/indian-express-malayalam/media/media_files/2026/01/03/healthy-juice-fi-2026-01-03-13-02-26.jpg)
പോഷകസമ്പന്നമാണ് ഓറഞ്ച് ജ്യൂസ് | ചിത്രം: ഫ്രീപിക്
/indian-express-malayalam/media/media_files/2026/01/03/orange-juice-1-2026-01-03-13-02-35.jpg)
രക്തസമ്മർദ്ദം കുറയ്ക്കുന്നു
ദിവസവും ശുദ്ധമായ ഓറഞ്ച് ജ്യൂസ് കുടിക്കുന്നത് സിസ്റ്റോളിക്, ഡയസ്റ്റോളിക് രക്തസമ്മർദ്ദം കുറയ്ക്കാൻ സഹായിക്കുമെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു. ഇതിലെ ഫ്ലേവനോയിഡുകളും പൊട്ടാസ്യവുമാണ് രക്തധമനികളെ അയവുള്ളതാക്കാൻ സഹായിക്കുന്നത്.
/indian-express-malayalam/media/media_files/2026/01/03/orange-juice-2-2026-01-03-13-02-35.jpg)
രക്തധമനികളുടെ ആരോഗ്യം
ഓറഞ്ച് ജ്യൂസിലുള്ള ഹെസ്പെരിഡിൻ എന്ന ഘടകം രക്തധമനികളുടെ വികാസത്തെയും സങ്കോചത്തെയു മെച്ചപ്പെടുത്തുന്നു. ഇത് സുഗമമായ രക്തപ്രവാഹത്തിന് സഹായിക്കുകയും ഉയർന്ന രക്തസമ്മർദ്ദം മൂലമുള്ള കേടുപാടുകൾ തടയുകയും ചെയ്യുന്നു.
/indian-express-malayalam/media/media_files/2026/01/03/orange-juice-3-2026-01-03-13-02-35.jpg)
കൊളസ്ട്രോൾ നിയന്ത്രിക്കുന്നു
സ്ഥിരമായി ഓറഞ്ച് ജ്യൂസ് കഴിക്കുന്നത് ശരീരത്തിലെ മോശം കൊളസ്ട്രോൾ കുറയ്ക്കാനും ഹൃദയസംബന്ധമായ മറ്റ് റിസ്ക് ഘടകങ്ങൾ മെച്ചപ്പെടുത്താനും സഹായിക്കുന്നു.
/indian-express-malayalam/media/media_files/2026/01/03/orange-juice-4-2026-01-03-13-02-35.jpg)
പൊട്ടാസ്യത്തിന്റെ കലവറ
ഹൃദയത്തിന്റെയും വൃക്കകളുടെയും പ്രവർത്തനത്തിന് അത്യാവശ്യമായ ഒരു മൂലകമാണ് പൊട്ടാസ്യം. ഇത് ശരീരത്തിലെ അമിതമായ സോഡിയം പുറന്തള്ളാനും നീർക്കെട്ട് കുറയ്ക്കാനും സഹായിക്കുന്നു. വിറ്റാമിൻ സി, ആന്റിഓക്സിഡന്റുകൾ എന്നിവയോടൊപ്പം ചേർന്ന് ഇത് ഹൃദയാരോഗ്യം സംരക്ഷിക്കുന്നു.
/indian-express-malayalam/media/media_files/2026/01/03/orange-juice-5-2026-01-03-13-02-35.jpg)
വീക്കം കുറയ്ക്കുന്നു
ശരീരത്തിലെ വീക്കത്തിന്റെ സൂചകങ്ങളായ CRP, IL-6 എന്നിവയുടെ അളവ് കുറയ്ക്കാൻ ഓറഞ്ച് ജ്യൂസ് സഹായിക്കുന്നു. ഇത് വിട്ടുമാറാത്ത രോഗങ്ങളിൽ നിന്ന് ശരീരത്തെ സംരക്ഷിക്കുന്നു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us