/indian-express-malayalam/media/media_files/2025/01/02/V159n5azmUm7Y1jttsQV.jpeg)
Onion Recipes: സവാള ചേർത്തു തയ്യാറാക്കാൻ സാധിക്കുന്ന വിഭവങ്ങൾ | ചിത്രം: ഫ്രീപിക്
/indian-express-malayalam/media/media_files/2025/01/02/4VAEXkZjoAG1GJP03E91.jpg)
Easy Onion Recipes: സവാള അച്ചാർ
സവാള തൊലി കളഞ്ഞ് കട്ടി കുറച്ച് അരിഞ്ഞെടുക്കാം. അതിലേയ്ക്ക് ഒരു ടേബിൾസ്പൂൺ ഉപ്പ് ചേർത്ത് 15 മിനിറ്റ് മാറ്റി വയ്ക്കാം. ശേഷം സവാള പിഴിഞ്ഞ് വെള്ളം കളഞ്ഞെടുക്കാം. ഒരു പാൻ അടുപ്പിൽ വച്ച് ചൂടാക്കി 2 ടേബിൾസ്പൂൺ നല്ലെണ്ണ ഒഴിക്കാം. എണ്ണ ചൂടായി വരുമ്പോൾ കടുക് ചേർത്തു പൊട്ടിക്കാം. ഇതിലേയ്ക്ക് മഞ്ഞൾ്പൊടി, മുളകുപൊടി, കായപ്പൊടി എന്നിവ ചേർത്ത് ഒരു മിനിറ്റ് ഇളക്കാം. ഒരു ടീസ്പൂൺ ജീരകവും കായവും ചേർക്കാം. ശേഷം സവാള കഷ്ണങ്ങൾ അതിലേയ്ക്കു ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കാം. രണ്ട് ടേബിൾസ്പൂൺ വിനാഗിരി കൂടി ചേർത്ത് അടുപ്പണയ്ക്കാം. തണത്തു കഴിഞ്ഞ് വൃത്തിയുള്ള വായുസഞ്ചാരമില്ലാത്ത പാത്രത്തിലേയ്ക്കു മാറ്റി സൂക്ഷിക്കാം. ചോറ്, ചപ്പാത്തി സാൻഡ്വിച്ച് എന്നിവയ്ക്കൊപ്പം ഇത് കഴിക്കാവുന്നതാണ്.
/indian-express-malayalam/media/media_files/2025/01/02/OwHldFz4YhUeQ5xvHuRJ.jpg)
ഗോതമ്പ് പൊടിയും സവാളയും ബ്രേക്ക്ഫാസ്റ്റിന്
ഒരു പാൻ അടുപ്പിൽ വച്ച് അൽപ്പം എണ്ണ ഒഴിച്ചു ചൂടാക്കാം. അതിലേക്ക് ചെറുതായി അരിഞ്ഞ സവാള ചേർത്ത് വറുക്കാം. സവാളയുടെ നിറം മാറി വരുമ്പോൾ ഒരു നുള്ള് ഉപ്പ്, അര ടീസ്പൂൺ ഇഞ്ചിയും വെളുത്തുള്ളിയും അരച്ചത് എന്നിവ ചേർത്തിളക്കാം. സവാള നന്നായി വെന്തതിനു ശേഷം ഒരു ടീസ്പൂൺ വീതം മുളകുപൊടി, മഞ്ഞൾപ്പൊടി, ഗരംമസാല, അര ടീസ്പൂൺ കുരുമുളകുപൊടിയും ചേർത്തിളക്കി യോജിപ്പിക്കാം. ഒന്നര കപ്പ് ഗോതമ്പ് പൊടിയിലേക്ക് ആവശ്യത്തിന് വെള്ളവും, അൽപ്പം ഉപ്പും ചേർത്തിളക്കി യോജിപ്പിച്ച് മാവ് തയ്യാറാക്കാം. കുഴച്ചെടുത്ത മാവിൽ നിന്നും അൽപ്പം എടുത്ത് തയ്യാറാക്കിയ മസാലക്കൂട്ട് ഉള്ളിൽ വച്ച് ഉരുളകളാക്കാം. ശേഷം അവ ചെറുതായി പരത്തിയെടുത്ത് ആവിയിൽ വേവിക്കാം. ക്രിസ്പിയായി ലഭിക്കണം എന്നുണ്ടെങ്കിൽ എണ്ണയിൽ വറുത്തെടുക്കുകയും ആവാം.
