scorecardresearch

ഒരു മുട്ട മതി, ഇനി ആരും കൊതിക്കുന്ന രുചിയിൽ കിടിലൻ ബ്രേക്ക്ഫാസ്റ്റ് തയ്യാറാക്കാം

സാധാരണ പുഴുങ്ങിയ മുട്ടയോ ഓംലെറ്റോ കഴിക്കുന്നതിനേക്കാൾ രുചി വൈവിധ്യം ആഗ്രഹിക്കുന്നവർക്ക് ഈ റെസിപ്പി ഒരു പുതിയ അനുഭവം നൽകും

സാധാരണ പുഴുങ്ങിയ മുട്ടയോ ഓംലെറ്റോ കഴിക്കുന്നതിനേക്കാൾ രുചി വൈവിധ്യം ആഗ്രഹിക്കുന്നവർക്ക് ഈ റെസിപ്പി ഒരു പുതിയ അനുഭവം നൽകും

author-image
WebDesk
New Update
Butter Garlic Egg Recipe FI

ബട്ടർ ഗാർലിക് എഗ്ഗ്

മുട്ട ഉപയോഗിച്ച് ഉണ്ടാക്കാവുന്ന വിഭവങ്ങൾ നിരവധിയാണെങ്കിലും, ബട്ടർ ഗാർലിക് എഗ്ഗ്സ് അത്രയധികം പ്രചാരത്തിലില്ലാത്തതും എന്നാൽ ഒരു തവണ കഴിച്ചുനോക്കിയാൽ ഇഷ്ടപ്പെട്ടുപോകുന്ന ഒരു കിടിലൻ വിഭവമാണിത്. വളരെ കുറഞ്ഞ സമയം കൊണ്ട് അതിമനോഹരമായ രുചികൂട്ട് സമ്മാനിക്കുന്ന ഈ വിഭവം, തിരക്കിട്ട ദിവസങ്ങളിൽ ഒരു പ്രഭാതഭക്ഷണമായോ പെട്ടെന്നുള്ള സ്നാക്കായോ തയ്യാറാക്കാം.

Advertisment

Also Read: ഉരുളക്കിഴങ്ങ് മതി, ഇനി ചായക്കൊപ്പം കറുമുറു കഴിക്കാൻ കിടിലൻ പലഹാരം തയ്യാറാക്കാം

സാധാരണ പുഴുങ്ങിയ മുട്ടയോ ഓംലെറ്റോ കഴിക്കുന്നതിനേക്കാൾ രുചി വൈവിധ്യം ആഗ്രഹിക്കുന്നവർക്ക് ഈ റെസിപ്പി ഒരു പുതിയ അനുഭവം നൽകും. വെണ്ണയിലേയ്ക്ക് വെളുത്തുള്ളി ചേരുമ്പോഴുള്ള തീവ്രമായ സുഗന്ധവും മുട്ടയുടെ സ്വാഭാവിക രുചിയുമായി ചേരുമ്പോൾ ലഭിക്കുന്ന ആ കോമ്പിനേഷൻ ഒരിക്കലെങ്കിലും പരീക്ഷിക്കേണ്ടതാണ്. കവിത സുരേൻ തൻ്റെ ഇൻസ്റ്റഗ്രാം പേജിലൂടെയാണ് ബട്ടർ ഗാർലിക് എഗ്ഗിൻ്റെ റെസിപ്പി പരിചയപ്പെടുത്തി തരുന്നത്. 

Also Read: ക്രിസ്പിയാണ് രുചികരമാണ്, ഇങ്ങനൊരു ഉള്ളിവട നിങ്ങൾ കഴിച്ചിട്ടുണ്ടാകില്ല

Advertisment

ചേരുവകൾ

  • മുട്ട- 3
  • കുരുമുളകുപൊടി- 2 ടേബിൾസ്പൂൺ
  • ഉപ്പ്- ആവശ്യത്തിന്
  • വെണ്ണ- 3 ടീസ്പൂൺ
  • വെളുത്തുള്ളി- 4 ടേബിൾസ്പൂൺ
  • സവാള- 3 ടേബിൾസ്പൂൺ
  • പാൽ- 1/2 കപ്പ്
  • വറ്റൽമുളക് ചതച്ചത്- 1/2 ടേബിൾസ്പൂൺ
  • മൈദ- 1 ടേബിൾസ്പൂൺ

Also Read: ബേക്കറി സ്റ്റൈൽ പഫ്സ് ഇനി വീട്ടിൽ തയ്യാറാക്കാം ഓവനില്ലാതെ തന്നെ

തയ്യാറാക്കുന്ന വിധം

  • ഒരു ബൗളിലേയ്ക്ക് മൂന്ന് മുട്ട പൊട്ടിച്ചൊഴിക്കാം. അതിലേയ്ക്ക് ഒരു ടേബിൾസ്പൂൺ കുരുമുളകുപൊടിയും ആവശ്യത്തിന് ഉപ്പും ചേർത്തിളക്കി യോജിപ്പിക്കാം. 
  • ഒരു പാൻ അടുപ്പിൽ വയ്ക്കാം. അതിലേയ്ക്ക് ഒരു ടേബിൾസ്പൂൺ വെണ്ണ ചേർത്തു ചൂടാക്കാം. ഇതിലേയ്ക്ക് മുട്ട ഒഴിച്ചിളക്കാം. ഇത് ഒരു പാത്രത്തിലേയ്ക്കു മാറ്റാം. 
  • അതേ പാനിലേയ്ക്ക് രണ്ട് ടേബിൾസ്പൂൺ വെണ്ണ ചേർക്കാം. 4 ടേബിൾസ്പൂൺ വെളുത്തുള്ളി ചെറുതായി അരിഞ്ഞതും, മൂന്ന് ടേബിൾസ്പൂൺ ഉള്ളി അരിഞ്ഞത് എന്നിവ ചേർത്ത് മൂന്ന് മിനിറ്റ് വഴറ്റാം.
  • ഇതിലേയ്ക്ക് മൂന്ന് ടേബിൾസ്പൂൺ മൈദ ചേർത്ത് ഒരു മിനിറ്റ് വേവിക്കാം. അര കപ്പ് പാൽ ഒഴിക്കാം.
  • ശേഷം ഒരു ടേബിൾസ്പൂൺ കുരുമുളകുപൊടി,  ആവശ്യത്തിന് ഉപ്പ്, വറ്റൽമുളക് ചതച്ചത് അര ടേബിൾസ്പൂൺ എന്നിവ ചേർത്തു ഇളക്കി യോജിപ്പിക്കാം.
  • ഇതിലേയ്ക്ക് വേവിച്ചു വച്ച് മുട്ടയും ചീസും കുറച്ച് ഒറിഗാനോയും ചേർത്ത് അടുപ്പണയ്ക്കാം.​ ഇത് ബ്രെഡിനൊപ്പം കഴിച്ചു നോക്കൂ. 

Read More: പഴവും മുട്ടയും വേണ്ട, ഇനി പാൻ കേക്ക് ഇങ്ങനെ തയ്യാറാക്കി നോക്കൂ

Food Recipe Egg

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: