FIFA World Cup 2018: ലോകകപ്പിന് തൊട്ട് മുന്‍പ് സ്‌പെയിനിന്റെ പരിശീലക ചുമതല ഏറ്റെടുത്ത ഫെര്‍ണാണ്ടോ ഹിയെറോ സ്പാനിഷ് ദേശീയ ഫുട്ബോള്‍ ടീമിന്റെ പരിശീലക സ്ഥാനമൊഴിഞ്ഞു. റയല്‍ മാഡ്രിഡിന്റെ പരിശീലനം ഏറ്റെടുത്തതിന് പുറത്താക്കപ്പെട്ട ഹ്യൂലെന്‍ ലോപെട്ടുഗയിക്ക് പകരക്കാരനായായിരുന്നു അദ്ദേഹം സ്ഥാനമേറ്റത്. പരിശീലന ചുമതല ഏറ്റെടുക്കുന്നതിന് മുന്പ് സ്പാനിഷ് ഫുട്ബോള്‍ ഫെഡറേഷനില്‍ വഹിച്ചിരുന്ന സ്‌പോര്‍ട്ട്സ് ഡയറക്ടര്‍ സ്ഥാനത്തേക്ക് മടങ്ങാന്‍ തയ്യാറല്ല എന്നും അദ്ദേഹം അറിയിച്ചു.

ആതിഥേയരായ റഷ്യയുമായി പെനാല്‍റ്റിയില്‍ പരാജയപ്പെട്ടാണ് സ്‌പെയിന്‍ പുറത്താകുന്നത്. “കിലോമീറ്ററുകളോളം ഒരുമിച്ച് നടന്ന ശേഷം റോയല്‍ സ്പാനിഷ് ഫുട്ബോള്‍ ഫെഡറേഷനും ഫെര്‍ണാണ്ടോ ഹിയെരോയും വഴിപിരിയുന്നു. ” സ്പാനിഷ് ഫുട്ബോളിന്റെ ഒഫീഷ്യല്‍ വെബ്സൈറ്റില്‍ പറയുന്നു.

മുന്‍ റയല്‍ മാഡ്രിഡ് താരമായ ഫെര്‍ണാണ്ടോ കുറച്ചുകാലം ക്ലബ്ബിന്റെ പരിശീലക ചുമതലയും വഹിച്ചിട്ടുണ്ട്. സ്‌പെയിനിന്റെ പരിശീലന ചുമതല വഹിച്ച നാല് ലോകകപ്പ് മത്സരങ്ങളില്‍ ഒന്നില്‍ മാത്രമാണ് അദ്ദേഹത്തിന് ജയിക്കാനായത്. പരാജയങ്ങള്‍ ഒന്നും ഏറ്റുവാങ്ങിയിട്ടില്ലാത്ത കാലയളവില്‍ മൂന്ന് മത്സരങ്ങള്‍ സമനിലയാവുകയായിരുന്നു.

Get Malayalam News and latest news update from India and around the world. Stay updated with today's latest Fifa news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