scorecardresearch
Latest News

ഗോതമ്പ്പൊടി കൊണ്ട് ഒരു ഉഗ്രൻ ബ്രേക്ക്ഫാസ്റ്റ്

ബ്രേക്ക്ഫാസ്റ്റിന് ഇനി മുതൽ ഗോതമ്പ്പൊടി കൊണ്ടുളള ഈ വെറൈറ്റി വിഭവം ഉണ്ടാക്കി നോക്കൂ

ഗോതമ്പ്പൊടി കൊണ്ട് ഒരു ഉഗ്രൻ ബ്രേക്ക്ഫാസ്റ്റ്

പതിവായി ഒരേ രീതിയിലുളള ബ്രേക്ക്ഫാസ്റ്റ് കഴിച്ചു മടുത്തോ? എന്നാൽ കുറച്ച് വ്യത്യസ്തമായ ഒരു വിഭവം പരീക്ഷിച്ചു നോക്കാം. ഗോതമ്പ്പൊടി കൊണ്ട് ബ്രേക്ക്ഫാസ്റ്റിനു ചപ്പാത്തിയും ദോശയും കഴിച്ചു ശീലിച്ചവർക്കായി ഒരു വെറൈറ്റി വിഭവം പരിചയപ്പെടുത്തുകയാണ് ഫുഡ് ബ്ളോഗറായ നുസി.

ചേരുവകൾ:

  • ഗോതമ്പ്പൊടി
  • സവാള
  • ക്യാരറ്റ്
  • ഇഞ്ചി
  • വെളുത്തുള്ളി
  • സോയ സോസ്
  • ടുമാറ്റോ സോസ്
  • കുരുമുളക് പൊടി
  • മുളകുപൊടി
  • വെളിച്ചെണ്ണ
  • ഉപ്പ്

ചേരുവകളെല്ലാം നിങ്ങളുടെ ആവശ്യാനുസരണം ചേർക്കാവുന്നതാണ്.

പാകം ചെയ്യുന്ന വിധം:

  • ഗോതമ്പ്പൊടിയിൽ ഉപ്പ്, വെളിച്ചെണ്ണ, വെളളം എന്നിവ ചേർത്ത് ചപ്പാത്തി ഉണ്ടാക്കാൻ കുഴയ്ക്കുന്ന പാകത്തിൽ മാവാക്കിയെടുക്കുക
  • ഇതു ചെറിയ കഷ്ണങ്ങളാക്കി മുറിച്ചെടുക്കാവുന്നതാണ്
  • മുറിച്ചെടുത്ത ശേഷം നല്ലവണ്ണം വേവിച്ചെടുക്കാം
  • തുടർന്ന് ഒരു പാനിൽ സവാള, ഇഞ്ചി- വെളുത്തുള്ളി ചതച്ചത്, ക്യാരറ്റ്, ഉപ്പ് എന്നിവ ചേർത്ത് വഴറ്റുക
  • ഇതിലേക്ക് സോയ സോസ്, ടുമാറ്റോ സോസ്, കുരുമുളക് പൊടി, മുളകു പൊടി എന്നിവ ചേർക്കാം
  • അവസാനം വേവിച്ചു വച്ചിരിക്കുന്ന മാവ് ചേർത്ത് മിക്സ് ചെയ്ത ശേഷം സെർവ് ചെയ്യാവുന്നതാണ്.

Stay updated with the latest news headlines and all the latest Food news download Indian Express Malayalam App.

Web Title: Breakfast recipe with wheat flour variety dish