/indian-express-malayalam/media/media_files/2025/10/18/diwali-sweets-fi-2025-10-18-13-37-27.jpg)
ദീപാവലി മധുരങ്ങൾ | ചിത്രം: ഫ്രീപിക്
/indian-express-malayalam/media/media_files/2025/10/18/diwali-sweets-1-2025-10-18-13-37-41.jpg)
ദീപാവലി പ്രകാശത്തിന്റെയും രുചിയുടെയും ഉത്സവമാണ്. പരമ്പരാഗത മധുരപലഹാരങ്ങൾ മുതൽ ക്രഞ്ചി ലഘുഭക്ഷണങ്ങൾ വരെ, നിങ്ങളുടെ ആഘോഷങ്ങൾക്ക് തിളക്കം നൽകുന്ന രുചിക്കൂട്ടുകൾ പരിചയപ്പെടാം.
/indian-express-malayalam/media/media_files/2025/10/18/diwali-sweets-2-2025-10-18-13-37-41.jpg)
ആലു ടിക്കി
കിഴങ്ങും മറ്റ് മസാലകളും ചേർത്തുള്ള ഒരു ഇന്ത്യൻ ലഘുഭക്ഷണമാണ്. ഇത് കടല, ഉരുളക്കിഴങ്ങ്, മസാലകൾ എന്നിവയുടെ മിശ്രിതം ഉപയോഗിച്ചാണ് ഉണ്ടാക്കുന്നത്.
/indian-express-malayalam/media/media_files/2025/10/18/diwali-sweets-3-2025-10-18-13-37-41.jpg)
ബസാൻ ചക്ലി
കടലപ്പൊടിയും സുഗന്ധവ്യഞ്ജനങ്ങളും ചേർത്ത് ഉണ്ടാക്കുന്ന ക്രിസ്പിയായിട്ടുള്ള ഭക്ഷണമാണിത്. ചായക്കൊപ്പം കഴിക്കാൻ പറ്റിയതും ഇന്ത്യയിലുടനീളം പ്രചാരത്തിലുള്ളതുമായി സ്നാക്സാണിത്.
/indian-express-malayalam/media/media_files/2025/10/18/diwali-sweets-4-2025-10-18-13-37-41.jpg)
തേങ്ങാ ബർഫി
തേങ്ങയും ശർക്കരയും ചേർത്ത് ഉണ്ടാക്കുന്ന മൃദുവായ മധുരപലഹാരങ്ങളാണിത്. ധാരാളം പഞ്ചസാര ചേർത്തു തയ്യാറാക്കുന്ന മധുരപലഹാരങ്ങൾക്കുള്ള ഒരു ബദൽ മാർഗമാണിത്.
/indian-express-malayalam/media/media_files/2025/10/18/diwali-sweets-5-2025-10-18-13-37-41.jpg)
ഡ്രൈ ഫ്രൂട്ട് ലഡ്ഡു
ഈന്തപ്പഴം, ബദാം, കശുവണ്ടി, നെയ്യ് എന്നിവ ചേർത്ത് ഉണ്ടാക്കുന്ന ഈ ലഡ്ഡു പോഷകസമൃദ്ധമാണ്.
/indian-express-malayalam/media/media_files/2025/10/18/diwali-sweets-6-2025-10-18-13-37-42.jpg)
കേസർ ബദാം പാൽ
കുങ്കുമപ്പൂവും ഏലയ്ക്കയും ചേർത്ത ക്രീമിയായിട്ടുള്ള ബദാം പാലാണിത്. അവധി ദിനങ്ങളിൽ വിരുന്നെത്തുന്ന പ്രിയപ്പെട്ടവർക്ക് നൽകാവുന്ന ഹെൽത്തിയായിട്ടുള്ള ഒരു പാനീയമാണിത്.
/indian-express-malayalam/media/media_files/2025/10/18/diwali-sweets-7-2025-10-18-13-37-42.jpg)
ഷക്കർ പാര
ഗോതമ്പ് മാവും പഞ്ചസാരയും ചേർത്ത് ഉണ്ടാക്കുന്ന മധുരമുള്ള പലഹാരമാണിത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.