കാഴ്ചയിൽ തന്നെ കൊതിച്ചു പോകും, സൗത്തിന്ത്യൻ സ്പെഷ്യൽ തൈര് സാദം ട്രൈ ചെയ്യൂ

സൗത്തിന്ത്യൻ സ്പെഷ്യലായിട്ടുള്ള റെസിപ്പിയാണ് തൈര് സാദം. ചോറും തൈരും തന്നെയാണ് പ്രധാന ചേരുവകൾ. അതിനൊപ്പം ബീറ്റ്റൂട്ട് കൂടി ചേർത്തു നോക്കൂ

ചേരുവകൾ

ചോറ്- 1 കപ്പ്, തൈര്- 1.5 കപ്പ്, ഉപ്പ്- ആവശ്യത്തിന്, ബീറ്റ്റൂട്ട്. 1 കപ്പ്, നിലക്കടല- 2 ടേബിൾസ്പൂൺ, കുരുമുളക്- 1/2 ടീസ്പൂൺ, കറിവേപ്പില- 1 തണ്ട്, എണ്ണ- 1 ടേബിൾസ്പൂൺ, വറ്റൽമുളക്- 2, മാതളനാരങ്ങ- 2 ടേബിൾസ്പൂൺ

ബീറ്റ്റൂട്ട് കഴുകി തൊലി കളഞ്ഞ് ചെറുതായി ഗ്രേറ്റ് ചെയ്തെടുക്കാം. അത് ഒരു പാത്രത്തിലേയ്ക്കു മാറ്റി വേവിച്ചെടുക്കാം

ബീറ്റ്റൂട്ട് വേവിച്ചതിലേയ്ക്ക് തൈരും, ഉപ്പും, കുരുമുളകു പൊടിയും ചേർക്കാം

വേവിച്ച ചോറ് അതിലേയ്ക്കു ചേർത്തിളക്കി യോജിപ്പിക്കാം

ഒരു പാൻ അടുപ്പിൽ വച്ച് അൽപം എണ്ണ ഒഴിച്ചു ചൂടാക്കാം. അതിലേയ്ക്ക് കടുക്, കറിവേപ്പില, വറ്റൽമുളക്, നിലക്കടല എന്നിവ ചേർത്തു വറുക്കാം

എണ്ണയിൽ വറുത്തെടുത്തവ തൈരിലേയ്ക്കു ചേർത്തിളക്കാം. മുകളിലായി മാതളനാരങ്ങ വിത്തുകൾ ചേർത്ത് വിളമ്പി കഴിച്ചു നോക്കൂ

ചിത്രങ്ങൾ: ഫ്രീപിക്