/indian-express-malayalam/media/media_files/2025/11/01/beans-curry-recipe-fi-2025-11-01-11-35-11.jpg)
ബീൻസ് കറി
ചപ്പാത്തിക്കും പാലപ്പത്തിനും ഒപ്പം സ്ഥിരം ഒരേ കറി തന്നെയാണെങ്കിൽ മടുപ്പ് തോന്നില്ലേ? പക്ഷേ വെറൈറ്റിയായി എന്തെങ്കിലും തയ്യാറാക്കി വരുമ്പോൾ കുറച്ചധികം സമയം അടുക്കളയിൽ ചിലവഴിക്കേണ്ടതായും വരാം. ഈ രണ്ട് പ്രശ്നങ്ങൾക്കുമുള്ള പരിഹാരമാണ് മസാല ബീൻസ് കറി. ഉച്ചയൂണിന് കറി തയ്യാറാക്കി മാറ്റി വച്ചിരിക്കുന്ന ഗ്രീൻ ബീൻസിൽ നിന്നും കുറച്ച് മാറ്റി വച്ചോളൂ, അഞ്ച് മിനിറ്റിൽ അടിപൊളി വിഭവം തയ്യാറാക്കാം.
Also Read: ഇഡ്ഡലി സോഫ്റ്റാകും ഒപ്പം രുചികരവും, ഇനി മാവ് അരയ്ക്കുമ്പോൾ പച്ചരിക്കു പകരം ഇത് ചേർക്കൂ
ചേരുവകൾ
- സവാള
- മല്ലിയല
- പുതിനയില
- പച്ചമുളക്
- വെളുത്തുള്ളി
- ഇഞ്ചി
- വെളിച്ചെണ്ണ
- ഗരംമസാല
- കറിവേപ്പില
- മഞ്ഞൾപ്പൊടി
- മുളകുപൊടി
- മല്ലിപ്പൊടി
- ജീരകപ്പൊടി
- ഉപ്പ്
- ഗ്രീൻ ബീൻസ്
- വെള്ളം
- തൈര്
Also Read: ഉപ്പുമാവ് കഴിക്കാൻ ഇനി ആരും കൊതിച്ചു പോകും, റവയ്ക്കു പകരം ഇത് ഉപയോഗിച്ചു പാകം ചെയ്യൂ
Also Read: ഒരു ഉരുളക്കിഴങ്ങ് മതി, ഉച്ചയൂണ് രുചികരമാക്കാൻ മറ്റൊരു കറിയും വേണ്ട
തയ്യാറാക്കുന്ന വിധം
- ഒരു ഇടത്തരം വലിപ്പമുള്ള സവാള കഷ്ണങ്ങളാക്കാം. അതിലേയ്ക്ക് ഒരുപിടി മല്ലിയിലയും, കുറച്ച് പുതിനയിലയും, മൂന്ന് പച്ചമുളകും, ചെറിയ കഷ്ണം ഇഞ്ചിയും, ആറ് വെളുത്തുള്ളി അല്ലികളും ചേർത്ത് നന്നായി അരച്ചെടുക്കാം.
- ഒരു പാൻ അടുപ്പിൽ വച്ചു ചൂടാക്കാം. അതിലേയ്ക്ക് വെളിച്ചെണ്ണ ഒഴിക്കാം.
- എണ്ണ ചൂടായി കഴിയുമ്പോൾ ഗരം മസാല, കറിവേപ്പില, അരച്ചെടുത്ത മിശ്രിതം എന്നിവ ചേർത്തിളക്കി യോജിപ്പിക്കാം.
- ഇതിലേയ്ക്ക് മഞ്ഞൾപ്പൊടി, മുളുകുപൊടി, മല്ലിപ്പൊടി, ജീരകപ്പൊടി, ആവശ്യത്തിന് ഉപ്പ് എന്നിവ ചേർക്കാം.
- അരിഞ്ഞെടുത്ത ബീൻസ് ഇതിലേയ്ക്കു ചേർത്ത് മുക്കാൽ കപ്പ് വെള്ളം ഒഴിച്ചിളക്കി അടച്ചു വച്ച് വേവിക്കാം.
- ബീൻസ് വെന്തതിനു ശേഷം രണ്ട് ടേബിൾസ്പൂൺ തൈര് ചേർക്കാം. വീണ്ടും അടച്ചു വച്ച് കുറഞ്ഞ തീയിൽ വേവിക്കാം.
Read More: ഗോതമ്പ് പൊടി കുഴയ്ക്കുമ്പോൾ ഇത് രണ്ട് സ്പൂൺ ചേർക്കൂ, ചപ്പാത്തി സോഫ്റ്റായി പൊങ്ങി വരും
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us