scorecardresearch

ഉരുളക്കിഴങ്ങ് കേടാകാതെ സൂക്ഷിക്കാൻ ചില എളുപ്പ വഴികൾ

ചില എളുപ്പ വഴികളിലൂടെ ഉരുളക്കിഴങ്ങ് ആഴ്ചകളോ മാസങ്ങളോ കേടാകാതെ സൂക്ഷിക്കാം

potatoes, health, ie malayalam

നമ്മുടെയൊക്കെ വീടുകളിൽ സർവസാധാരണയായി കാണുന്ന ഒന്നാണ് ഉരുളക്കിഴങ്ങ്. എന്നാൽ കൂടുതൽ ദിവസമായാൽ ഉരുളക്കിഴങ്ങ് ചീയുകയോ മുളയ്ക്കാൻ തുടങ്ങുകയോ ചെയ്യാറുണ്ട്. ചില എളുപ്പ വഴികളിലൂടെ ഉരുളക്കിഴങ്ങ് കൂടുതൽ ദിവസം കേടാകാതെ സൂക്ഷിക്കാനാവും. ഷെഫ് കുണാൽ കപൂർ ചില സിംപിൾ ടിപ്സുകൾ ഇൻസ്റ്റഗ്രാമിൽ പങ്കു വച്ചിട്ടുണ്ട്.

മറ്റേതൊരു പഴങ്ങളേക്കാളും പച്ചക്കറികളേക്കാളും ഉരുളക്കിഴങ്ങ് കൂടുതൽ നീണ്ടുനിൽക്കും. പക്ഷേ, കുറച്ചുനാൾ കഴിയുമ്പോൾ അവയുടെ പുതുമ നഷ്ടപ്പെടുകയും മുളയ്ക്കാൻ തുടങ്ങുകയും ചെയ്യും. പക്ഷേ, ചില വഴികളിലൂടെ ഉരുളക്കിഴങ്ങ് ആഴ്ചകളോ മാസങ്ങളോ കേടാകാതെ സൂക്ഷിക്കാനാവുമെന്ന് അദ്ദേഹം വീഡിയോയിൽ പറയുന്നു.

  • നല്ല വായുസഞ്ചാരമുള്ള സ്ഥലത്ത് ഉരുളക്കിഴങ്ങ് സൂക്ഷിക്കുക
  • ഉയർന്ന താപനിലയുളളതോ കൂടുതൽ സൂര്യപ്രകാശം ലഭിക്കുന്നതോ ആയ പ്രദേശങ്ങൾ ഒഴിവാക്കുക
  • സുഷിരങ്ങളുള്ള പ്ലാസ്റ്റിക് ബാഗുകളും പേപ്പർ ബാഗുകളും ദീർഘനാൾ ഉരുളക്കിഴങ്ങ് കേടാകാതെ സംരക്ഷിക്കും
  • ഉരുളക്കിഴങ്ങ് കഴുകി സൂക്ഷിക്കരുത്. പാചകം ചെയ്യുന്നതിനു മുൻപായി മാത്രം കഴുുകുക
  • ഉരുളക്കിഴങ്ങിന്റെ തൊലിയിലെ പച്ച നിറം സോളനൈൻ എന്ന രാസവസ്തുവിന്റെ നിർമ്മിതിയാണ്. ഉരുളക്കിഴങ്ങ് വളരെയധികം വെളിച്ചത്തിന് വിധേയമാകുന്നതിനോടുള്ള സ്വാഭാവിക പ്രതികരണമാണിത്
  • സോളനൈൻ കയ്പേറിയ രുചി ഉണ്ടാക്കുന്നു, വലിയ അളവിൽ കഴിച്ചാൽ അസുഖമുണ്ടാകും
  • നേരിയ പച്ചപ്പ് ഉണ്ടെങ്കിൽ, പാചകം ചെയ്യുന്നതിനു മുമ്പ് ആ ഭാഗങ്ങൾ മുറിച്ചു മാറ്റുക
  • നല്ല വായുസഞ്ചാരമുള്ള തണുത്ത, വരണ്ട, ഇരുണ്ട സ്ഥലത്ത് ഉരുളക്കിഴങ്ങ് സൂക്ഷിക്കുന്നത് ഉരുളക്കിഴങ്ങ് മുളയ്ക്കുന്നത് കുറയ്ക്കും
  • ഉരുളക്കിഴങ്ങ് പാചകം ചെയ്യുന്നതിനു മുമ്പായി മുളച്ച ഭാഗം നീക്കം ചെയ്യുക

Read more

Stay updated with the latest news headlines and all the latest Food news download Indian Express Malayalam App.

Web Title: Chef shares simple tips and tricks to make potatoes last longer532599