scorecardresearch

ചർമ്മത്തിന് തിളക്കം നൽകാം ദഹനം മെച്ചപ്പെടുത്താം, ഇതാ ഒരു രഹസ്യക്കൂട്ട്

നല്ല ചർമ്മം പലപ്പോഴും നല്ല കുടൽ ആരോഗ്യത്തിൽ നിന്നാണ് ആരംഭിക്കുന്നത്. ഈ വിദ്യ ട്രൈ ചെയ്തു നോക്കൂ

നല്ല ചർമ്മം പലപ്പോഴും നല്ല കുടൽ ആരോഗ്യത്തിൽ നിന്നാണ് ആരംഭിക്കുന്നത്. ഈ വിദ്യ ട്രൈ ചെയ്തു നോക്കൂ

author-image
WebDesk
New Update
Healthy Skin FI

ചർമ്മ പരിചരണത്തിന് ഭക്ഷണശീലത്തിലും മാറ്റം കൊണ്ടു വരാം | ചിത്രം: ഫ്രീപിക്

ഭക്ഷണവും ആരോഗ്യപരമായ പ്രതിവിധികളും സംയോജിപ്പിച്ചു പോരുന്ന ഒരു രീതിയാണ് ഇന്ത്യൻ അടുക്കളകൾ പിന്തുടരുന്നത്. രോഗശാന്തിയും ചികിത്സയും ഇന്ത്യൻ വിഭവങ്ങളിൽ നിന്ന് വേർതിരിക്കാനാവില്ല. ഇന്ത്യൻ മസാലപ്പെട്ടികളിലെ ഓരോ ഇനവും കേവലം രുചി വർദ്ധിപ്പിക്കാനുള്ള ചേരുവകൾ മാത്രമല്ല, ഔഷധങ്ങൾ കൂടിയാണ്.

Advertisment

പുരാതന കാലം മുതൽ ഉപയോഗിച്ചു വരുന്നതും എന്നാൽ ആധുനിക കാലത്ത് ഏറെ ശ്രദ്ധ നേടുന്നതുമായ ഒരു സുഗന്ധവ്യഞ്ജനമാണ് മഞ്ഞൾ. മഞ്ഞളില്ലാതെ ഒരു ഇന്ത്യൻ ഭക്ഷണം സങ്കൽപ്പിക്കാൻ പോലും കഴിയില്ല. 

പാചകത്തിനും കഷായങ്ങൾ, ലേപനങ്ങൾ, പുറമെ, മുറിവുകളും ഒടിവുകളും ചികിത്സിക്കാൻ ചുണ്ണാമ്പുമായി (calcium carbonate) ചേർത്തുള്ള ഒരു കൂട്ടായും മഞ്ഞൾ ഉപയോഗിച്ചിരുന്നു. മഞ്ഞളിൽ കാണപ്പെടുന്ന കുർക്കുമിൻ എന്ന സജീവ ഘടകത്തിന് ആന്റിഓക്സിഡന്റ്, ആൻ്റി-ഇൻഫ്ലമേറ്ററി, കാൻസർ പ്രതിരോധ ശേഷിയുണ്ട് എന്ന് ആധുനിക ശാസ്ത്രം പോലും സ്ഥിരീകരിച്ചിട്ടുണ്ട്.

Also Read: ഇത് കുടിച്ച് ദിവസം തുടങ്ങൂ, യുവത്വം തുളുമ്പുന്ന ചർമ്മം സ്വന്തമാക്കാം

എന്നാൽ സാധാരണ മഞ്ഞളിനേക്കാൾ സൗന്ദര്യ സംരക്ഷണ രംഗത്ത് ഏറെ ചർച്ച ചെയ്യപ്പെടുന്ന ഒരു മഞ്ഞൾ ഇനമാണ് വെളുത്ത മഞ്ഞൾ. ഇത് പല സൗന്ദര്യ ലേപനങ്ങളിലും ക്രീമുകളിലും ഒരു പ്രധാന ചേരുവയായി ഉപയോഗിക്കുന്നു.

