scorecardresearch
Latest News

ആലിയ ഭട്ടിന്റെ ഇഷ്ടവിഭവം; തയ്യാറാക്കാം 5 മിനിറ്റിൽ

ആലിയയ്ക്ക് ഏറെയിഷ്ടപ്പെട്ട ഹെൽത്തി ബീറ്റ്റൂട്ട് സലാഡിന്റെ റെസിപ്പി

ആലിയ ഭട്ടിന്റെ ഇഷ്ടവിഭവം; തയ്യാറാക്കാം 5 മിനിറ്റിൽ

ഡയറ്റിനും വ്യായാമത്തിനുമൊക്കെ ഏറെ പ്രാധാന്യം നൽകുന്ന താരമാണ് ആലിയ ഭട്ട്. എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഒരു ബീറ്റ്റൂട്ട് സലാഡ്/ ബിറ്റ്റൂട്ട് പച്ചടിയുടെ റെസിപ്പി ഒരിക്കൽ തന്റെ വ്ലോഗിൽ ആലിയ പങ്കുവച്ചിരുന്നു.

ആലിയയ്ക്ക് ഇഷ്ടപ്പെട്ട ആ ഹെൽത്തി ബീറ്റ്റൂട്ട് സലാഡിന്റെ റെസിപ്പി പരിചയപ്പെടാം.

ചേരുവകൾ

  • കട്ടിത്തൈര്- 1 കപ്പ്
  • ബീറ്റ്റൂട്ട് – 2 എണ്ണം
  • ചാട്ട് മസാല- 1 ടീസ്പൂൺ
  • കുരുമുളക് പൊടി- 1 ടീസ്പൂൺ
  • ജീരകം- ഒരു നുള്ള്
  • കടുക്-ഒരു നുള്ള്
  • കറിവേപ്പില- ആവശ്യത്തിന്
  • കായപ്പൊടി-ഒരു നുള്ള്
  • മല്ലിയില- ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

  • ബീറ്റ്റൂട്ട് ഗ്രേറ്റ് ചെയ്തെടുത്ത് ഒന്നു ചെറുതായി വേവിച്ചെടുക്കുക.
    ഒരു ബൗൾ എടുത്ത് അതിലേക്ക് കട്ടിത്തൈര് ചേർക്കുക. അതിലേക്ക് ഈ ബീറ്റ്റൂട്ട് ചേർക്കുക. ശേഷം ചാർട്ട് മസാലയും കുരുമുളക് പൊടിയും ചേർക്കുക.
  • ഒരു പാനെടുത്ത് നെയ്യൊഴിച്ച് ജീരകം, കടുക് എന്നിവ പൊട്ടിക്കുക. അതിലേക്ക് കറിവേപ്പില, കായപ്പൊടി എന്നിവ കൂടി ചേർത്ത് ഈ വറവ് തയ്യാറാക്കി വച്ച തൈരിലേക്ക് ഒഴിക്കുക. മല്ലിയില കൂടി വിതറിയാൽ സലാഡ് തയ്യാർ.

Read more: എളുപ്പത്തിൽ തയ്യാറാക്കാം മുരിങ്ങയില മുട്ട തോരൻ

Stay updated with the latest news headlines and all the latest Food news download Indian Express Malayalam App.

Web Title: Alia bhatt s favourite food beetroot salad pachadi recipe