/indian-express-malayalam/media/media_files/2025/01/02/Z7BxBrNdzVuGqBKSiMB4.jpg)
സവാള ഫ്രൈ
ഒരു കപ്പ് കടലമാവിലേയ്ക്ക് അര ടീസ്പൂൺ മുളകുപൊടി, ഒരു ടീസ്പൂൺ മല്ലിപ്പൊടി, കാൽ ടീസ്പൂൺ മഞ്ഞൾപ്പൊടി, അര ടീസ്പൂൺ ജീരകപ്പൊടി, അര ടീസ്പൂൺ ചാട്ട് മസാല, ഒരു ടേബിൾ സ്പൂൺ കസൂരിമേത്തി, ആവശ്യത്തിന് ഉപ്പ് എന്നിവയോടൊപ്പം അൽപ്പം വെള്ളം കൂടി ചേർത്തിളക്കുക. അടികട്ടിയുള്ള ഒരു പാത്രം അടുപ്പിൽ വെച്ച് ആവശ്യത്തിന് എണ്ണയൊഴിച്ച് ചൂടാക്കുക. രണ്ട് ഇടത്തരം സവാള വട്ടത്തിൽ അരിഞ്ഞത് തയ്യാറാക്കിയ മാവിലും ബ്രെഡ് പൊടിച്ചതിലും മുക്കി എണ്ണയിൽ ചേർത്ത് വറുത്തെടുക്കുക.
/indian-express-malayalam/media/media_files/2025/01/02/hnWsTujmNs58D7zQmotG.jpg)
സവാള ചമ്മന്തി
ഒരു പാൻ അടുപ്പിൽ വച്ച് അൽപ്പം വെളിച്ചെണ്ണ ഒഴിച്ചു ചൂടാക്കാം. അതിലേക്ക് കടുക് ചേർത്ത് പൊട്ടിക്കുക. ശേഷം വറ്റൽമുളക് ചേർത്തു വറുക്കാം. സവാള ചെറിയ കഷ്ണങ്ങളായി അരിഞ്ഞ് ഇതിലേക്ക് ചേർത്തു വഴറ്റാം. സവാളയുടെ നിറം മാറി വരുമ്പോൾ വെളുത്തുള്ളി ചേർക്കാം. ചെറിയ കഷ്ണം വാളൻപുളിയും ആവശ്യത്തിന് ഉപ്പും ചേർത്തിളക്കി യോജിപ്പിക്കുക. കായപ്പൊടി, എരിവിനായി കുരുമുളകുപൊടി തുടങ്ങിയവ ചേർക്കാം. ഇവ വെന്തതിനു ശേഷം അടുപ്പണച്ച് അൽപ്പം കറിവേപ്പിലയും മല്ലിയിലും ചേർത്ത് അടുപ്പിൽ നിന്നും മാറ്റുക. ചൂടാറിയതിനു ശേഷം ഇത് ചെറുതായി അരച്ചെടുത്ത് ഉപയോഗിക്കാം.
/indian-express-malayalam/media/media_files/2025/01/02/zLgHS4QhC8cUAUXVlvH9.jpg)
അങ്കമാലിക്കാരുടെ സർലാസ്
ഇടത്തരം വലിപ്പമുള്ള മൂന്നു സവാള കട്ടി കുറച്ച് അരിഞ്ഞത് ഒരു ടീസപൂൺ ഉപ്പ് ചേർത്ത് മാറ്റി വയ്ക്കാം. ഒരു മുറി തേങ്ങ ചിരകിയതിലേയ്ക്ക് അരക്കപ്പു വെള്ളം കൂടി ചേർത്ത് അരച്ചെടുക്കാം. ശേഷം തേങ്ങാപ്പാൽ പിഴിഞ്ഞെടുത്ത് വെയ്ക്കുക. മാറ്റി വെച്ചിരിക്കുന്ന സവാള പതിനഞ്ചു മിനിറ്റിനു ശേഷം നീരു കളഞ്ഞെടുക്കാം. ഒരു ടീസ്പൂൺ ഇഞ്ചി ചെറുതായ് അരിഞ്ഞത്, കറിവേപ്പില അരിഞ്ഞത്, നാല് പച്ചമുളക് ചെറുതായ് അരിഞ്ഞത്, കാൽ ടീസ്പൂൺ കുരുമുളകുപൊടി, രണ്ടു ടീസ്പൂൺ വിനാഗിരി എന്നിവ സവാളയിലേക്കു ചേർക്കുക. തയ്യാറാക്കി വെച്ചിരിക്കുന്ന തേങ്ങാപ്പാലുകൂടി അതിലേക്കു ചേർത്ത് ഒരു ടീസ്പൂൺ വെളിച്ചെണ്ണ ഒഴിച്ചിളക്കുക. അങ്കമാലി സ്പെഷ്യൽ സർളാസ് തയ്യാറായി.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.