വെളുത്ത മഞ്ഞളിന്റെ ശാസ്ത്രീയ നാമം `കുർക്കുമ സെഡോറിയ (Curcuma zedoaria) എന്നാണ്. ഏഷ്യയിലും തെക്ക് കിഴക്കൻ ഏഷ്യയിലും ഇവ കൂടുതലായി കണ്ടുവരുന്നു. രുചിയിൽ ഇഞ്ചിക്ക് സമാനമാണെങ്കിലും, നേരിയ കയ്പുള്ളതിനാൽ ഇത് പാചകത്തിന് സാധാരണയായി ഉപയോഗിക്കാറില്ല. എങ്കിലും ഇതിന് മാമ്പഴത്തിന്റേതിന് സമാനമായ ഒരു പ്രത്യേക ഗന്ധമുണ്ട്. ഇന്തോനേഷ്യയിൽ ഇത് കറിപ്പൊടികളിലും തായ്‌ലൻഡിൽ പച്ചയായി സാലഡുകളിലും ചേർക്കാറുണ്ട്. ഇന്ത്യയുടെ ചില പ്രദേശങ്ങളിൽ ഇത് കറികളിലും പരിപ്പ് വിഭവങ്ങളിലും ചേർക്കാറുണ്ട്.

വീക്കം, വേദന, മുറിവുകൾ, മുഖക്കുരു, പിഗ്മെന്റേഷൻ, ആർത്തവ ക്രമക്കേടുകൾ മൂലമുണ്ടാകുന്ന അമിത രോമവളർച്ച, അൾസർ എന്നിവ ഉൾപ്പെടെയുള്ള വിവിധ ചർമ്മ രോഗങ്ങൾ ചികിത്സിക്കാൻ പരമ്പരാഗതമായി വെളുത്ത മഞ്ഞൾ ഉപയോഗിക്കുന്നു. ഉണക്കിയ വെളുത്ത മഞ്ഞളിൻ്റെ കിഴങ്ങിൽ നിന്ന് എടുക്കുന്ന എസ്സൻഷ്യൽ ഓയിൽ പെർഫ്യൂമുകളിലും സോപ്പുകളിലും, കയ്പേറിയ ടോണിക്കുകളിലും ഒരു ചേരുവയായി ഉപയോഗിക്കുന്നുണ്ട്.

Also Read: തെളിച്ചമുള്ള ചർമ്മം നേടാം, രാവിലെ ഉണർന്ന ഉടൻ വെള്ളത്തിൽ ഇത് കുതിർത്തു കുടിക്കൂ

പിഗ്മൻ്റേഷൻ കുറച്ച് തിളക്കമുള്ള ചർമ്മം നേടാൻ വെളുത്ത മഞ്ഞൾ ഉപയോഗിച്ച് ഒരു രഹസ്യകൂട്ട് തയ്യാറാക്കാം

ഈ ചായ ദിവസേന കഴിക്കുന്നത് ചർമ്മത്തിന് തിളക്കം നൽകാനും വീക്കം കുറയ്ക്കാനും സഹായിക്കുമെന്ന് ആയുർവേദത്തിൽ പറയുന്നു. ഇത് ദഹനവ്യവസ്ഥയെ (gut) ശാന്തമാക്കാനും പനി, വൈറൽ അണുബാധ എന്നിവയുടെ ആഘാതം കുറയ്ക്കാനും ഉത്തമമാണ്. ആരോഗ്യകരമായ ചായകൾ പരീക്ഷിക്കാൻ ഇഷ്ടപ്പെടുന്നവർക്ക് ഇത് ഒരു നല്ല ഓപ്ഷനാണ്.

Also Read: തിളക്കമുള്ള തലമുടി നേടാൻ രാവിലെ ഇത് ഒരു ഗ്ലാസ് കുടിക്കുന്നത് ശീലമാക്കാം

ചേരുവകൾ

  • വെള്ളം- 2 കപ്പ്
  • തേൻ- 1 ടീസ്പൂൺ
  • തുളസി ഇലകൾ- 1 തണ്ട് (ചെറിയ പിടി)
  • വെളുത്ത മഞ്ഞൾ- 1 

തയ്യാറാക്കുന്ന വിധം

  • ഒരു പാത്രത്തിൽ വെള്ളം എടുത്ത് തിളപ്പിക്കാം.
  • അതിലേക്ക് വെളുത്ത മഞ്ഞൾ കഷ്ണം ചേർത്ത് ചെറുതീയിൽ തിളപ്പിക്കാം.
  • തുളസി ഇലകൾ ചെറുതായി ചതച്ച് ചായയിലേക്ക് ചേർക്കാം.
  • ഈ മിശ്രിതം 5-7 മിനിറ്റ് നേരം നന്നായി തിളപ്പിക്കാം.
  • ചായ അരിച്ചെടുത്ത്, ചെറുതായി തണുത്ത ശേഷം തേൻ ചേർത്ത് കുടിക്കാവുന്നതാണ്.

Read More: 5 ദിവസം കൊണ്ട് സൊയമ്പൻ വൈൻ തയ്യാറാക്കാം യീസ്റ്റില്ലാതെ തന്നെ

Food Recipe skin

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: