/indian-express-malayalam/media/media_files/2025/08/27/food-items-that-age-you-faster-fi-2025-08-27-16-30-38.jpg)
ചർമ്മ സംരക്ഷണത്തിന് ഒഴിവാക്കേണ്ട ഭക്ഷണങ്ങൾ | ചിത്രം: ഫ്രീപിക്
/indian-express-malayalam/media/media_files/2025/08/27/food-items-that-age-you-faster-1-2025-08-27-16-31-16.jpg)
മിതമായ കഫീൻ ഉപഭോഗം പൊതുവെ സുരക്ഷിതമാണെങ്കിലും, അമിതമായ കഫീൻ ഉപഭോഗം നിർജ്ജലീകരണത്തിലേക്ക് നയിച്ചേക്കാം, ഇത് മങ്ങിയതും വരണ്ടതും പ്രായമുള്ളതുമായ അവസ്ഥയിലേയ്ക്ക് ചർമ്മത്തെ നയിക്കും.
/indian-express-malayalam/media/media_files/2025/08/27/food-items-that-age-you-faster-2-2025-08-27-16-31-16.jpg)
അമിതമായ മദ്യപാനം ചർമ്മത്തിലെ ജലാംശം നഷ്ടപ്പെടുത്തുകയും വരൾച്ചയ്ക്കും ചുളിവുകൾക്കും കാരണമാവുകയും ചെയ്യും. രക്തക്കുഴലുകൾ വികസിക്കുന്നതിലൂടെ ഇത് ചുവന്ന നിറത്തിനും കാരണമാകും. കാലക്രമേണ അത് സ്ഥിരമായി മാറും.
/indian-express-malayalam/media/media_files/2025/08/27/food-items-that-age-you-faster-3-2025-08-27-16-31-16.jpg)
അമിതമായ പഞ്ചസാര കഴിക്കുന്നത് ഗ്ലൈക്കേഷൻ എന്ന പ്രക്രിയയിലേക്ക് നയിച്ചേക്കാം, അവിടെ പഞ്ചസാര തന്മാത്രകൾ നിങ്ങളുടെ ചർമ്മത്തിലെ കൊളാജൻ, ഇലാസ്റ്റിൻ നാരുകളുമായി ബന്ധിപ്പിക്കുകയും അവയെ കടുപ്പമുള്ളതും വഴക്കം കുറഞ്ഞതുമാക്കുകയും ചെയ്യും. ഇത് ചുളിവുകൾക്കും ചർമ്മം തൂങ്ങുന്നതിനും കാരണമാകും.
/indian-express-malayalam/media/media_files/2025/08/27/food-items-that-age-you-faster-4-2025-08-27-16-31-16.jpg)
പഞ്ചസാര കൂടുതലുള്ള ഭക്ഷണങ്ങൾ, അനാരോഗ്യകരമായ കൊഴുപ്പുകൾ, സംസ്കരിച്ച കാർബോഹൈഡ്രേറ്റുകൾ എന്നിവ ശരീരത്തിലെ വീക്കം ഉണ്ടാക്കും. ഈ വീക്കം ചർമ്മത്തിന്റെ വാർദ്ധക്യത്തെ ത്വരിതപ്പെടുത്തുകയും ചുളിവുകൾ വീഴുന്നതിനും ചർമ്മത്തിന്റെ ഇലാസ്തികത കുറയുന്നതിനും കാരണമാകും.
/indian-express-malayalam/media/media_files/2025/08/27/food-items-that-age-you-faster-5-2025-08-27-16-31-15.jpg)
സെലറി, സിട്രസ് പഴങ്ങൾ തുടങ്ങിയവയിൽ സോറാലെൻസ് എന്ന സംയുക്തങ്ങൾ അടങ്ങിയിട്ടുണ്ട്, ഇത് നിങ്ങളുടെ ചർമ്മത്തെ സൂര്യപ്രകാശത്തോട് കൂടുതൽ സെൻസിറ്റീവ് ആക്കും. ഇത് സൂര്യതാപം, ചർമ്മത്തിന് കേടുപാടുകൾ എന്നിവയ്ക്കുള്ള സാധ്യത വർധിപ്പിക്കും.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.