ബ്രെഡ് കൊണ്ട് പഞ്ഞിപോലെ സോഫ്റ്റായ ചോക്ലേറ്റ് തയ്യാറാക്കാം. കേക്ക് തയ്യാറാക്കാൻ ഓവൻ വേണ്ട. വളരെ എളുപ്പത്തിൽ വീട്ടിൽ തന്നെ തയ്യാറാക്കാവുന്നൊരു കേക്കാണിത്.
ചേരുവകൾ
- പഞ്ചസാര പൊടിച്ചത്- അര കപ്പ്
- മുട്ട- 1 എണ്ണം
- സൺഫ്ലവർ ഓയിൽ- കാൽകപ്പ്
- ബ്രെഡ്- 5 എണ്ണം
- മൈദ- അര കപ്പ്
- ബേക്കിങ് പൗഡർ- അര ടീസ്പൂൺ
- ബേക്കിങ് സോഡ- അര ടീസ്പൂൺ
- കൊക്കോ പൗഡർ- 2 ടേബിൾ സ്പൂൺ
- പാൽ- അര കപ്പ്
- വാനില എസൻസ്- അര ടീസ്പൂൺ
തയ്യാറാക്കുന്ന വിധം
- കേക്ക് തയ്യാറാക്കാനുള്ള പാത്രത്തിൽ എണ്ണ പുരട്ടുക
- അതിൽ ബട്ടർ പേപ്പറോ അല്ലെങ്കിൽ മൈദ പൊടിയോ ചുറ്റും തടവുക
- ബ്രെഡ് മിക്സി ജാറിലിട്ട് നന്നായി പൊടിച്ചെടുക്കുക
- പഞ്ചസാര പൊടിച്ചതും മുട്ടയും ഓയിലും നന്നായി മിക്സ് ചെയ്യുക
- ഒന്നര കപ്പ് ബ്രെഡ് പൊടിച്ചത് ഇതിലേക്ക് ചേർക്കുക. നന്നായി മിക്സ് ചെയ്യുക
- ഇതിലേക്ക് മൈദയും ബേക്കിങ് പൗഡറും ബേക്കിങ് സോഡയും കൊക്കോ പൗഡറും അരിച്ചെടുത്ത് ചേർക്കുക
- ഇതിലേക്ക് പാൽ ചേർത്ത് നന്നായി ഇളക്കുക
- ഇതിലേക്ക് വാനില എസൻസ് ചേർത്ത് നന്നായി ഇളക്കുക
- ഇത് സെറ്റ് ചെയ്ത പാത്രത്തിലേക്ക് ഒഴിച്ചു കൊടുത്തശേഷം ചെറുതായി തട്ടുക
- ചൂടായ പാത്രത്തിലേക്ക് ഇറക്കി അടച്ചുവച്ച് 25-30 മിനിറ്റ് വേവിക്കുക
Read More: വെറും 10 മിനിറ്റിൽ മാവ് അരച്ച് നല്ല മൊരിഞ്ഞ ദോശ ഉണ്ടാക്കാം