Latest News

കടല മാവിൽ മായം കലർന്നിട്ടുണ്ടോയെന്നു കണ്ടുപിടിക്കാൻ എളുപ്പ വഴി

കടല മാവ് ഉപയോഗിക്കുന്നതിനു മുൻപ് അതിൽ മായം കലർന്നിട്ടുണ്ടോയെന്ന് പരിശോധിക്കേണ്ടതാണ്

besan, food, ie malayalam

മറ്റ് പല അടുക്കള ചേരുവകളും പോലെ കടലമാവിലും മായം ചേർക്കാനുള്ള സാധ്യതയുണ്ട്. ചോളം, മഞ്ഞ പയർ, അരി, ഖേസരി ദാൽ മുതലായവ ഉപയോഗിച്ച് കടല മാവിൽ മായം ചേർക്കാമെന്ന് 2019 ൽ പ്രസിദ്ധീകരിച്ച ലേഖനത്തിൽ ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ് അതോറിറ്റി ഓഫ് ഇന്ത്യ (എഫ്എസ്എസ്എഐ) പറയുന്നു.

കൃത്രിമ നിറങ്ങളും ഖേസരി ദാലും ഉപയോഗിച്ച് കടല മാവിൽ മായം ചേർക്കുന്നത് ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകുമെന്ന് ലേഖനത്തിൽ പറയുന്നു. ലാതിറിസത്തിന് കാരണമാകുമെന്ന് ഗവേഷകർ ചൂണ്ടിക്കാണിച്ചതിനെത്തുടർന്ന് 1961-ൽ ഖേസരി ദാൽ നിരോധിച്ചിരുന്നു. എന്നാൽ 2016 ൽ ഇന്ത്യൻ കൗൺസിൽ ഫോർ മെഡിക്കൽ റിസർച്ച് (ഐസിഎംആർ) ഈ നിരോധനം നീക്കി.

കടല മാവ് ഉപയോഗിക്കുന്നതിനു മുൻപ് അതിൽ മായം കലർന്നിട്ടുണ്ടോയെന്ന് പരിശോധിക്കേണ്ടതാണ്. ഇതിനുള്ള എളുപ്പ വഴി എഫ്എസ്എസ്എഐ പങ്കുവച്ചിട്ടുണ്ട്.

  • ഒരു ഗ്രാം കടല മാവ് ഒരു ടെസ്റ്റ് ട്യൂബിൽ എടുക്കുക.
  • ഇതിലേക്ക് 3 മില്ലി ലിറ്റർ വെള്ളം ചേർക്കുക.
  • 2 മില്ലി ലിറ്റർ സാന്ദ്രീകൃത എച്ച്സിഎൽ ചേർക്കുക.
  • നന്നായി കുലുക്കുക
  • കടല മാവ് മായം കലരാത്തതാണെങ്കിൽ നിറത്തിൽ മാറ്റമുണ്ടാവില്ല.
  • മായം കലർന്നിട്ടുണ്ടെങ്കിൽ കടല മാവിന്റെ നിറം പിങ്ക് നിറത്തിലേക്ക് മാറ്റും.

Read More: മൈദയിൽ മായം കലർന്നിട്ടുണ്ടോ? കണ്ടുപിടിക്കാൻ എളുപ്പ വഴി

Get the latest Malayalam news and Food news here. You can also read all the Food news by following us on Twitter, Facebook and Telegram.

Web Title: Are you using adulterated besan heres how to find out

Next Story
വീടുകളിലെ ഷെഫുമാരാകാൻ ആഗ്രഹിക്കുന്നവർക്കും ഭക്ഷണപ്രിയർക്കും സ്വാഗതംMorphy richards mixer grinder, food, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com