Latest News

പഴവും കുറച്ചു റവയും പഞ്ചസാരയും മാത്രം, 10 മിനിറ്റിൽ കിടിലൻ പലഹാരം

കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടപ്പെടുന്നൊരു പലഹാരമാണിത്

food, food recipe, ie malayalam

പഴവും റവയും പഞ്ചസാരയും കൊണ്ട് വളരെ എളുപ്പത്തിൽ നാലു മണി പലഹാരം തയ്യാറാക്കം. വെറും 10 മിനിറ്റ് മാത്രം മതി ഈ പലഹാരം തയ്യാറാക്കാൻ. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടപ്പെടുന്നൊരു പലഹാരമാണിത്.

ചേരുവകൾ

  • വാഴപ്പഴം- ഒരെണ്ണം
  • റവ- 1 കപ്പ്
  • പഞ്ചസാര- അര കപ്പ്
  • തേങ്ങ ചിരകിയത്- 2 പിടി
  • ഏലയ്ക്ക പൊടി
  • ഉപ്പ് ആവശ്യത്തിന്
  • എണ്ണ

Read More: ചായക്കടയിലെ അതേ രുചി, ഉളളി വട ഉണ്ടാക്കാൻ ഇത്ര സിംപിളോ?

തയ്യാറാക്കുന്ന വിധം

  • പാനിൽ പഞ്ചസാര ചേർത്ത് ഉരുക്കിയെടുക്കുക.
  • തീ നന്നായി കുറച്ചശേഷം പഴം മുറിച്ച് ഇതിലേക്ക് ചേർക്കുക
  • പഞ്ചസാരയിൽ പഴം ചേർത്ത് നന്നായി വഴറ്റിയെടുക്കുക. അതിനുശേഷം ഉടയ്ക്കുക. ഇതിലേക്ക് ഏലയ്ക്ക പൊടി ചേർക്കുക
  • ഇതിലേക്ക് റവ ചേർക്കുക
  • നന്നായി മിക്സ് ചെയ്തശേഷം നല്ല തിളച്ച വെളളം ഒഴിക്കുക. നന്നായി വേവിച്ചശേഷം തണുക്കാൻ മാറ്റിവയ്ക്കുക
  • ഇതിലേക്ക് തേങ്ങ ചേർത്ത് കുഴച്ചെടുക്കുക
  • അതിനുശേഷം കുറച്ചെടുത്ത് കയ്യിൽവച്ച് പരത്തിയശേഷം എണ്ണയിലിട്ട് വേവിച്ചെടുക്കുക

Get the latest Malayalam news and Food news here. You can also read all the Food news by following us on Twitter, Facebook and Telegram.

Web Title: Banana rava sugar easy snack recipe

Next Story
മത്തി ഇങ്ങനെ വറുത്തു നോക്കൂMathi fry, Chaala Varuthath recipe, Kerala fish fry, Kerala fish fry recipe, Kerala mathi fry, അയല ഫ്രൈ, മത്തി ഫ്രൈ, കേരള മത്തി ഫ്രൈ
The moderation of comments is automated and not cleared manually by malayalam.indianexpress.com