/indian-express-malayalam/media/media_files/2026/01/14/cooking-with-less-oil-fi-2026-01-14-12-40-23.jpg)
ഹെൽത്തിയായി ഭക്ഷണങ്ങൾ കുക്ക് ചെയ്തെടുക്കാം | ചിത്രം: ഫ്രീപിക്
വിഭവങ്ങളിൽ മിക്കവയും എണ്ണയിൽ വഴറ്റിയെടുക്കുന്നവയോ അല്ലെങ്കിൽ പൊരിച്ചെടുക്കുന്നവയോ ആയതിനാൽ, എണ്ണയില്ലാതെ പാചകം ചെയ്യുന്നത് അസാധ്യമാണെന്ന് തോന്നാം. എന്നാൽ ആധുനിക പാചക രീതികളും ചില ലളിതമായ വിദ്യകളും ഉപയോഗിച്ചാൽ രുചിയിൽ ഒട്ടും വിട്ടുവീഴ്ച ചെയ്യാതെ തന്നെ എണ്ണയുടെ അളവ് ഗണ്യമായി കുറയ്ക്കാൻ നമുക്ക് സാധിക്കും.
Also Read: മൈദ വേണ്ട, ഒരു കപ്പ് അരിപ്പൊടിൽ ചുട്ടെടുക്കാം ഹോട്ടൽ സ്റ്റൈൽ റുമാലി റൊട്ടി
നോൺ-സ്റ്റിക് പാത്രങ്ങളുടെ ഉപയോഗം
എണ്ണ കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്ക് ചെയ്യാവുന്ന ഏറ്റവും ലളിതമായ കാര്യം നല്ല ഗുണമേന്മയുള്ള നോൺ-സ്റ്റിക് പാനുകൾ ഉപയോഗിക്കുക എന്നതാണ്. സാധാരണ ചീനച്ചട്ടികളെ അപേക്ഷിച്ച് ഇത്തരം പാത്രങ്ങളിൽ ഭക്ഷണം ഒട്ടിപ്പിടിക്കില്ല എന്നതിനാൽ വളരെ കുറഞ്ഞ അളവിൽ എണ്ണ ഉപയോഗിച്ചാൽ മതിയാകും. ദോശ, ഓംലെറ്റ്, മീൻ വറുക്കൽ എന്നിവയ്ക്കെല്ലാം ഇത് വളരെ ഉപകാരപ്രദമാണ്.
Also Read: പച്ചക്കറികൾ കൂടുതൽ രുചികരമാകും, ഇങ്ങനെ ചെയ്തെടുക്കൂ
വറുക്കുന്നതിന് പകരം എയർ ഫ്രൈയിംഗോ ബേക്കിംഗോ പരീക്ഷിക്കാം
നല്ല ക്രിസ്പിയായ പലഹാരങ്ങൾ കഴിക്കാൻ ഇഷ്ടമുള്ളവർക്ക് എയർ ഫ്രയറുകൾ ഒരു മികച്ച ബദലാണ്. എണ്ണയിൽ മുക്കി പൊരിക്കുന്നതിനു പകരം മിനിറ്റുകൾക്കുള്ളിൽ വളരെ കുറച്ച് എണ്ണ മാത്രം സ്പ്രേ ചെയ്ത് രുചികരമായ വറുത്ത വിഭവങ്ങൾ ഇതിലൂടെ ഉണ്ടാക്കാം. അതുപോലെ തന്നെ ഓവനുകൾ ഉണ്ടെങ്കിൽ ബേക്ക് ചെയ്യുന്നതും എണ്ണ കുറയ്ക്കാൻ സഹായിക്കും.
ആവിയിൽ വേവിച്ചെടുക്കാം
മലയാളി വിഭവങ്ങളിൽ പലതും ആവിയിൽ വേവിക്കുന്നവയാണ്. പച്ചക്കറികൾ വെള്ളത്തിൽ പുഴുങ്ങുന്നതിനേക്കാളും എണ്ണയിൽ വഴറ്റുന്നതിനേക്കാളും നല്ലത് ആവിയിൽ വേവിക്കുന്നതാണ്. ഇത് പച്ചക്കറികളുടെ പോഷകമൂല്യം നിലനിർത്തുന്നതിനൊപ്പം എണ്ണ പൂർണ്ണമായും ഒഴിവാക്കാനും സഹായിക്കുന്നു.
Also Read: പച്ചക്കായ ഒറ്റ രാത്രി കൊണ്ട് പഴുക്കണോ? ഈ വിദ്യകൾ പരീക്ഷിച്ചു നോക്കൂ
എണ്ണ ഒഴിക്കുന്നതിന് പകരം സ്പ്രേ ചെയ്യാം
പലപ്പോഴും പാത്രത്തിലേക്ക് എണ്ണ നേരിട്ട് ഒഴിക്കുമ്പോൾ നാം അറിയാതെ തന്നെ കൂടുതൽ അളവ് വീണുപോകാറുണ്ട്. ഇതിനു പരിഹാരമായി ഒരു 'ഓയിൽ സ്പ്രേയർ' ഉപയോഗിക്കാം. ഇത് പാനിൽ എണ്ണ ഒരു നേർത്ത പാളിയായി മാത്രം പരക്കാൻ സഹായിക്കുന്നു, തൽഫലമായി എണ്ണയുടെ ഉപയോഗം 50 ശതമാനത്തോളം കുറയ്ക്കാൻ സാധിക്കും.
മസാലകൾ വെള്ളത്തിൽ വഴറ്റുക
സാധാരണയായി ഉള്ളിയും മസാലയും വഴറ്റാനാണ് കൂടുതൽ എണ്ണ ഉപയോഗിക്കാറുള്ളത്. എന്നാൽ ഉള്ളി വഴറ്റുമ്പോൾ അല്പം ഉപ്പ് ചേർത്ത് കൊടുത്താൽ ഉള്ളി വേഗത്തിൽ വെന്തു കിട്ടും. എണ്ണ വറ്റിക്കഴിഞ്ഞാൽ അല്പം വെള്ളം തളിച്ചു കൊടുത്ത് മസാലകൾ വേവിച്ചെടുക്കുന്നത് രുചി കുറയാതെ തന്നെ എണ്ണ ലാഭിക്കാൻ സഹായിക്കുന്ന ഒരു മികച്ച വിദ്യയാണ്.
Read More: ചോറ് കുഴഞ്ഞു പോകില്ല ഒട്ടിപ്പിടിക്കില്ല, വേവിക്കുമ്പോൾ ഇങ്ങനെ ചെയ്യാം
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.


/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us