scorecardresearch
Latest News

പിസ പോലെ കഴിക്കാം, ഈ ചീസ് ദോശ

പിസ പോലെ ചീസ് ഉപയോഗിച്ച് തയാറാക്കുന്ന ദോശ കുട്ടികൾക്കും പെട്ടെന്ന് ഇഷ്‌ടപ്പെടും.

Dosha, Recipe

ദോശ ഇഷ്‌ടമില്ലാത്തവരായി ആരുണ്ട്? സ്ഥിരം ഒരേ രീതിയിലുള്ള ദോശ കഴിച്ച് മടുത്തെങ്കിൽ ഒരു വെറൈറ്റി ദോശ പരീക്ഷിച്ചു നോക്കാം. ചീസ് ഉപയോഗിച്ച് എളുപ്പത്തിൽ തയാറാക്കാവുന്നതാണ് ഈ രുചികരമായ വിഭവം. പിസ പോലെ ചീസ് ഉപയോഗിച്ച് തയാറാക്കുന്ന ദോശ കുട്ടികൾക്കും പെട്ടെന്ന് ഇഷ്‌ടപ്പെടും.

ചേരുവകൾ:

  • സവാള ചെറുതായി അരിഞ്ഞത്
  • തക്കാളി ചെറുതായി അരിഞ്ഞത്
  • ചില്ലി ഫ്ളേക്‌സ്
  • മൊസറെല്ല ചീസ്
  • നെയ്/ ബട്ടർ
  • ദോശ മാവ്

ചേരുവകൾ ആവശ്യാനുസരണം ചേർക്കാവുന്നതാണ്

പാകം ചെയ്യുന്ന വിധം:

  • ദോശ ഉണ്ടാക്കുന്ന പാൻ ചുടാകുമ്പോൾ സാധാരണ ചെയ്യുന്നതു പോലെ ദോശ രൂപത്തിൽ ചുറ്റിച്ചെടുക്കാം
  • തക്കാളി, സവാള, നെയ്, ചീസ്, ചില്ലി ഫ്ളേക്‌സ് എന്നിവ ഇതിനു മുകളിലേക്ക് വിതറി കൊടുക്കാവുന്നതാണ്
  • ദോശയിലേക്ക് ചീസ് നല്ല രീതിയിൽ ഇറങ്ങിയ ശേഷം പാനിൽ നിന്ന് മാറ്റാം

രുചിതരമായ ചീസ് ദോശ തയാർ

Stay updated with the latest news headlines and all the latest Food news download Indian Express Malayalam App.

Web Title: Cheese dosa making recipe easy to cook for beginners