scorecardresearch

കഫേ സ്റ്റൈലിൽ രുചികരമായ ഇറാനി ചായ ഇനി വീട്ടിൽ തയ്യറാക്കാം

മനസ്സിനും ശരീരത്തിനും ഉന്മേഷം നൽകാൻ ഇറാനി ചായ പരീക്ഷിച്ചു നോക്കൂ, സിംപിളാണ് റെസിപ്പി

മനസ്സിനും ശരീരത്തിനും ഉന്മേഷം നൽകാൻ ഇറാനി ചായ പരീക്ഷിച്ചു നോക്കൂ, സിംപിളാണ് റെസിപ്പി

author-image
WebDesk
New Update
Irani Chai

ഇറാനി ചായ

ഇന്ത്യയിലെ, പ്രത്യേകിച്ച് ഹൈദരാബാദിലെയും മുംബൈയിലെയും കഫേകളിൽ ഏറെ ജനപ്രിയമായ ഒരു വിഭവമാണ് ഇറാനി ചായ. പേർഷ്യയിൽ നിന്നും ഇന്ത്യയിലേക്കെത്തിയ ഈ ചായ ഏറെ വ്യത്യസ്തമാണ്.  അടുത്തിടെ സോഷ്യൽ മീഡിയയിലും ഇത് ഏറെ ശ്രദ്ധേയമാകുന്നുണ്ട്. നല്ല കടുപ്പമേറിയ ചായയും ക്രീം ചേർത്ത കൊഴുപ്പുള്ള പാലും പ്രത്യേക രീതിയിൽ യോജിപ്പിച്ചാണ് ഇത് തയ്യാറാക്കുന്നത്. ഇതിൻ്റെ രുചിയും മണവും ആരേയും കൊതിപ്പിക്കും. ടെയിലെഫ് യം എന്ന ഇൻസ്റ്റഗ്രാം പേജാണ് ഇത് തയ്യാറാക്കുന്ന വിധം പരിചയപ്പെടുത്തി തരുന്നത്.

Advertisment

Also Read: ദാഹമകറ്റാൻ മാത്രമല്ല, ഊർജ്ജത്തിനും ഉന്മേഷത്തിനും ഇനി ഇത് ദിവസവും കുടിക്കൂ

ചേരുവകൾ

  • ചായപ്പൊടി- 3-4 ടേബിൾ സ്പൂൺ
  • വെള്ളം- 2 കപ്പ്
  • പാൽ- 2 കപ്പ് 
  • പഞ്ചസാര- ആവശ്യത്തിന്
  • ഏലക്കായ- 3-4 എണ്ണം 
  • കണ്ടൻസ്ഡ് മിൽക്ക് അല്ലെങ്കിൽ പാൽപ്പൊടി- 2 ടേബിൾ സ്പൂൺ 

Also Read: പ്രതിരോധശേഷി മെച്ചപ്പെടുത്താം കരുത്തുറ്റ ശരീരം നേടാം ഈ പ്രോട്ടീൻ പൗഡർ ട്രൈ ചെയ്യൂ

Also Read: പഞ്ഞി പോലുള്ള പുട്ട് വേണോ? അരിപ്പൊടിയിൽ ഇതു കൂടി ചേർക്കൂ

തയ്യാറാക്കുന്ന വിധം 

  • ആദ്യമായി ഒരു പാത്രത്തിൽ രണ്ട് കപ്പ് വെള്ളം ഒഴിച്ച് അതിലേക്ക് ചായപ്പൊടിയും ഏലക്കായയും ചേർക്കാം. ഇത് അടച്ചു വച്ച് കുറഞ്ഞ തീയിൽ ഏകദേശം 15-20 മിനിറ്റ് തിളപ്പിക്കാം. ഇതിനെയാണ് 'ദം' ചെയ്യുക എന്ന് പറയുന്നത്. വെള്ളം പകുതിയായി കുറയുകയും ചായ നല്ല കടുപ്പമാവുകയും ചെയ്യുന്നത് വരെ ഇത് തുടരാം.
  • മറ്റൊരു പാത്രത്തിൽ പാൽ ഒഴിച്ച് തിളപ്പിക്കാം. പാൽ പകുതി അളവാകുന്നത് വരെ നന്നായി കുറുക്കിയെടുക്കണം. ഇതിലേക്ക് പഞ്ചസാരയും കണ്ടൻസ്ഡ് മിൽക്കും ചേർത്ത് നല്ല ക്രീം പരുവത്തിലാക്കാം. ഇറാനി ചായയുടെ യഥാർത്ഥ രുചി നിൽക്കുന്നത് പാലിന്റെ ഈ കൊഴുപ്പിലാണ്.
  • ഇറാനി ചായ വിളമ്പുന്ന രീതിയും പ്രത്യേകതയുള്ളതാണ്. ആദ്യം ഒരു കപ്പിലേക്ക് പകുതി ഭാഗം കുറുക്കിവെച്ച പാൽ ഒഴിക്കാം. അതിനു മുകളിലേക്ക് തയ്യാറാക്കി വെച്ചിരിക്കുന്ന കടുപ്പമേറിയ തേയില വെള്ളം സാവധാനം ഒഴിക്കാം. ഇത് ഇളക്കണമെന്നില്ല. 
  • ഹൈദരാബാദി ഉസ്മാനിയ ബിസ്കറ്റിനൊപ്പമോ അല്ലെങ്കിൽ ബണ്ണില് വെണ്ണ പുരട്ടിയതിനൊപ്പമോ ഈ ഇറാനി ചായ കുടിക്കുന്നത് അതിമനോഹരമായ ഒരു അനുഭവമായിരിക്കും.

Read More: ഊർജ്ജവും ഉന്മേഷവും ഒപ്പം ദഹനാരോഗ്യവും മെച്ചപ്പെടുത്താം, ഇത് കഴിച്ച് ദിവസം തുടങ്ങൂ

Food Recipe Drinks tea

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: