/indian-express-malayalam/media/media_files/2025/01/06/WIJrRqsVR00UEjrnDchN.jpg)
മുട്ട കൊണ്ടുള്ള വ്യത്യസ്ത ഭക്ഷണങ്ങൾ | ചിത്രം: ഫ്രീപിക്
/indian-express-malayalam/media/media_files/2025/01/06/7PrP8v9Tc0uAGn1bIo66.jpg)
മുട്ട പപ്പടം
അടികട്ടിയുള്ള ഒരു പാത്രം അടുപ്പിൽ വച്ച് എണ്ണ ചൂടാക്കാം. ഇതിലേയ്ക്ക് ചെറിയ കഷ്ണങ്ങളായി മുറിച്ച പപ്പടം ചേർത്തു വറുക്കാം. അതേ എണ്ണിയിലേയ്ക്ക് വെളുത്തുള്ളി, കറിവേപ്പില, പച്ചമുളക്, ചുവന്നുള്ളി എന്നിവ ചേർത്തു വഴറ്റാം. മഞ്ഞൾപ്പൊടിയും മുളകുപൊടിയും ഉപ്പും ചേർത്തിളക്കി യോജിപ്പിക്കാം. ഇതിലേയ്ക്ക് മുട്ട പൊട്ടിച്ചൊഴിക്കാം. മുട്ട വെന്തു വരുമ്പോൾ പപ്പടം വറുത്തതും ചേർക്കാം. അൽപം തേങ്ങ ചിരകിയതിലേയ്ക്ക് വറ്റൽമുളക് ചതച്ചതു കൂടി ചേർത്തിളക്കി അടുപ്പിൽ നിന്നും മാറ്റാം.
/indian-express-malayalam/media/media_files/2025/01/06/lKrsXCuc94cEEuXDQC3m.jpg)
മുട്ടയും അരിപ്പൊടിയും
അര കപ്പ് അരിപ്പൊടിയിലേയ്ക്ക് ഒരു കോഴിമുട്ട പൊട്ടിച്ചൊഴിക്കാം. അതിലേയ്ക്ക് ആവശ്യത്തിന് ഉപ്പും, പഞ്ചസാരയും, ഏലയ്ക്ക പൊടിച്ചതും ചേർത്തിളക്കി യോജിപ്പിക്കാം. അത് അരിപ്പൊടിയിലേയ്ക്കു ചേർക്കാം. അൽപം വെള്ളം ഒഴിച്ച് മാവ് തയ്യാറാക്കാം. ഒരു പാൻ അടുപ്പിൽ വച്ച് ആവശ്യത്തിന് എണ്ണ ഒഴിച്ചു ചൂടാക്കാം അതിലേയ്ക്ക് മാവ് ചെറിയ ഉരുളകളാക്കി ചേർത്തു വറുക്കാം.
/indian-express-malayalam/media/media_files/2025/01/06/aEKu6ALs9lrQSnenS4uh.jpg)
ഗ്രീൻപീസ് മുട്ട മസാല
തലേദിവസം വെള്ളത്തിൽ കുതിർത്തു വെച്ച ഗ്രീൻപീസ് അൽപ്പം ഉപ്പ് കൂടി ചേർത്ത് വേവിച്ച് മാറ്റി വെയ്ക്കാം. സവാള ചെറുതായി അരിഞ്ഞതു വഴറ്റാം. ഇതിലേയ്ക്ക് പച്ചമുളക് അരിഞ്ഞത്, അൽപ്പം മഞ്ഞൾപ്പൊടി, ആവശ്യത്തിന് ഉപ്പ്, ഗരംമസാല, രണ്ടോ മൂന്നോ മുട്ട എന്നിവ ചേർത്ത് ഇളക്കാം. വേവിച്ച ഗ്രീൻപീസ്, അൽപ്പം കുരുമുളകുപൊടി എന്നിവ ചേർത്ത് ഇളക്കി ഇടത്തരം തീയിൽ അൽപ നേരം വേവിക്കാം. തുടർന്ന് അടുപ്പണച്ച് കുറച്ച് സവാള, തക്കാളി, കറിവേപ്പില എന്നിവ അരിഞ്ഞത് മുകളിലായി ചേർക്കാം. ഇനി ചൂടോടെ വിളമ്പി കഴിച്ചു നോക്കൂ.
/indian-express-malayalam/media/media_files/2025/01/06/4pN5o7QZnlaMUAJrQd3K.jpg)
പാൻകേക്ക്
നന്നായി പഴുത്ത പഴം തൊലി കളഞ്ഞ് ഉടച്ചെടുക്കാം. അതിലേയ്ക്ക് മുട്ട പൊട്ടിച്ചൊഴിച്ചിളക്കാം. പഞ്ചസാരയും, ബ്രെഡ് പൊടിച്ചതും, കുരുകളഞ്ഞ ഈന്തപ്പഴവും ചേർത്ത് നന്നായി അരയ്ക്കാം. ഒരു പാൻ അടുപ്പിൽ വച്ച് അര ടീസ്പൂൺ നെയ്യ് പുരട്ടി മാവിൽ നിന്നും ആവശ്യത്തിന് ഒഴിച്ച് ഇരുവശവും ചുട്ടെടുക്കാം.
/indian-express-malayalam/media/media_files/2025/01/06/pMhYsJNlgtFOFOBdaTuf.jpg)
മുട്ട ബ്രെഡ് ഉപ്പുമാവ്
ഒരു ബൗളിലേയ്ക്ക് നാല് മുട്ട പൊട്ടിച്ചൊഴിക്കാം. സവാള, പച്ചമുളക് എന്നിവ ചെറുതായി അരിഞ്ഞത് അതിലേയ്ക്കു ചേർക്കാം. ആവശ്യത്തിന് കുരുമുളകുപൊടി, ഉപ്പ്, ഒരുപിടി കറിവേപ്പില എന്നിവ ചേർത്തു നന്നായി ഇളക്കി യോജിപ്പിക്കാം. ബ്രെഡ് ചെറിയ കഷ്ണങ്ങളായി മുറിച്ച് കലക്കി വച്ചിരിക്കുന്ന മുട്ട മിശ്രിതത്തിൽ ചേർത്തിളക്കാം. ഒരു പാൻ അല്ലെങ്കിൽ ചീനച്ചട്ടി അടുപ്പിൽ വച്ച് വെളിച്ചെണ്ണ ഒഴിക്കാം. എണ്ണ ചൂടായി വരുമ്പോൾ മുട്ടയും ബ്രെഡും അതിലേയ്ക്കു ചേർത്ത് ഇളക്കി വേവിക്കാം. മുട്ട വെന്ത് പാകമാകുമ്പോൾ അടുപ്പണയ്ക്കാം. കുറച്ച് കറിവേപ്പില മുകളിലായി ചേർത്തു ചൂടോടെ തന്നെ വിളമ്പി കഴിച്ചു നോക്കൂ.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us