Latest News

19-ാം വയസിൽ ചരിത്രം കുറിച്ച് എംബാപെ; പെലെയുടെ റെക്കോർഡും മറികടന്നു

വെറും 19 വയസ് മാത്രമുളള ഈ പിഎസ്‌ജി താരത്തിന്റെ ഇരട്ടഗോൾ മികവിലാണ് ഫ്രാൻസ് ക്വാർട്ടറിലേക്ക് കടന്നത്

ഫ്രാൻസിന്റെ കൗമാരതാരം എംബാപെയാണ് ഇന്നലത്തെ ഫിഫ ലോകകപ്പ് മൽസരത്തിൽ അർജന്റീനയുടെയും മെസ്സിയുടെയും പ്രതീക്ഷകൾ അടിച്ചു തകർത്തത്. ഏഴ് ഗോളുകൾ വീണ മൽസരത്തിൽ അർജന്റീനയുടെ പോരാട്ട വീര്യം ചോർത്തിക്കളഞ്ഞ മൂന്നാമത്തെയും നാലാമത്തെയും ഗോൾ എംബാപെയുടെ ബൂട്ടിൽ നിന്നാണ് പിറന്നത്.

അറുപത് വർഷമായി പെലെയുടെ തകർക്കപ്പെടാത്ത റെക്കോർഡിനൊപ്പമാണ് എംബാപെ ഇപ്പോൾ എത്തിച്ചേർന്നിരിക്കുന്നത്. ലോകകപ്പിന്റെ നോക്കൗട്ട് റൗണ്ടിൽ ഒരു മൽസരത്തിൽ ഇരട്ടഗോളോ അതിലധികമോ നേടുന്ന പെലെയ്‌ക്ക് ശേഷം ഉളള കൗമാരതാരമായി എംബാപെ.

പെലെ 1958 ലെ ലോകകപ്പിലാണ് ഈ നേട്ടം കൈവരിച്ചത്. ഇതോടെ ഈ നേട്ടം കൈവരിക്കുന്ന രണ്ടാമത്തെ താരവുമായി എംബാപെ. അന്നത്തെ ലോകകപ്പ് സെമിയിൽ ഫ്രാൻസിനെതിരെ ഹാട്രിക് അടിച്ചായിരുന്നു പെലെ റെക്കോർഡിട്ടത്. ഫൈനലിലേക്ക് മുന്നേറിയ തന്റെ ടീമിന് വേണ്ടി അന്ന് സ്വീഡനെതിരെ ഇരട്ടഗോളും താരം നേടിയിരുന്നു.

ലോകകപ്പ് യോഗ്യത റൗണ്ടിൽ ആറ് മൽസരത്തിൽ ഒരു ഗോളായിരുന്നു എംബാപെയുടെ സമ്പാദ്യം. പിന്നീട് ലോകകപ്പിൽ കളിക്കാനിറങ്ങിയ എംബാപെ നാല് കളികളിൽ നിന്ന് മൂന്ന് ഗോളുകൾ നേടി.

Web Title: World cup 2018 kylian mbappe equals pele record

Next Story
മെസിയെ കാത്ത് റഷ്യയില്‍ ഒരു ‘മലപ്പുറം മോഡല്‍’ സമ്മാനം
The moderation of comments is automated and not cleared manually by malayalam.indianexpress.com