/indian-express-malayalam/media/media_files/AAElNDAXfLD7KdG1mDfy.jpeg)
ബീറ്റ്റൂട്ട്
ധാരാളം നാരുകളും അവശ്യപോഷകങ്ങളും അടങ്ങിയ കിഴങ്ങാണ് ബീറ്റ്റൂട്ട്. ആൻ്റി ഓക്സിഡൻ്റുകളാൽ സമ്പന്നമാണിത്. ണ. ഇത് രോഗ പ്രതിരോധ ശേഷിയും വർധിപ്പിക്കും. ബീറ്റ്റൂട്ടിൽ അടങ്ങിയിരിക്കുന്ന ആൻ്റി ഓക്സിഡൻ്റുകൾ ശരീരത്തിലെ ചീത്ത കൊളസ്ട്രോൾ കുറയ്ക്കുകയും ഹൃദയാരോഗ്യം സംരക്ഷിക്കുകയും ചെയ്യും. കൂടാതെ നാരുകളുടെ പ്രധാന ശ്രോതസ്സു കൂടിയാണിത്. മാത്രമല്ല രക്തയോട്ടം മെച്ചപ്പെടുത്തുകയും ചെയ്യും. അതിനാൽ ഭക്ഷണക്രമത്തിൽ ഉൾപ്പെടുത്തേണ്ട ഒരു പ്രധാന ഘടകം തന്നെയാണ് ബീറ്ററൂട്ട്. എന്നാൽ ബീറ്റ് റൂട്ട് ജ്യൂസോ, കറിയോ കഴിക്കാൻ എല്ലാവർക്കു താൽപ്പര്യം ഉണ്ടാകണമെന്നില്ല. അത്തരം സാഹചര്യങ്ങളിൽ ട്രൈ ചെയ്യാവുന്ന ഒരു ഹെൽത്തി റെസിപ്പിയാണ് നിമ്മി തൻ്റെ ഇൻസ്റ്റഗ്രാം പേജിലൂടെ പങ്കു വെയ്ക്കുന്നത്.
ചേരുവകൾ
- ഗോതമ്പ്
 - ബീറ്റ്റൂട്ട്
 - വെളിച്ചെണ്ണ
 - കടുക്
 - തേങ്ങ
 - ഉപ്പ്
 - കറിവേപ്പില
 - ചുവന്നുള്ളി
 - പച്ചമുളക്
 
തയ്യാറാക്കുന്ന വിധം
രണ്ട് കപ്പ് ഗോതമ്പ് പൊടിയോ റാഗി പൊടിച്ചതോ ഒരു ബൗളിലെടുക്കുക. ഇതിലേയ്ക്ക് ഒരു ബീറ്റ്റൂട്ട് അരച്ചതും, അൽപ്പം ഉപ്പും ചേർത്ത് കൈ ഉപയോഗിച്ച് മാവ് കുഴച്ചെടുക്കുക. മാവ് ചെറിയ ഉരുളകളാക്കി ആവിയിൽ വേവിച്ച് മാറ്റി വെയ്ക്കുക. ഒരു പാൻ അടുപ്പിൽ വെച്ച് അൽപ്പം എണ്ണയൊഴിച്ച് കടുക് പൊട്ടിക്കുക. ഇതിലേയ്ക്ക് ചുവന്നുള്ളി ചെറുതായ് അരിഞ്ഞതും, വറ്റൽമുളകും, കറിവേപ്പിലയും, അൽപ്പം തേങ്ങ ചിരകിയതും ചേർത്തിളക്കുക. ആവിയിൽ വേവിച്ച് ഗോതമ്പ് ഉരുളകൾ ഇതിലേയ്ക്ക് ചേർത്തിളക്കിയെടുക്കാം.
Read More
- വെറും പത്ത് മിനിറ്റിൽ ടിക്കി തയ്യാറാക്കാം, സിംപിളാണ് റെസിപ്പി
 - ചോളം കൊണ്ടൊരു കിടിലൻ ദോശ
 - പോർക്ക് കിട്ടിയാൽ നാടൻ സ്റ്റൈലിൽ ഇങ്ങനെ വരട്ടിയെടുക്കൂ
 - ചെറുപയർ കട്ലറ്റ് കഴിച്ചിട്ടുണ്ടോ? ഹെൽത്തിയാണ് രുചികരവുമാണ്
 - ഒരു ഇൻസ്റ്റൻ്റ് കൂൺ മസാല റെസിപ്പി ട്രൈ ചെയ്യൂ
 - ജഗദീഷിൻ്റെ ഈ​ നേന്ത്രപ്പഴം പ്രഥമൻ പരീക്ഷിച്ചു നോക്കൂ
 - ഇനി കറി തയ്യാറാക്കാൻ മുട്ട പുഴുങ്ങേണ്ട, ഇങ്ങനെ ചെയ്തു നോക്കൂ
 - കടലപരിപ്പുണ്ടോ? മിഠായി തയ്യാറാക്കാം
 - തട്ടുകട സ്റ്റൈലിലൊരു മുട്ട ചമ്മന്തി
 - തേങ്ങയും പപ്പടവും ചേർന്നാൽ രുചികരമായ പലഹാരം റെഡി
 
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
 Follow Us