scorecardresearch
Latest News

റസ്റ്ററന്റ് സ്റ്റൈൽ ഫ്രഞ്ച് ഫ്രൈസ് വീട്ടിൽ തയ്യാറാക്കാം

നല്ല ക്രിസ്പിയും സോഫ്റ്റുമായ ഫ്രഞ്ച് ഫ്രൈസ് ആർക്കു വേണമെങ്കിലും ചെയ്യാവുന്നതാണ്

റസ്റ്ററന്റ് സ്റ്റൈൽ ഫ്രഞ്ച് ഫ്രൈസ് വീട്ടിൽ തയ്യാറാക്കാം

ഫ്രഞ്ച് ഫ്രൈസ് കഴിക്കാൻ വിശേഷ ദിവസങ്ങളുടെ ആവശ്യമില്ല. എപ്പോൾ വേണമെങ്കിലും കഴിക്കാവുന്ന ലഘുഭക്ഷണമാണിത്. ഫ്രഞ്ച് ഫ്രൈസ് എളുപ്പത്തിൽ വീട്ടിൽ തന്നെ തയ്യാറാക്കാവുന്നതാണ്. അതിനുവേണ്ടത് കുറച്ച് ഉരുളക്കിഴങ്ങും സുഗന്ധവ്യജ്ഞനങ്ങളും മാത്രമാണ്.

സാധാരണ ഉരുളക്കിഴങ്ങ് ഫ്രൈകൾ പോലെയല്ല ഫ്രഞ്ച് ഫ്രൈസ്. നല്ല ക്രിസ്പിയും സോഫ്റ്റുമായ ഫ്രഞ്ച് ഫ്രൈസ് തയ്യാറാക്കാൻ സമയം വേണ്ടിവരുമെങ്കിലും ആർക്കു വേണമെങ്കിലും ചെയ്യാവുന്നതാണ്. ഷെഫ് കുണാൽ കപൂർ ഫ്രഞ്ച് ഫ്രൈസ് തയ്യാറാക്കുന്ന വീഡിയോ ഇൻസ്റ്റഗ്രാമിൽ ഷെയർ ചെയ്തിട്ടുണ്ട്.

ചേരുവകൾ

  • വലിയ ഉരുളക്കിഴങ്ങ്
  • എണ്ണ

തയ്യാറാക്കുന്ന വിധം

  • ഉരുളക്കിഴങ്ങ് ഫ്രഞ്ച് ഫ്രൈസിന്റെ ആകൃതിയിൽ കനം കുറച്ച് മുറിക്കുക
  • ഒരു പാത്രത്തിൽ വെളളമെടുക്കുക. ഇതിലേക്ക് ഉരുളക്കിഴങ്ങ് കഷ്ണങ്ങൾ ഇടുക. ഫ്രിഡ്ജിൽ 2-3 മണിക്കൂർ സൂക്ഷിക്കുക.
  • ഒരു പാനിൽ കുറച്ച് വെളളം ചൂടാക്കുക. ഇതിൽ കുറച്ച് ഉപ്പ് ചേർക്കുക
  • ഇതിലേക്ക് ഉരുളക്കിഴങ്ങ് ഇടുക. കൃത്യം 5 മിനിറ്റ് ആകുമ്പോൾ തീ അണയ്ക്കുക.
  • വെളളത്തിൽനിന്നും ഉരുളക്കിഴങ്ങ് മാറ്റിയശേഷം തണുക്കാനായി മാറ്റിവയ്ക്കുക
  • ഉരുളക്കിഴങ്ങ് കഷ്ണങ്ങൾ തണുത്തശേഷം അവ ഒരു സിപ്‌ലോക്ക് ബാഗിലേക്ക് മാറ്റുക. ഏകദേശം മൂന്ന് മുതൽ നാല് മണിക്കൂർ വരെ ഫ്രീസറിൽ സൂക്ഷിക്കുക
  • ഒരു പാനിൽ എണ്ണ ഒഴിച്ച് ചൂടാക്കുക
  • ഇതിലേക്ക് ഉരുളക്കിഴങ്ങ് കഷ്ണങ്ങൾ ഇട്ട് വറുത്ത് കോരി മാറ്റുക

ഫ്രഞ്ച് ഫ്രൈ മസാലയ്ക്ക് വേണ്ട ചേരുവകൾ

  • ഉപ്പ്- 1 ടേബിൾസ്പൂൺ
  • പുതിന പൊടി- 1 ടേബിൾസ്പൂൺ
  • മുളക് പൊടിച്ചത്- 1 ടേബിൾസ്പൂൺ
  • ചാട് മസാല- 1 ടേബിൾസ്പൂൺ

തയ്യാറാക്കുന്ന വിധം

  • ഒരു പാത്രത്തിൽ ഇവയെല്ലാം ചേർത്ത് ഇളക്കുക
  • ഫ്രഞ്ച് ഫ്രൈസിനു മുകളിലേക്ക് കുറച്ച് ഈ മസാല വിതറി വിളമ്പാം

Read More: ഗോതമ്പു പൊടിയും തേങ്ങയും പഞ്ചസാരയും; വെറും 5 മിനിറ്റിൽ സൂപ്പർ പലഹാരം

Stay updated with the latest news headlines and all the latest Food news download Indian Express Malayalam App.

Web Title: Chef shares recipe for making restaurant style french fries with masala540773