Uruguay vs Portugal , FIFA World Cup 2018 Highlights: ഫിഫ ലോകകപ്പിന്റെ പ്രീ ക്വാര്‍ട്ടര്‍ മത്സരത്തില്‍ പോര്‍ച്ചുഗലിനെ പരാജയപ്പെടുത്തി ഉറൂഗ്വെ മുന്നോട്ടേക്ക്. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് ആണ് ഉറൂഗ്വേ ജയിച്ചത്. ഉറൂഗ്വേയ്ക്ക് വേണ്ടി കാവാനി രണ്ട് ഗോളുകള്‍ നേടിയപ്പോള്‍. പോര്‍ച്ചുഗലിന് വേണ്ടി പെപ്പെ ആശ്വാസഗോള്‍ നേടി.
പോര്‍ച്ചുഗലിനെ തകര്‍ത്ത് ഉറൂഗ്വെ ?
.
01 : 25 : ഫുള്‍ ടൈം !
01 : 23 : മഞ്ഞക്കാര്‍ഡ് : പോര്‍ച്ചുഗല്‍ നായകന്‍ ക്രിസ്ത്യാനോ റൊണാള്‍ഡോയ്ക്ക് മഞ്ഞക്കാര്‍ഡ് !
01 : 21 : ചാന്‍സ് !! ഉറൂഗ്വേ !! ഇടത് വിങ്ങില്‍ നിന്ന് സുവാരാസ് കൊടുത്ത പാസ് വലത് വിങ്ങില്‍ മുന്നേറുന്ന ഉറൂഗ്വേ താരത്തിന് ഇന്ച്ചുകള്‍ വ്യത്യാസത്തില്‍ നഷ്ടമാകുന്നു. മൂന്നാം കാര്‍ഡ് കണ്ടെത്താനുള്ള ശ്രമം പരാജയം
01 : 20 : കളി തൊണ്ണൂറ് മിനുട്ട് കഴിഞ്ഞുള്ള നാല് മിനുട്ട് അധികസമയത്തിലേക്ക്..
01 : 16 : മത്സരത്തിന്റെ അവസാന മിനുട്ടുകളിലേക്ക് കടക്കുമ്പോള്‍ ഇഇരു ടീമുകളും അവസാന വട്ട ശ്രമത്തിലാണ്. ഒരു ഗോള്‍ നേടി ആധിപത്യം ഉറപ്പിക്കാനാണ് ഉറൂഗ്വേ ശ്വമാമെങ്കില്‍ ഒരു ഗോള്‍ കൂടി നേടി സമനില നേടാനുള്ള അവസാന ശ്രമത്തിലാണ് പോര്‍ച്ചുഗല്‍.
01 : 10 : എണ്‍പത് മിനുട്ട് പിന്നിടുമ്പോള്‍ ഒരു ഗോള്‍ കൂടി നേടി സമനില കണ്ടെത്താനുള്ള കഠിന ശ്രമത്തിലാണ് പോര്‍ച്ചുഗല്‍/
01 : 05 : സബ്സ്റ്റിറ്റ്യൂഷന്‍ : ഉറൂഗ്വേയുടെ കാവാനിക്ക് പകരം സ്റ്റുവാനി.
01 : 03 : ഫുട്ബോളിന്റെ സൗന്ദര്യം !! പരുക്കേറ്റ ഉറൂഗ്വേ സ്ട്രൈക്കര്‍ കാവാനിയെ തോളോട് ചേര്‍ത്ത പോര്‍ച്ചുഗല്‍ നായകന്‍ ക്രിസ്ത്യാനോ റൊണാള്‍ഡോ സൈഡ് ലൈന്‍ വരെ നടത്തിക്കുന്നു. പരസ്പരം എതിരാളികളായിരിക്കുംമ്പോഴും കാണിക്കുന്ന ഈ സഹവര്‍ത്തിത്വം ഒരുപക്ഷെ ഫുട്ബോളിന് മാത്രം പരിചയമുള്ള ഒരു കാഴ്ച.
00 : 59 : ചാന്‍സ് !! പോര്‍ച്ചുഗല്‍ !! ഉറൂഗ്വേ ബോക്സില്‍ പോര്‍ച്ചുഗലിന് കിട്ടിയ അവസരം വീണ്ടും ഉറൂഗ്വേ പ്രതിരോധിക്കുന്നു.
00 : 55 : സബ്സ്റ്റിറ്റ്യൂഷന്‍ : പോര്‍ച്ചുഗലിന്റെ ആഡ്രിയാന്‍ സില്‍വയ്ക്ക് പകരം ക്വരേസ്മ
00 : 53 : ഇടത് വിങ്ങില്‍ നിന്നും ബെന്‍റ്റാങ്കുര്‍ നല്‍കിയ പാസ് വലത് വിങ്ങില്‍ മുന്നേറിയ കവാനിയുടെ കാലുകളിലേക്ക്. ഫസ്റ്റ് ചാന്‍സില്‍ കാവാനി എടുത്ത ഷോട്ട് പോര്‍ച്ചുഗീസ് ഗോള്‍കീപ്പറെ മറികടന്ന് വലത് ബോക്സിന്റെ കോര്‍ണറിലേക്ക്. വാട്ട് എ ഷോട്ട് !!
00 : 50 : ഗോള്‍ !!കാവാനി !! ഉറൂഗ്വേ !!
00 : 49 : ഒരു ഗോള്‍ നേടിയ ശേഷം ആഡ്രിയാന്‍ സില്‍വയും ബെര്‍ണാഡോ സില്‍വയും ചേര്‍ന്ന്‍ ഇടത് വിങ്ങില്‍ തീര്‍ക്കുന്ന മുന്നേറ്റം ചെറുതല്ലാതെ ഉറൂഗ്വേയെ തളര്‍ത്തുന്നു.
