scorecardresearch

തിളക്കമുള്ള ചർമ്മത്തിന് ഒരു കിടിലൻ ഡ്രിങ്ക്, ട്രൈ ചെയ്തു നോക്കൂ

കാരറ്റ് ഉപയോഗിച്ച് വെറുതെ ജ്യൂസ് തയ്യാറാക്കുന്നതിനു പകരം ഇതൊന്ന് പരീക്ഷിച്ചു നോക്കൂ

കാരറ്റ് ഉപയോഗിച്ച് വെറുതെ ജ്യൂസ് തയ്യാറാക്കുന്നതിനു പകരം ഇതൊന്ന് പരീക്ഷിച്ചു നോക്കൂ

author-image
WebDesk
New Update
Carrot Shake Recipe FI

ആരോഗ്യപ്രദമായ ഡ്രിങ്കാണ് ഈ ചൂടത്ത് ആവശ്യം. കാത്സ്യം, ഇരുമ്പ്, പ്രോട്ടീൻ, കാർബോ ഹൈഡ്രേറ്റ്, കാത്സ്യം, കൊഴുപ്പ്, വിറ്റാമിൻ എ തുടങ്ങി ധാരാളം പോഷകങ്ങളാൽ സമ്പുഷ്ടമാണ് റാഗി. ചെറിയ കുട്ടികൾക്ക് കുറുക്ക് ഉണ്ടാക്കാൻ പറ്റിയ ധാന്യമാണ് ഇത്. എന്നാൽ കുട്ടികൾക്ക് മാത്രമല്ല മുതിർന്നവർക്കും ഇത് ഒരു പോലെ ആരോഗ്യപ്രദമാണ്. പ്രമേഹ രോഗികൾക്കും ഇത് ഉത്തമമാണ്. പലവിധത്തിലും റാഗി തയ്യാറാക്കാം. എന്നാൽ റാഗി കൊണ്ട് ഒരു സ്മൂത്തി ആയാലോ. സോഫി തൻ്റെ യൂട്യൂബ് ചാനലിലൂടെയാണ് ഈ വെറൈറ്റി റാഗി ഡ്രിങ്ക് പരിചയപ്പെടുത്തുന്നത്.

Advertisment

Also Read: ഊർജ്ജവും ഉന്മേഷവും വീണ്ടെടുക്കാം, രാവിലെ ഇത് കഴിച്ച് ദിവസം തുടങ്ങൂ

ചേരുവകൾ

  • റാഗി
  • ഉപ്പ്
  • കാരറ്റ്
  • കശുവണ്ടി
  • പാൽ
  • പഞ്ചസാര അല്ലെങ്കിൽ ഈന്തപ്പഴം
  • ഏലയ്ക്കാപ്പൊടി
  • കസ്കസ്

Also Read: പോഷകസമൃദ്ധം രുചികരം, ദിവസവും രാവിലെ ഇത് കുടിക്കൂ ഗുണങ്ങൾ ഏറെയാണ്

Also Read: ഉച്ചയൂണ് പോഷകസമൃദ്ധമാക്കാം, മുറ്റത്തു നിൽക്കുന്ന ഈ ഇല മതി

തയ്യാറാക്കുന്നവിധം

  • ഒരു ബൗൾ എടുത്ത് ഒന്നേകാൽ കപ്പ് വെള്ളം ചൂടാക്കാം.
  • മറ്റൊരു ചെറിയ ബൗളിൽ രണ്ടു സ്പൂൺ റാഗി എടുത്ത് കാൽ  കപ്പ് വെള്ളത്തിൽ മിക്സ് ചെയ്ത് ചൂടാക്കിയ വെള്ളത്തിലേയ്ക്ക് ചേർത്ത്കൊടുക്കുക. കുറഞ്ഞ റാഗി കുറുക്കി എടുക്കാം.
  • അതിലേയ്ക്ക് ഇടയ്ക്ക് രണ്ടു നുള്ള് ഉപ്പ് കൂടി ചേർത്തിളക്കാം.
  • രണ്ട് ടീസ്പൂൺ കസ്കസ് കുതിർക്കാൻ വെയ്ക്കാം.
  • റാഗി കുറുകി വരുമ്പോൾ ഫ്ലെയ്മ് ഓഫ് ചെയ്ത് ചൂടാറാൻ വെയ്ക്കാം.
  • രണ്ട് മീഡിയം സൈസിലുള്ള കാരറ്റ് ചെറിയ കഷ്ണങ്ങളാക്കി കുക്കറിൽ വെച്ച് കുറച്ച് വെള്ളം കൂടി ഒഴിച്ച് വേവിച്ചെടുക്കാം.
  • ചൂടാറിയ റാഗി ഒരു മിക്സി ജാറിലേയ്ക്ക് പകർന്ന് അതിലേയ്ക്ക് വേവിച്ച കാരറ്റ്, കുറച്ച് അണ്ടിപരിപ്പ് എന്നിവ ഇട്ട് കൊടുക്കാം.
  • അതിലേയ്ക്ക് കാൽകപ്പ് പാലും ആവശ്യത്തിന് പഞ്ചസാരയും ഒരു ടീസ്പൂൺ
  • ഏലയ്ക്കാപ്പൊടിയും ചേർക്കുക. മധുരത്തിനായി പഞ്ചസാരയ്ക്ക് പകരം ഈന്തപ്പഴം വേണമെങ്കിലും ചേർത്ത് കൊടുക്കാം.ഇവയെല്ലാം കൂടി നന്നായിട്ട് മിക്സിയിൽ ബ്ലെൻ്റ് ചെയ്യാം.
  • അതിലേയ്ക്ക് ഒന്നേമുക്കാൽ കപ്പാ പാൽ കൂടി ഒഴിച്ച് ഒന്നുകൂടി ബ്ലെൻ്റ് ചെയ്ത് സോക്ക് ചെയ്ത് വെച്ചിരിക്കുന്ന കസ്കസ് കൂടി ഇട്ട് തണുപ്പിച്ച് സേർവ് ചെയ്യാം. 

Read More: നാവിലിട്ടാൽ അലിയുന്നത്ര സോഫ്റ്റ് പുട്ടിന് അരിപ്പൊടി മാത്രം പോര, ഈ റെസിപ്പി ട്രൈ ചെയ്യൂ

Drinks Recipe Food

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: