മറ്റെല്ലാ കാര്യങ്ങളെയും പോലെ പഴങ്ങൾ മുറിക്കുന്നതിനും കഴിക്കുന്നതിനും ശരിയായ രീതിയുണ്ട്. പലരും പഴങ്ങൾ മുറിക്കുന്നത് ശരിയായ രീതിയിൽ അല്ല. എന്നാൽ, ശരിയായ രീതിയിൽ മുറിക്കുന്നതിലൂടെ സമയം ലാഭിക്കാമെന്നു മാത്രമല്ല, പഴങ്ങൾ ഒട്ടും കളയേണ്ടതായും വരില്ല.
നിറയെ ആരോഗ്യ ഗുണങ്ങൾ നിറഞ്ഞതാണെങ്കിലും മാതളനാരങ്ങ മുറിക്കാൻ പലരും ബുദ്ധിമുട്ടാറുണ്ട്. മാതളനാരങ്ങ മുറിക്കാൻ ഒരു എളുപ്പവഴിയുണ്ട്. മിനിറ്റുകൾക്കുള്ളിൽ മാതള നാരങ്ങ എങ്ങനെ മുറിക്കാമെന്ന് ട്വിറ്ററിൽ പോസ്റ്റ് ചെയ്തൊരു വീഡിയോയിലൂടെ കാണിക്കുകയാണ് ഒരു യൂസർ.
ഈ വിദ്യ അറിയില്ലായിരുന്നുവെന്നാണ് വീഡിയോയ്ക്ക് താഴെ വരുന്ന കമന്റുകൾ.
Read More: ഹൃദയത്തിന് നല്ലത്, തിളങ്ങുന്ന മുടിയും ചർമ്മവും നൽകും; മാതള നാരങ്ങയുടെ ആരോഗ്യ ഗുണങ്ങൾ