/indian-express-malayalam/media/media_files/2026/03/02/banana-idiyappam-recipe-fi-2026-03-02-16-32-35.jpg)
ഇടിയപ്പം
കേരളീയരുടെ പ്രിയപ്പെട്ട വിഭവങ്ങളിൽ ഒന്നായ നേന്ത്രപ്പഴം രുചികരമാണെന്ന് മാത്രമല്ല, വൈവിധ്യമാർന്ന രീതിയിൽ പാകം ചെയ്യാവുന്ന ഒരു പോഷകാഹാരം കൂടിയാണ്. സാധാരണയായി പഴം പുഴുങ്ങിയോ പഴുത്ത പഴം കൊണ്ട് സ്നാക്സുകൾ ഉണ്ടാക്കിയോ ആണ് കഴിക്കാറുള്ളത്. ന്നാൽ കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന രീതിയിൽ നേന്ത്രപ്പഴം ഉപയോഗിച്ച് തയ്യാറാക്കാവുന്ന ഒരു വേറിട്ട വിഭവമാണ് ഇത്. പ്രഭാതഭക്ഷണമായോ നാലുമണി പലഹാരമായോ വിളമ്പാൻ അനുയോജ്യമായ ഈ വിഭവം വളരെ കുറഞ്ഞ ചേരുവകൾ കൊണ്ട് ലളിതമായി തയ്യാറാക്കാം. പ്രാറ്റ്സ് കോർണർ എന്ന ഇൻസ്റ്റഗ്രാം പേജാണ് ഇത് തയ്യാറാക്കുന്ന വിധം പരിചയപ്പെടുത്തി തരുന്നത്.
Also Read: 10 മിനിറ്റിൽ തയ്യാറാക്കാം ക്രിസ്പി കടലപ്പം; റെസിപ്പി ഇതാ
ചേരുവകൾ
- നേന്ത്രപ്പഴം
- ഉപ്പ്
- പഞ്ചസാര
- മഞ്ഞൾപ്പൊടി
Also Read: ഇനി ബേക്കറിയിൽ പോകണ്ട, മിനിറ്റുകൾക്കുള്ളിൽ തയ്യാറാക്കാം ഈ സ്പെഷ്യൽ സമൂസ
Also Read: അരി കുതിർക്കണ്ട, അരയ്ക്കണ്ട; മിനിറ്റുകൾക്കുള്ളിൽ പഞ്ഞിപോലൊരു വട്ടലപ്പം തയ്യാറാക്കാം
തയ്യാറാക്കുന്ന വിധം
- നേന്ത്രപ്പഴം നന്നായി ആവിയിൽ വേവിച്ചെടുക്കാം. ശേഷം തണുക്കാൻ മാറ്റി വയ്ക്കാം.
- തണുത്ത നേന്ത്രപ്പഴത്തിൻ്റെ തൊലിയും കുരുവും കളഞ്ഞെടുക്കാം. ഇത് നന്നായി ഉടച്ചെടുക്കാം.
- ഇതിലേയ്ക്ക് ആവശ്യത്തിന് ഉപ്പ്, പഞ്ചസാര, ഒരു നുള്ള് മഞ്ഞൾപ്പൊടി എന്നിവ ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കാം.
- പഴം അരച്ചെടുത്തതിലേയ്ക്ക് ഇടിയപ്പപ്പൊടി കൂടി ചേർത്തിളക്കാം. അൽപം വെള്ളം കൂടി ഒഴിച്ച് മാവ് തയ്യാറാക്കാം.
- ഇഡ്ഡലി പാത്രത്തിൽ വെള്ളമെടുത്ത് അടുപ്പിൽ വച്ചു തിളപ്പിക്കാം. ശേഷം സേവനാഴിയിലേയ്ക്ക് തയ്യാറാക്കിയ മാവെടുത്ത് ഇഡ്ഡലി തട്ടിലേയ്ക്കു മാറ്റാം. ഇത് ആവിയിൽ വച്ചു വേവിച്ചെടുക്കാം. ഇനി ചൂടോടെ കഴിച്ചു നോക്കാം.
Read More: പൊരിച്ച പത്തിരി എളുപ്പത്തിൽ തയ്യാറാക്കാം, ഇത്രമാത്രം ചെയ്താൽ മതി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us