/indian-express-malayalam/media/media_files/WwHR2ZmVQ3JwfElHiFpd.jpeg)
ആപ്പിൾ റോൾ
കടയിലെ ചില്ലുകൂട്ടിൽ ഇരിക്കുന്ന ചിക്കൻ​ റോളും ബീഫ് റോളുമൊക്കെ രുചിയിൽ ആരേയും മയക്കുന്നവയാണ്. അൽപ്പം ബ്രെഡ് ഉണ്ടെങ്കിൽ ഇത് വീട്ടിൽ തയ്യാറാക്കാവുന്നതേയുള്ളൂ. എന്നാൽ ചിക്കനും, ബീഫും എല്ലായിപ്പോഴും ലഭ്യമായെന്നും വരില്ല, എല്ലാവർക്കും അത് കഴിക്കാൻ​ താൽപ്പര്യം ഉണ്ടാവണം എന്നുമില്ല. ഈ അവസരങ്ങളിൽ രുചികരവും ആരോഗ്യപ്രദവുമായ ഒരു സ്നാക്ക് റേൾ തയ്യാറാക്കുന്നതാവും നല്ലത്.
ദിവസവും ഒരു ആപ്പിൾ കഴിച്ചാൽ ഡോക്ടറെ അകറ്റിനിർത്താമെന്നാണെല്ലോ വിദഗ്ധർ പറയുന്നത്. എങ്കിൽ ആപ്പിൾ ഉപയോഗിച്ച് ഒരു റോൾ ട്രൈ ചെയ്താലോ. ദഹനസംബന്ധമായ പല പ്രശ്നങ്ങൾക്കും പരിഹാരം നൽകാൻ​ ആപ്പിളിന് കഴിയും. ഷെഫ്ന തൻ്റെ ഇൻസ്റ്റഗ്രാം പേജിലൂടെ പങ്കു വെയ്ക്കുന്ന ആപ്പിൾ റോൾ റെസിപ്പി പരിചയപ്പെടൂ.
ചേരുവകൾ
- ആപ്പിൾ
- നെയ്യ്
- പഞ്ചസാര
- ഏലയ്ക്കപ്പൊടി
- വെള്ളം
- ഉപ്പ്
- ബ്രെഡ്
- എണ്ണ
- മുട്ട
തയ്യാറാക്കുന്ന വിധം
- ആപ്പിൾ കഴുകി വൃത്തിയാക്കി തൊലി കളഞ്ഞതിനു ശേഷം ചെറിയ കഷ്ണങ്ങളായി മുറിച്ചെടുക്കുക.
- ഒരു പാൻ അടുപ്പിൽ വെച്ച് മുക്കാൽ ടേബിൾസ്പൂൺ നെയ്യ് ഒഴിച്ച് ചൂടാക്കി ആപ്പിൾ കഷ്ണങ്ങൾ ചേർക്കുക.
- ഇതിലേയ്ക്ക് രണ്ട് ടേബിൾസ്പൂൺ പഞ്ചസാര, കാൽ ടീസ്പൂൺ ഏലയ്ക്കപ്പൊടി, കാൽ കപ്പ് വെള്ളം എന്നിവ ചേർത്ത് അടച്ചു വെച്ച് വേവിക്കുക.
- വെള്ളം വറ്റിയതിനു ശേഷം അൽപ്പം ഉപ്പ് കൂടി ചേർത്ത് ചൂടാറാൻ മാറ്റി വെയ്ക്കുക.
- ശേഷം ബ്രെഡ് എടുത്ത് വശങ്ങൾ മുറിച്ചു മാറ്റിയതിനു ഉള്ളിലേയ്ക്ക് വേവിച്ച ആപ്പിൾ അൽപ്പം വെച്ച് മടക്കി, വെള്ളം ഉപയോഗിച്ച് വശങ്ങൾ ചേർക്കുക.
- ഒരു പാൻ അടുപ്പിൽ വെച്ച് അൽപ്പം എണ്ണയൊഴിച്ചു ചൂടാക്കി ബ്രെഡ് വറുത്തെടുക്കുക.
Read More
- ചക്കപ്പഴം കൊണ്ട് രുചികരമായ പുഡ്ഡിംഗ്, ട്രൈ ചെയ്യൂ
- പനനൊങ്ക് കിട്ടിയാൽ ഇനി കറിയും തയ്യാറാക്കാം
- ബീറ്റ്റൂട്ട് റവ ലഡ്ഡു കളർഫുള്ളാണ്, ഹെൽത്തിയുമാണ്
- പുട്ട് കഴിക്കാൻ ഇനി കുട്ടികൾ മടി കാണിക്കില്ല, ഇങ്ങനെ ചെയ്തു നോക്കൂ
- പുളി ചേർക്കാത്ത പൊരിച്ച തക്കാളി രസം, ആരും കൊതിച്ചു പോകും രുചിയിൽ
- നെല്ലിക്കയുണ്ടോ? മധുരം പങ്കിടാം ഒപ്പം ആരോഗ്യവും നേടാം
- കടച്ചക്കയും ചെമ്മീനും ഉലർത്തിയത് കഴിച്ചിട്ടുണ്ടോ? ഇതാണ് റെസിപ്പി
- തേങ്ങ മതി ഇനി വട തയ്യാറാക്കൽ സിംപിളാണ്
- ഈ രാജസ്ഥാനി സ്നാക്ക് ക്രിസ്പ്പിയാണ്, ഹെൽത്തിയുമാണ്
- നാവിൽ കൊതിയൂറും അവൽ ഉടച്ചത്
- വഴുതനങ്ങ ബാക്കിയുണ്ടെങ്കിൽ ഇങ്ങനെ ചെയ്യൂ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us