെസിപ്പിയാണ് ചിക്കൻ സാഡ്. കൊഴുപ്പ് കുറഞ്ഞ, എന്നാൽ പോഷകങ്ങളാൽ സമ്പന്നമായ ഈ വിഭവം, നിങ്ങളുടെ വിശപ്പ് ശമിപ്പിക്കുകയും ശരീരത്തിന് ആവശ്യമായ ഊർജ്ജം നൽകുകയും ചെയ്യുന്നു. ഗ്രിൽ ചെയ്ത ചിക്കന്റെ സ്വാദും, ഫ്രഷ് പച്ചക്കറികളുടെ കൂട്ടും ചേരുമ്പോൾ ഇത് ഒരു സാധാരണ സാലഡ് എന്നതിലുപരി ഒരു സമ്പൂർണ്ണ ഭക്ഷണമായി മാറുന്നു.ഹെൽത്തിയായി ചിക്കൻ സാലഡ് എങ്ങനെ തയ്യാറാക്കാം എന്ന് പരിചയപ്പെടാം.
ചേരുവകൾ
- ചിക്കൻ
- സവാള
- കാരറ്റ്
- തക്കാളി
- കാബേജ്
- ഒലിവ് എണ്ണ
- തേൻ
- കുരുമുളകുപൊടി
- നാരങ്ങ നീര്
Also Read: ഇരുമ്പിനാൽ സമ്പന്നമാണ്, കരുത്തുറ്റ ശരീരത്തിനും ആരോഗ്യത്തിനും ദിവസവും ഇത് കഴിച്ചു നോക്കൂ
തയ്യാറാക്കുന്ന വിധം
- എല്ലില്ലാത്ത ചിക്കൻ കഷ്ണങ്ങൾ കുറച്ച് ഉപ്പ് ചേർത്ത് നന്നായി വേവിക്കാം.
- ഇതിലേയ്ക്ക് ആവശ്യത്തിന് കാരറ്റ്, സവാള, കാബേജ്, എന്നിവ ചെറുതായി അരിഞ്ഞു ചേർക്കാം.
- വേവിച്ച ചിക്കൻ ഇതിലേയ്ക്കു ചേർത്തിളക്കി യോജിപ്പിക്കാം.
- മറ്റൊരു പാത്രത്തിൽ തേൻ, ഒലിവ് എണ്ണ, കുരുമുളകുപൊടി, നാരങ്ങ നീര്, അൽപം ഉപ്പ് എന്നിവ ചേർത്തിളക്കി യോജിപ്പിക്കാം. ഈ മിശ്രിതം സാലഡിനു മുകളിൽ ഒഴിച്ച് കഴിക്കാം.
Read More: ഹെൽത്തിയായി ശരീരഭാരം നിയന്ത്രിക്കാം, ദിവസവും ഒരു നേരം ഈ സാലഡ് കഴിക്കൂ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us