scorecardresearch

ഇനി റവ വറുത്തെടുക്കേണ്ട, 5 മിനിറ്റിൽ ഉപ്പുമാവ് റെഡി

ഉപ്പുമാവ് രുചികരവും ഹെൽത്തിയുമാക്കാൻ ഇനി റവ വേണമെന്നില്ല. പകരം ഇത് ഉപയോഗിച്ച് ഉപ്പുമാവ് തയ്യാറാക്കി നോക്കൂ

ഉപ്പുമാവ് രുചികരവും ഹെൽത്തിയുമാക്കാൻ ഇനി റവ വേണമെന്നില്ല. പകരം ഇത് ഉപയോഗിച്ച് ഉപ്പുമാവ് തയ്യാറാക്കി നോക്കൂ

author-image
WebDesk
New Update
Broken Wheat Upma Recipe FI

നുറുക്ക് ഗോതമ്പ് ഉപ്പുമാവ്

ഉപ്പുമാവ് തയ്യാറാക്കാൻ റവ തന്നെ വേണമെന്നില്ല. നുറുക്ക് ഗോതമ്പ് ഉണ്ടെങ്കിൽ ഉപ്പുമാവും ഇനി ഹെൽത്തിയാകും. ധാരാളം പോഷകഗുണങ്ങളുള്ള ഒന്നാണ് ഇത്. ധാന്യങ്ങളെല്ലം തവിടോടു കൂടി കഴിക്കണം എന്നാണ് ആരോഗ്യ വിദഗ്ധർ പറയാറുള്ളത്. ശരീരഭാര നിയന്ത്രണത്തിൽ ശ്രദ്ധിക്കുന്നവർ ഓട്സിനു പുറമേ കൂടുതലും കഴിക്കാൻ തിരഞ്ഞെടുക്കുന്നത് നുറുക്ക് ഗോതമ്പ് അഥവ സൂചി ഗോതമ്പാണ്.

Advertisment

Also Read: ഈ 3 ചേരുവകൾ കൈയ്യിലുണ്ടെങ്കിൽ വീട്ടിൽ തയ്യാറാക്കാം പഞ്ഞിപോലുള്ള ബൺ പൊറോട്ട

കുട്ടികൾക്കും മുതിർന്നവർക്കും പറ്റിയ ആരോഗ്യപ്രദമായ ബ്രേക്ക്ഫാസ്റ്റ് ഇനി നുറുക്ക് ഗോതമ്പ് കൊണ്ടുള്ള ഉപ്പുമാവ് ആക്കിക്കോളൂ. ബിൻസി തൻ്റെ യൂട്യൂബ് ചാനലിലൂടെയാണ് ഈ ഉപ്പുമാവ് തയ്യാറാക്കുന്ന വിധം പരിചയപ്പെടുത്തി തരുന്നത്. ഇനി റവയില്ലാതെയും രുചികരമായി ഉപ്പുമാവ് റെഡിയാക്കാം.

Also Read: തിരക്കിനിടയിൽ ഒരു പ്രോട്ടീൻ റിച്ച് ബ്രേക്ക്ഫാസ്റ്റ്; ട്രൈ ചെയ്യൂ ഈ സാൻഡ്വിച്ച് റെസിപ്പി

Advertisment

ചേരുവകൾ

  • സൂചിഗോതമ്പ്
  • എണ്ണ
  • കടുക്
  • ഉഴുന്ന്
  • കടലപരിപ്പ്
  • സവാള
  • പച്ചമുളക്
  • കാരറ്റ്
  • വെള്ളം
  • ഉപ്പ്

Also Read: 5 മിനിറ്റിൽ മാവ് അരയ്ക്കാം ദോശയും ചുട്ടെടുക്കാം, ഇനി അരിയും ഉഴുന്നും വേണ്ട

തയ്യാറാക്കുന്ന വിധം

  • സൂചിഗോതമ്പ് കഴുകി വൃത്തിയാക്കി വെള്ളം അരിച്ചു മാറ്റി വെയ്ക്കാം. 
  • ഒരു പാൻ അടുപ്പിൽ വെച്ച് ആവശ്യത്തിന് എണ്ണയൊഴിച്ചു ചൂടാക്കി സൂചിഗോതമ്പ് ചേർത്ത് വറുത്തു മാറ്റാം.
  • അതേ പാനിലേയ്ക്ക് കുറച്ച് എണ്ണ ചേർത്ത് കടുക് പൊട്ടിക്കാം.
  • കുറച്ച് ഉഴുന്നും, പൊട്ടുകടല അല്ലെങ്കിൽ കടല പരിപ്പ് ചേർത്ത് വറുക്കാം.
  • കാരറ്റും സവാളയും ചെറുതായി അരിഞ്ഞതു ചേർത്ത് വഴറ്റാം.
  • ഇഞ്ചി ചെറുതായി അരിഞ്ഞത്, പച്ചമുളകും, കറിവേപ്പിലയും ചേർത്ത് വേവിക്കാം.
    അൽപ്പം വെള്ളം ഒഴിച്ച് ഉപ്പ് ചേർക്കാം.  
  • വെള്ളം തിളച്ചു വരുമ്പോൾ മാറ്റി വെച്ചിരിക്കുന്ന സൂചി ഗോതമ്പ് ഇതിലേയ്ക്കു ചേർത്ത് ഇളക്കാം.
  • ഒരു ഗ്ലാസ് സൂചി ഗോതമ്പിന് ഒന്നര ഗ്ലാസ് വെള്ളം എന്ന അളവിൽ വേണം ചേർക്കാൻ.
    ശേഷം അടച്ചു വെച്ച് വേവിക്കാം.
  • കുക്കറിലാണെങ്കിൽ മൂന്ന് മുതൽ നാല്  വിസിൽ  വരുന്നതു വരെ കാത്തിരിക്കാം.
    ശേഷം അടുപ്പിൽ നിന്നും മാറ്റി ചൂടോടെ കഴിക്കാം. 

Read More: രണ്ട് ഉരുളക്കിഴങ്ങ് മതി, ഉച്ചയൂണിന് കറി തയ്യാറാക്കാം 5 മിനിറ്റിൽ

Food Recipe

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: