മോസ്‌കോ: ചരിത്രം കുറിക്കാന്‍ ക്രൊയേഷ്യയും ചരിത്രം ആവര്‍്ത്തിക്കാന്‍ ഫ്രാന്‍സും ഇന്ന് ഏറ്റുമുട്ടും. കാല്‍പ്പന്ത് അങ്കത്തിന്റെ കലാശപ്പോരാട്ടത്തിന് ഇനി മിനുറ്റുകള്‍ മാത്രമാണ് ബാക്കിയുള്ളത്. മത്സരത്തിന് മുന്നോടിയായി തങ്ങളുടെ ടീമിനെ പിന്തുണയ്ക്കാനുള്ള പത്ത് കാരണങ്ങള്‍ ആരാധകര്‍ക്കായി നിരത്തുകയാണ് ക്രൊയേഷ്യ.

ലോകകപ്പില്‍ നിങ്ങളുടെ പ്രിയപ്പെട്ട ടീമുകള്‍ പുറത്തായെങ്കില്‍ ക്രൊയേഷ്യ പിന്തുണയ്ക്കാമെന്നും അതിന് പത്ത് കാരണമുണ്ടെന്നുമാണ് പറയുന്നത് ക്രൊയേഷ്യന്‍ ഫുട്ബോള്‍ ടീമിന്റെ തന്നെ ഔദ്യോഗിക ട്വിറ്റര്‍ ഹാന്‍ഡിലാണ്. എല്ലാവരും ഫ്രാന്‍സിന് സാധ്യത കല്പ്പിക്കുമ്പോള്‍ മറ്റ് ടീമുകളെ പിന്തുണച്ചിരുന്നവരെ തങ്ങളുടെ പക്ഷത്താക്കാന്‍ ഉന്നമിട്ടാണ് ട്വീറ്റ്.

ലൂക്കാ മോഡ്രിച്ചും റാക്കിടിച്ചും കളി മെനയുന്ന മധ്യനിരയുടെ കരുത്തുമായി ക്രൊയേഷ്യയും എംബാപ്പെയും ഗ്രീസ്മാനും പോഗ്ബയുമെല്ലാം അണിനിരക്കുന്ന താര സമ്പന്നമായ ഫ്രാന്‍സും ഏറ്റുമുട്ടുമ്പോള്‍ ആരാകും വിജയ് എന്നറിയാനുള്ള ആകാംഷയിലാണ് ആരാധകര്‍.

Get Malayalam News and latest news update from India and around the world. Stay updated with today's latest Fifa news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