/indian-express-malayalam/media/media_files/2024/12/14/3M7JBASVT4C4xqux3uXp.jpg)
ചിക്കൻ 65 ചിത്രം: ഫ്രീപിക്
/indian-express-malayalam/media/media_files/2024/12/14/chicken-65-fry-recipe-1.jpg)
ചേരുവകൾ
ചിക്കൻ- 250 ഗ്രാം, തൈര്- 1/4 കപ്പ്, ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്- 1 ടേബിൾസ്പൂൺ, കറിവേപ്പില- 1 ടേബിൾസ്പൂൺ, കുരുമുളകുപൊടി- 1 ടീസ്പൂൺ, ജീരകപ്പൊടി- 1 ടീസ്പൂൺ, മുളകുപൊടി- 2 ടീസ്പൂൺ, അരിപ്പൊടി- 2 ടേബിൾസ്പൂൺ, വെളിച്ചെണ്ണ- ആവശ്യത്തിന്, പച്ചമുളക്- 2, മുട്ട- 1, വെളുത്തുള്ളി- 1 ടേബിൾസ്പൂൺ
/indian-express-malayalam/media/media_files/2024/12/14/chicken-65-fry-recipe-2.jpg)
ചിക്കൻ ചെറിയ കഷ്ണങ്ങളായി അരിഞ്ഞ് വൃത്തിയായി കഴുകിയെടുക്കാം.
/indian-express-malayalam/media/media_files/2024/12/14/chicken-65-fry-recipe-3.jpg)
ഒരു ബൗളിലേയ്ക്ക് തൈര്, അരിപ്പൊടി, ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്, മുട്ട, കറിവേപ്പില, കുരുമുളകുപൊടി, ജീരകപ്പൊടി, ഉപ്പ്, മുളകുപൊടി എന്നിവ ചേർത്തിളക്കി യോജിപ്പിച്ചെടുക്കാം.
/indian-express-malayalam/media/media_files/2024/12/14/chicken-65-fry-recipe-4.jpg)
അതിലേയ്ക്ക് ചിക്കൻ കഷ്ണങ്ങൾ ചേർത്തിളക്കി 30 മിനിറ്റ് മാറ്റി വയ്ക്കാം.
/indian-express-malayalam/media/media_files/2024/12/14/chicken-65-fry-recipe-5.jpg)
അടി കട്ടിയുള്ള പാത്രത്തിൽ എണ്ണ ഒഴിച്ചു ചൂടാക്കാം. അതിലേയ്ക്ക് ചിക്കൻ കഷ്ണങ്ങൾ ചേർത്ത് ക്രിസ്പിയായി വറുക്കാം. ഒരു പാനിൽ എണ്ണ ചൂടാക്കി പച്ചമുളകും, വെളുത്തുള്ളിയും കറിവേപ്പിലയും ചേർത്ത് വറുക്കാം. ഇതിലേയ്ക്ക് വറുത്ത ചിക്കൻ ചേർക്കാം.
/indian-express-malayalam/media/media_files/2024/12/14/chicken-65-fry-recipe-6.jpg)
ആവശ്യത്തിന് കുരുമുളകുപൊടി ചേർത്ത് നന്നായി ഇളക്കിയെടുക്കാം. സൗത്തിന്ത്യൻ ചിക്കൻ 65 റെഡി.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us