പായസം ഇഷ്ടപ്പെടാത്തവരായി ആരുണ്ട്? സ്ഥിരമായി ഒരേ രീതിയിലുള്ള പായസം കഴിച്ചു മടുത്തെങ്കിൽ ഒന്ന് വെറൈറ്റി പരീക്ഷിച്ചു നോക്കിയാലോ. വീട്ടിൽ ഏത്തപ്പഴം ഇരുപ്പുണ്ടെങ്കിൽ എളുപ്പത്തിൽ തയാറാക്കാവുന്ന ഒന്നാണ് ഏത്തപ്പഴം പ്രഥമൻ. കുറച്ച് വിഭവങ്ങൾ മാത്രം വച്ച് എങ്ങനെ രുചികരമായ പ്രഥമൻ തയാറാക്കാമെന്ന് പറയുകയാണ് ഫുഡ് വ്ളോഗറായ സുകന്യ മോഹൻ.
ചേരുവകൾ:
- ഏത്തപ്പഴം
- നെയ്യ്
- ശർക്കര
- ഏലയ്ക്ക
- ചുക്ക്
- ഗ്രാമ്പൂ
- തേങ്ങാപാൽ
ചേരുവകളെല്ലാം നിങ്ങളുടെ ആവശ്യത്തിനനുസരിച്ച് ചേർക്കാവുന്നതാണ്.
പാകം ചെയ്യുന്ന വിധം:
- പഴം ചെറുതായി അരിയുക
- ശേഷം നെയ്യ്, ശർക്കര, ഏലയ്ക്ക, ചുക്ക്, ഗ്രാമ്പൂ എന്നിവ ചേർത്ത് വഴറ്റുക
- ഇതിലേയ്ക്ക് തേങ്ങാപാൽ ചേർത്ത് നല്ലവണ്ണം ഇളക്കി പായസത്തിന്റെ രൂപത്തിലാക്കിയെടുക്കാം.