New Update
/indian-express-malayalam/media/media_files/2025/01/10/fmKVWPRVOHDzbJ0ShzXw.jpeg)
ബീറ്റ്റൂട്ട് ചേർത്ത് കളർഫുള്ളും ഹെൽത്തിയുമായ ദോശ തയ്യാറാക്കി നോക്കാം ചിത്രം: ഫ്രീപിക്
ചുവന്നു തുടുത്ത ബീറ്റ്റൂട്ട് കാഴ്ചയിൽ മാത്രമല്ല ഗുണത്തിലും കേമനാണെന്ന് പറയേണ്ടതില്ലെല്ലോ. ശരീരത്തിൻ്റെ മൊത്തത്തിലുള്ള ആരോഗ്യത്തിന് സഹായിക്കുന്ന ധാരാളം പോഷകങ്ങൾ അതിൽ അടങ്ങിയിട്ടുണ്ട്. കൂടാതെ ചർമ്മത്തിനും അത് ഗുണകരമാണ്. എന്നാൽ ജ്യൂസ് മുതൽ അച്ചാർ വരെ ഇതുപയോഗിച്ച് തയ്യാറാക്കാൻ സാധിക്കുമെന്ന് നിങ്ങൾക്കറിയാമോ?. പലർക്കും ഇതിൻ്റെ രുചി ഇഷ്ടപ്പെട്ടെന്നു വരില്ല.
Advertisment
ഇനി ബീറ്റ്റൂട്ട് കണ്ടാൽ അരുചി ഓർത്ത് മാറ്റി വയ്‌ക്കേണ്ട, രുചികരവും വ്യത്യസ്തവുമായി അത് അടുക്കളയിൽ ഉപയോഗിക്കാം. അതിനൊരു വിദ്യ പരിചയപ്പെടാം
ചേരുവകൾ
- ബീറ്റ്റൂട്ട്
- വെള്ളം
- അരിപ്പൊടി
- റവ
- ജീരകപ്പൊടി
- പച്ചമുളക്
- കറിവേപ്പില
- സവാള
- ഉപ്പ്
തയ്യാറാക്കുന്ന വിധം
- ബീറ്റ്റൂട്ട് തൊലി കളഞ്ഞ് ചെറിയ കഷ്ണങ്ങളാക്കി മാറ്റി വയ്ക്കാം.
- അതിലേയ്ക്ക് കുറച്ച് വെള്ളം ഒഴിച്ച് അരച്ചെടുക്കാം.
- ഒരു ബൗളിൽ ദോശ തയ്യാറാക്കാൻ ആവശ്യമായ അരിപ്പൊടിയെടുക്കാം.
- അതിലേയ്ക്ക് ബീറ്റ്റൂട്ട് അരച്ചതും ആവശ്യമെങ്കിൽ വെള്ളവും ഒഴിച്ചിളക്കി യോജിപ്പിക്കാം.
- രുചി അനുസരിച്ച് ഉപ്പ് കൂടി ചേർത്തിളക്കി യോജിപ്പിക്കുക. ഇത് അര മണിക്കൂർ മാറ്റി വയ്ക്കാം.
- ഒരു പാൻ അടുപ്പിൽ വച്ച് അൽപം നെയ്യ് പുരട്ടി മാറ്റി വച്ചിരിക്കുന്ന മാവിൽ നിന്നും കുറച്ച് വീതം ഒഴിച്ച് ദോശ ചുട്ടെടുക്കാം.
Read More
- Pulinkari recipe: എരിവും പുളിയും ചേർന്ന തനിനാടൻ പുളിങ്കറി, ഈ ചേരുവകൾ ഉപയോഗിച്ച് ട്രൈ ചെയ്യൂ
- ലഡ്ഡു ഹെൽത്തിയല്ലെന്ന് ഇനി ആരും പറയില്ല, പഞ്ചസാര ചേർക്കാതെ ഇങ്ങനെ തയ്യാറാക്കി നോക്കൂ
- കറിയിൽ ഉപ്പ് കൂടിപ്പോയോ? ഇതാ ചില ടിപ്സുകൾ
- ഇത്രയും രുചിയോടെ ഉപ്പുമാവ് കഴിച്ചിട്ടുണ്ടോ? ഇതിന് മറ്റൊരു കറി വേണ്ട
- പുട്ട് സോഫ്റ്റ് മാത്രമല്ല ഹെൽത്തിയുമാക്കാം, ഓട്സ് മാത്രം മതി
- മധുരക്കിഴങ്ങ് മതിവരുവോളം കഴിക്കാം, ഇവയിലൊന്ന് ട്രൈ ചെയ്യൂ
- ചപ്പാത്തിയെ വെല്ലാൻ കുബ്ബൂസ്, ഗോതമ്പ് പൊടി ഉണ്ടെങ്കിൽ വീട്ടിൽ തയ്യാറാക്കാം
- കൊതിതീരുവോളം കഴിച്ചോളൂ കിടിലൻ പാലട പായസം: Palada Payasam Recipe
- തിരക്കാണോ? എങ്കിൽ ഒരു സിംപിൾ ചിക്കൻ കറി തയ്യാറാക്കാം
- ചപ്പാത്തിയെ വെല്ലാൻ കുബ്ബൂസ്, ഗോതമ്പ് പൊടി ഉണ്ടെങ്കിൽ വീട്ടിൽ തയ്യാറാക്കാം
- ബാക്കി വന്ന ഉരുളക്കിഴങ്ങ് കൊണ്ട് ഈസി സ്നാക്സ്
- കുമ്പളങ്ങ പുളിശ്ശേരി കൂടി ഉണ്ടെങ്കിൽ ഊണ് കുശാൽ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us