00 : 46 : ഇടത് കോര്‍ണറില്‍ നിന്ന് റാഫയേല്‍ ഗുവരേരോ എടുത്ത കോര്‍ണര്‍ മികച്ചൊരു ഹെഡ്ഡറിലൂടെ ഉറൂഗ്വേ പോസ്റ്റില്‍ കടത്തിവിട്ട് പെപ്പെയുടെ ഗോള്‍ !! പെപ്പെയുടെ ഗോളില്‍ പോര്‍ച്ചുഗലിന് സമനില.
00 : 44 : ഗോള്‍ !! പെപ്പെ !! പോര്‍ച്ചുഗല്‍ !!
00 : 42 : തുടക്കം മുതല്‍ ഏറ്റവും നല്ല മുന്നേറ്റങ്ങള്‍ നടത്തുന്നത് പോര്‍ച്ചുഗല്‍ ആണെങ്കിലും അതിന്റെ മുനയൊടിക്കുന്ന പ്രതിരോധം തന്നെയാണ് ഉറൂഗ്വേ പുറത്തെടുക്കുന്നത്. പോര്‍ച്ചുഗലിന്റെ ഹൈ പാസ്സിങ് ഗെയിമിനെ ഏറെ സംയമനത്തോടെ പ്രതിരോധിക്കുന്നു എന്നയിടത്താണ് ഉറൂഗ്വേയുടെ വിജയം.
00 : 38 : രണ്ടാം പകുതിയില്‍ തുടക്കം മുതല്‍ പോര്‍ച്ചുഗലിന്റെ സമ്മര്‍ദം. റൊണാള്‍ഡോയും ബെര്‍ണാഡോ സില്‍വയും അടങ്ങുന്ന പോര്‍ച്ചുഗല്‍ നല്ലൊരു മുന്നേറ്റമാണ് മെനയുന്നത്.
00 : 34 : രണ്ടാം പകുതി
00 : 18 : ഹാഫ് ടൈം
00 : 11 : ആദ്യ പകുതിയുടെ അവസാന അഞ്ച് മിനുട്ടിലേക്ക് കടക്കുമ്പോള്‍ മത്സരം മധ്യനിരയിലേക്ക് ചുരുങ്ങുകയാണ്. ഇരു ടീമുകളും കൂടുതല്‍ സമയം ചെലവിടുന്നത് മധ്യനിരയിലാണ്.
00 : 05 : മത്സരത്തിന്റെ അരമണിക്കൂര്‍ പിന്നിടുമ്പോള്‍ ഉറൂഗ്വേ പോസ്റ്റില്‍ നിരന്തരം സമ്മര്‍ദം ചെലുത്തുകയാണ് പോര്‍ച്ചുഗല്‍. ഒരു സമനില കണ്ടെത്താനുള്ള ശ്രമം.
00 : 02 : ഉറൂഗ്വേ ഹാഫില്‍ പോര്‍ച്ചുഗലിന് ഫ്രീകിക്ക്. ക്രിസ്ത്യാനോ റൊണാള്‍ഡോ എടുത്ത ഫ്രീകിക്ക് ഉറൂഗ്വേയുടെ പ്രതിരോധം തരണം ചെയ്യുന്നില്ല.
23 : 55 : മികച്ച ഒരുപാട് കൗണ്ടര്‍ അറ്റാക്കുകള്‍ക്ക് തിരികൊളുത്താന്‍ ആയെങ്കിലും ഇതുവരേക്കും ഒരു നല്ല ഷോട്ട് പോലും കണ്ടെത്താന്‍ പോര്‍ച്ചുഗലിന് ആയിട്ടില്ല. ഉറൂഗ്വേ പ്രതിരോധത്തിന്റെ പ്രകടനവും എടുത്തുപറയേണ്ടതാണ്..
23 : 49 : ഇടത് വിങ്ങില്‍ നിന്നും സുവാരസ് ഒരുക്കിയ ഒരു പാസ് സുവാരസിലേക്ക്. സുവാരാസിന്റെ ഷോട്ട് പോര്‍ച്ചുഗല്‍ പ്രതിരോധിക്കുന്നു.
23 : 46 : പോര്‍ച്ചുഗലിന്റെ മുന്നേറ്റങ്ങള്‍ ഉറൂഗ്വേ പ്രതിരോധം മറികടക്കുന്നില്ല.
23 : 40 : ഇടത് വിങ്ങില്‍ നിന്നും സുവാരാസ് കൊടുത്ത പിന്‍പോയന്റ് പാസ് കാവാനിയിലേക്ക്. കവാനിയുടെ ഹെഡ്ഡര്‍ പോര്‍ച്ചുഗല്‍ ഗോളിയെ മറികടന്ന് പോസ്റ്റിലേക്ക്.
23 : 37 : ഗോള്‍ ! കാവാനി !!
23 : 30 : കിക്കോഫ് !
23 : 28 : ഫോര്‍മേഷന്‍ : 4-4-2 എന്ന ഫോര്‍മേഷനിലാണ് ഇരു ടീമുകളും ഇറങ്ങുന്നത്.
23 : 20 : ലൈനപ്പ്
പോര്‍ച്ചുഗലും ഉറൂഗ്വെയും തമ്മില്‍ മാറ്റുരയ്ക്കുന്ന നിര്‍ണായക മത്സരത്തില്‍ കാര്യമായ മാറ്റങ്ങള്‍ ഒന്നും ഇല്ലാതെയാണ് ഇരു ടീമുകളും ഇറങ്ങുന്നത്.
#URUPOR // FORMATIONS
— FIFA World Cup (@FIFAWorldCup) June 30, 2018